0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 296

ക്ലബ്‌ നടത്തിപ്പുകാർ ദേവിനെ തകർക്കാനായി അവനോളം പോന്നൊരു എതിരാളിയെ ഇറക്കി…പതിവിലും വിപരീതമായി ഇടികൾ കൊണ്ടു വീഴുന്ന ദേവിനെ കണ്ടവന്റെ ആരാധകർ നിശബ്ദതരായി…D യുടെ കാലം കഴിഞ്ഞെന്നു പറഞ്ഞു തുടങ്ങിയ ഒരു വിഭാഗത്തിനിടയിലും വീണുകിടന്നുകൊണ്ടുള്ള അവന്റെ ചിരികണ്ടു ഭയപ്പെട്ട മറ്റു ചിലരും ഉണ്ടായിരുന്നു

മുഖത്തിലൂടെയും വായിലൂടെയും ഒലിച്ചിരുങ്ങുന്ന രക്തം ബോക്സിങ്ങിനായി ഒരുക്കിയ തറയിൽ ഇറ്ററ്റു വീഴുന്നത് ദേവ് നോക്കികണ്ടു…ഒരുപാട് നാളുകളായി അവൻ അങ്ങനെയൊരു കാഴ്ച ആഗ്രഹിക്കുന്നു…തനിക്കൊത്തയൊരു എതിരാളി…ഇന്നവൻ മുൻപിലുണ്ട്….

അവൻ മനസ്സിൽ ആർത്തു ചിരിച്ചു….അതിന്റെ ബാക്കി എന്നവണ്ണം അതവന്റെ മുഖത്തും നിഴലിച്ചു…തറയിൽ ആഞ്ഞടിച്ചുകൊണ്ട് ദേവ് എണീറ്റ് വീണ്ടും അറ്റാക്കിങ് പൊസിഷനിൽ നിന്നു

പിന്നീട് നടന്ന പോരാട്ടത്തിൽ കാണികൾ ആരുടെ ഭാഗത്തു നിൽക്കണമെന്ന സംശയത്തിൽ ആർപ്പുവിളിക്കാൻ പോലും മറന്നു നിന്നു….ഒടുക്കം അതൊരു ഭയമെന്ന വികാരമായി മാറി….റിങ്ങിൽ മലന്നു കിടക്കുന്ന എതിരാളിയുടെ മുഖത്തു ശക്തിയായി മുഷ്ടി ചുരുട്ടി പ്രഹരിക്കുന്ന ദേവിനെയവർ പേടിയോടെ നോക്കികണ്ടു

ഭ്രാന്തമായൊരു ആവേശത്തോടെ ദേവ് അവന്റെ മുഖത്തു ഇടിച്ചുകൊണ്ടിരുന്നു…വീണു കിടക്കുന്ന അയാളുടെ മൂക്കിന്റെ പാലം തകർന്നു നുറുങ്ങുന്നത് ദേവ് അറിഞ്ഞു…എന്നിട്ടുമവൻ  ഇടിച്ചുകൊണ്ടേ ഇരുന്നു..ഒടുക്കം പുറത്തു നിന്നുള്ളവർ വന്നവനെ പിടിച്ചു മാറ്റി….

അവശതയോടെ റിങ്ങിനു ചുറ്റും കെട്ടിയ കയറിൽ ചാരിനിന്നു മുൻപിൽ വീണു കിടക്കുന്ന എതിരാളിയെ ദേവ് ഒരു ക്രൂര ഭാവത്തോടെ നോക്കി നിന്നു

ആരോ നൽകിയ ഒരു കുപ്പി വെള്ളമവൻ  വായിലാക്കി കുലുക്കുകുഴിഞ്ഞു..പിന്നേയത്  മുൻപിൽ കിടക്കുന്നവന് നേരെ നീട്ടി തുപ്പി

രക്തവും വെള്ളവും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലത് കടും ചുവപ്പ് നിറത്തിൽ തറയിലേക്ക് വീണു ….ബാക്കി വെള്ളം കൊണ്ടവൻ മുഖം കഴുകി റിങ്ങിൽ നിന്നിറങ്ങി

പതിവിനും വിപരീധമായി അവനു ചുറ്റും തടിച്ചു കൂടുന്ന ജനങ്ങൾ അന്നില്ലായിരുന്നു…എല്ലാവരുമൊരു ഭയത്തോടെ അവനെ മാറിനിന്നു നോക്കി

അവനതൊരു  ചിരിയോടെ കണ്ടുകൊണ്ട് brutal rats ന്റെ ഓഫീലേക്ക് നടന്നു

ഇരുമ്പ് വാതിലുകൊണ്ട് അടച്ചു പൂട്ടിയ ഒരു മുറി….അതിനകത്തായി ആളുകൾക്ക് ഇരിക്കാൻ പാകത്തിന്  വലിയ സോഫയും അടുത്തായി ഒരു വട്ടമേശയും….അതിനു പിറകിലുള്ള കസേരയിലിരുന്ന  ഒരു ആഫ്രിക്കൻ വംശച്ഛൻ രക്തത്തിൽ കുതിർന്ന ബനിയനുമണിഞ്ഞു കടന്നു വരുന്ന ദേവിനെ നോക്കി

അയാൾക് മുന്പിലെ കമ്പ്യൂട്ടർ സ്‌ക്രീനിൽ മുൻപ് നടന്ന

💬 Comments

View all comments