0%

Chapter Title : ?Evil on earth✨ 3 [Jomon]

Author : Jomon Read All Parts 298

ആരാണെന്ന് നോക്കി..വേറാരുമല്ല അമ്മ ആണ്

പുള്ളികാരിക്ക് അറിയാം ഞാൻ ഹോസ്പിറ്റലിൽ വന്നാൽ എവടെ കാണൂന്ന്…എന്നെ തിരക്കി വന്നതാണ് കക്ഷി

കറുത്ത ഒരു കോട്ടൺ സാരിയും മുകളിൽ ഡോക്ടർമാരുടെ വൈറ്റ് കോട്ടും തലയിൽ കെട്ടി ക്ലിപ്പ് ചെയ്ത് വച്ച മുടിയും നല്ല വെളുത്ത വട്ട മുഖവും കഴുത്തിൽ ഒരു താലി മാലയും…കഴിഞ്ഞു…അമ്മേടെ ഒരുക്കം കഴിഞ്ഞു

“എന്താടാ നീ ഇങ്ങെനെ നോക്കണേ..?

എന്റെ നോട്ടം കണ്ട് ഒരു ചിരിയോടെ അമ്മ ചോദിച്ചു…അമ്മേടെ പേര് പറഞ്ഞില്ലാലോ…ജെസി…മറ്റേ സിനിമയിലെ ജെസി ഇല്ലേ..അതാണ്ട് അതുപോലെ ഒരെണ്ണം..കാർഡിയോളജിസ്റ്റ് ആണ്

”ചുമ്മാ…“

”hmm..“

ഒന്ന് മൂളിക്കൊണ്ട് എന്റെ പ്ലേറ്റിൽ ഇരുന്ന പഴംപൊരി എടുത്തു കഴിക്കാൻ തൊടങ്ങി

”എന്തോന്നാ ഡോക്ടറെ…ഞാൻ പറഞ്ഞു വാങ്ങിച്ചതാ അത്..“

ബാക്കി വന്ന ഒരു തടിയനെ എടുത്തോണ്ട് പോയ അമ്മേയെ നോക്കി ഞാൻ പറഞ്ഞു…വേറെന്ത് എടുത്താലും എനിക്ക് പ്രശ്നമില്ല..പക്ഷെ പഴംപൊരിയുടെ കാര്യത്തിൽ അത് ഞാൻ വിട്ട് കൊടുക്കില്ല..ഡോക്ടർക്കത് നന്നായി അറിയാ..എന്നെ വട്ട് കളിപ്പിക്കാൻ വേണ്ടി കാണിക്കുന്ന ഓരോ ഏർപ്പാടെ..

”വോ..എനിക്കൊന്നും വേണ്ട നിന്റെ പഴംപൊരി..“

അതും പറഞ്ഞു ബാക്കി പീസുകൂടെ പുള്ളിക്കാരി അകത്താക്കി…എന്ത് കഷ്ടമാന്നെന്ന് നോക്കണേ

”ചേച്ചി….ഒരെണ്ണം കൂടെ..“

ഞാൻ കിച്ചണിൽ നിന്ന ചേച്ചിയോട് വിളിച്ചു പറഞ്ഞു

”രണ്ടെണ്ണം എടുത്തോ ചേച്ചി..“

ഞാൻ പറഞ്ഞു തീർന്നതും അമ്മ വിളിച്ചു പറഞ്ഞു..ഇനിയെന്തിനാ രണ്ടെണ്ണം എന്ന് ഭാവത്തിൽ ഞാൻ അമ്മേയെ നോക്കി

”എടാ വിശന്നിട്ട് ആട..ഉച്ചക്ക് ഒരു എമർജൻസി കേസ് ഉണ്ടായിരുന്നു കഴിക്കാൻ വിട്ട് പോയി..“

”അപ്പൊ ഒന്നും കഴിച്ചില്ലേ..?

“ച്ചും..”

പിള്ളേരെപോലെ സൗണ്ട് ഇണ്ടാക്കി അമ്മ പറഞ്ഞു….അത് കണ്ട് ചിരി വന്നേലും ഞാൻ അത് പിടിച്ചു നിർത്തി

“എന്നിട്ടാണോ ഇത് കഴിക്കുന്നേ..ചോറ് പറയട്ടെ…”

“വേണ്ടെടാ..വീട്ടിൽ പോയിട്ട് കഴിക്കാ…ഇതോടെ കഴിഞ്ഞാ നമുക്ക് ഇറങ്ങാ..”

അപ്പോളേക്കും പഴംപൊരി എത്തി..അതും കഴിച്ചു ഞങ്ങൾ ഇറങ്ങി…ചെറിയച്ചൻ ആരെയും ഫോണിൽ വിളിച്ചു കാറിനു മുൻപിൽ നിൽപ്പൂണ്ടായിരുന്നു

ഞങ്ങൾ വരുന്നത് കണ്ട് പുള്ളി ഫോൺ വെച്ച് ഞങ്ങടെ അടുത്തേക്ക് വന്നു…

“ഞാൻ ഒന്ന് ഓഫീസ് വരെ പോകുവാ..നീ ഇവള്ടെ കൂടെ വീട്ടിൽ പൊയ്ക്കോ..”

“ഞാനും വരണോ..?

എന്തേലും സീരിയസ് കാര്യം ആയിരിക്കുമെന്ന് കരുതി ഞാൻ ചോദിച്ചു

💬 Comments

View all comments