Chapter Title : ?Evil on earth✨ 3 [Jomon]
?Evil on Earth 3✨
[ Author : Jomon ] [ Previous Part ] [ www.kkstories.com ]

അഴലിന്റെ ആഴങ്ങളിൽ…അവൾ മാഞ്ഞു പോയി….!
ഓടിച്ചുകൊണ്ടിരുന്ന വണ്ടി ഫോണിന്റെ വൈബ്രേഷൻ കാരണം ഒന്നു കയ്യീന്ന് പാളി..
“മായല്ലേ മയല്ലേ..!
റോഡരികിലായി ബൈക്ക് നിർത്തി അരയിൽ തിരുകിയിരുന്ന ഫോണെടുത്തു
സ്‌ക്രീനിൽ നന്ദു എന്ന പേര് കണ്ട് ഫോൺ എടുത്തു ചെവിൽ വച്ചപ്പോ തന്നെ കേൾക്കാമായിരുന്നു അപ്പുറത്തെ സൈഡിൽ നിന്ന് നാടൻ പാട്ടിന്റെ വരികളും പട്ടി ഓരിയിടുന്ന ശബ്ദവും
”എന്താടാ..?
നാവു കുഴഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു
നോക്കണ്ട ഞാൻ രണ്ടെണ്ണം അടിച്ചിട്ട് ഇറങ്ങിയത് ആയിരുന്നു..തലക്ക് പിടിച്ചില്ലെങ്കിലും കയ്യിക്കും കാലിനും വേണ്ടുവോളം പിടിച്ചിട്ടൊണ്ട്..നന്ദുവിന്റെ അളിയൻ കൊടുത്ത ചെറിയൊരു കുപ്പി സാധനം..കമ്പനി ഒന്നുമില്ല..own പ്രൊഡക്ട് ആണെന്ന പറഞ്ഞെ
“അളിയാ…ആ..നീ എവിടെത്തി..കിട്ടിയോ അവളെ..?
നാറീടെ നാവ് കുഴഞ്ഞിട്ട് മര്യാദക്ക് സംസാരിക്കാൻ പോലും പറ്റണില്ല..എനിക്ക് മാത്രം എന്താണാവോ തലക്ക് പിടിക്കാത്തത്
”കിട്ടി..കിട്ടി..ഞാൻ വന്നോണ്ടിരിക്ക ഒരു അഞ്ചു മിനിറ്റ്..“
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു വീണ്ടും അരയിൽ തിരുകി..മുണ്ടൊന്ന് വലിച്ചു മുറുകി ബൈക്കും സ്റ്റാർട്ട് ചെയ്തു മുൻപോട്ടെടുത്തു
നമ്മളെവിടാ പറഞ്ഞു നിർത്തിയെ..? ആ നന്ദുവിന്റെ അളിയൻ…അങ്ങേരു പണി പോയി വീട്ടിൽ മൂഞ്ചികുത്തി ഇരുന്നപ്പോൾ തൊടങ്ങിയ വാറ്റാ..പെങ്ങളെയും കൂട്ടി വീട്ടിൽ വന്നപ്പോ ഒരു കുപ്പി ഇവനും കൊടുത്തു…നല്ലൊരു ശെനിയാഴ്ച്ച ആയോണ്ട് അതും വീശി നാളെ മുഴുവൻ കിടന്നുറങ്ങാമെന്ന പ്ലാനിൽ ഞാനും നന്ദുവും അമലും അനസും കൂടി ആ കുപ്പി തീർത്തു..അടിച്ചപാടെ അവന്മാരെല്ലാം നക്ഷത്രം എണ്ണാനും പാട്ടുപാടാനും തൊടങ്ങി..എനിക്കാണേൽ ഒന്നും
💬 Comments
View all comments