0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 295

എതിരാളി എന്നിരുന്നാലും അവന്റെ ആത്മവിശ്യസം തകർന്ന്  പകരം ഭയം നിറയുന്നതവൻ  ആസ്വദിച്ചു

രാത്രി കാലങ്ങളിൽ മാത്രം റിങ്ങിലേക്ക് കടന്നു വരുന്ന നീലകണ്ണുകാരനെ പലരും ശ്രദ്ധിക്കാൻ തുടങ്ങി…ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഊരും പെരുമറിയാത്തയ ചെകുത്താന്റെ  ആരാധകരുടെ എണ്ണവും കൂടി വന്നു

D എന്ന പേരിൽ അവനവരുടെ ഇടയിൽ അറിയപ്പെടാൻ തുടങ്ങി…എന്നിരുന്നാൽ പോലും മറ്റുള്ളവരുമായി സൗഹൃദത്തിലാവാനോ തന്റെ പേർസണൽ ഡീറ്റെയിൽസ് വെളിപ്പെടുത്താനോ അവൻ തയ്യാറായിരുന്നില്ല….

രാത്രി വൈകിയുള്ളയൊരു മത്സരം കഴിഞ്ഞു ബാംഗ്ലൂരുവിലെ ഒരു തെരുവിലൂടെ ദേവ് നടന്നു വരികയായിരുന്നു…പതിവിലും വൈകിയായിരുന്നു അന്നത്തെ മത്സരം അവസാനിച്ചത് കാരണം എതിരാളി ദേവ് വിചാരിച്ചതിലും ശക്തനായിരുന്നു..ദേഹത്തു പലയിടത്തയും ചതവും  മുറിവുകളുമുണ്ടായിരുന്നു…എങ്കിലുമത് കാര്യമാക്കാതെ ദേവ് നടന്നു

ബാംഗ്ലൂർ സിറ്റിയിൽ തന്നെ പലയിടങ്ങളിൽ ആയും illegal street fight ക്ലബ്ബുകൾ ഉണ്ടായിരുന്നു…പ്രധാനമയുമാവ ജനസാന്ത്രത കൂടിയ ഏരിയകളിൽ ആയിരുന്നു…ഹഫ്‌ത നൽകി പല കച്ചവടക്കാരും ഈ ക്ലബ്ബുകൾക്ക് ചുറ്റും കച്ചവടം നടത്തിയിരുന്നു…ആദ്യ കാലങ്ങളിൽ ദേവ് പല പല ക്ലബികളിലും പോയിരുന്നു പക്ഷെ അവിടെ എല്ലാം fight ചെയുന്നതിൽ ഓരോ നിയമങ്ങൾ വച്ചിരുന്നവർ….പല ക്ലബുകളിൽ  നിന്നും ദേവിനെയവർ വിലക്കിയിരുന്നു കാരണം റിങ്ങിനകത്തു ചെകുത്താനായി മാറുന്നയവന് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് കുറവായിരുന്നു…ഒടുക്കം ലെനസിന്റെ സഹായത്താൽ ഡാർക്ക്‌ നെറ്റിൽ കയറിയാണ് Brutal rats എന്നാ തായ്‌ലൻഡ് ബേസ്ഡ് fight ക്ലബ്ബിനെകുറിച്ചറിയുന്നതവൻ…കൂടുതൽ അന്വേഷിച്ചപ്പോൾ അവിടെ fight ചെയ്യുന്നതിൽ നിയമങ്ങളോ വിലകുകളോ ഇല്ലെന്നും കൂടാതെ പുറത്തുനിന്നു പോലീസ് പോലും കടന്നുവരാൻ മടിക്കുന്നയൊരിടം  ആണെന്നുമവൻ  മനസിലാക്കി

Tropic സിറ്റി എന്ന വലിയൊരു നൈറ്റ്‌ പാർട്ടി പബ്ബിന് അടിയിലായി വലിയൊരു അണ്ടർഗ്രൗണ്ട് സെറ്റപ്പ്പിലായിരുന്നു brutal rats അവരുടെ മത്സരങ്ങൾ നടത്തിയിരുന്നത്

ദേവ് പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ അവനവിടെ തന്റെ കഴിവ് തെളിയിച്ചു….അതും അത്രക്കാല ബോക്സിങ് റിങ് ഭരിച്ചുകൊണ്ടിരുന്നയൊരു ബാങ്കൊക്ക്കാരൻ ഭീമനെ തറപറ്റിച്ചു കൊണ്ട്….പിന്നീട് നടന്ന പല fight കളിലും ദേവ് വിജയം ആവർത്തിച്ചു….വെള്ളിയാഴ്ച രാത്രികളിൽ D. എന്ന പേര് വിളിച്ചു ആർപ്പുവിളികളുമായി  ഒട്ടനവധി കാണികൾ tropic സിറ്റിയിലേക്ക് കടന്നു വരാൻ തുടങ്ങി

brutal rats ന്റെ നടത്തിപ്പുകാർ ദേവിനെക്കണ്ടു തങ്ങളുടെ ക്ലബ്ബിൽ ചേരാൻ നിർബന്ധിച്ചെങ്കിലും അവനതിന് തയ്യാറായില്ല…അതിൽ പ്രകോപിതരായ ചില

💬 Comments

View all comments