Chapter Title : ?Evil on earth✨ 3 [Jomon]
ഞാൻ പോയിട്ട് വല്യ കാര്യമൊന്നുമില്ല എന്നാലും ഒരു ആൾ ബലത്തിന്…
”ഇല്ലെടാ ഇത് ഞാൻ നോക്കിക്കോളാം..ശെരി എന്ന..“
അതും പറഞ്ഞു പുള്ളി വണ്ടിയെടുത്തു പോയി…
”ആ പോക്ക് കണ്ടാൽ അറിയാ ആ മനുഷ്യനിന്ന് രാത്രി വൈകിയേ വരുമെന്ന്..“
ഒരു ചിരിയോടെ അമ്മ പറഞ്ഞു..അത് കേട്ട് ഞനും ചിരിച്ചു
”എന്ന നമുക്ക് പുറത്തൂന്ന് കഴിച്ചാലോ ..?
ഞാൻ അമ്മയോട് ചോദിച്ചു..ചെറിയച്ചൻ ഇനി കഴിച്ചിട്ടേ വരൂ രാത്രി
“എന്ന അങ്ങനെ അവട്ടെ..”
“എന്ന കീ താ..?
ഞാൻ അമ്മയോട് ചോദിച്ചു..അതിന് പുള്ളിക്കാരി എന്നെ സംശയത്തോടെ ഒന്ന് നോക്കി
”അത് വേണോ..?
“അഹ് താന്നെ..ഞാൻ മെല്ലെയെ ഓടിക്കൂ..”
ഇക്കാര്യത്തിൽ എന്നെ അത്ര വിശ്വാസമില്ലാഞ്ഞിട്ടും പുള്ളിക്കാരി എനിക്ക് കീ തന്നു…കഴിഞ്ഞ വെഡിങ് അനുവീഴ്സറിക്ക് ചെറിയച്ചൻ വാങ്ങി കൊടുത്ത ഒരു പുത്തൻ മിനി കൂപ്പർ പാർക്കിങ്ങിൽ കിടപ്പുണ്ട്…ഫസ്റ്റ് ഡ്രൈവിങ്ങിൽ തന്നെ വണ്ടി എനിക്ക് അങ്ങ് നന്നായി ബോധിച്ചിരുന്നു….അന്ന് അമ്മയും കൂടെ ഉണ്ടായിരുന്നു..ഓപ്പൺ ആയിട്ടൊരു റോഡ് കിട്ടിയപ്പോ ഞാൻ വെറുതെ ഒന്ന് സ്പീഡിൽ ടെസ്റ്റ് നടത്തി..അന്നത്തോടെ എനിക്ക് അമ്മ വണ്ടി തരാതെയും ആയി ഞാൻ പറഞ്ഞു വെച്ച വണ്ടി വാങ്ങേണ്ടെന്നും പറഞ്ഞു…എന്ത് മനുഷ്യത്തി ആല്ലേ
ഡോർ തുറന്ന് ഞാൻ അകത്തു കേറി സ്റ്റിയറിങ്ങ് വീലിലൂടെ ഒന്ന് കയൊടിച്ചു
അപ്പോളേക്കും അമ്മയും കയറി…ഞാൻ വണ്ടി മെല്ലെ പാർക്കിങ്ങിനിൽ നിന്ന് പുറത്തേക്കിറക്കി…ഇടക്കിടെ വിശാലമായ റോഡുകൾ കിട്ടിയെങ്കിലും സ്പീഡ് കൂട്ടിയില്ല…പകരം അമ്മയെ നോക്കി ചിരിച്ചു..എന്റെ ചിരിയുടെ അർത്ഥം പുള്ളികാരിക്ക് നന്നായി അറിയാം
“നീ നോക്കി ചിരികുവൊന്നും വേണ്ട…നിനക്ക് ഉത്തരവാദിത്തബോധം ആയെന്ന് തോന്നിയതിന് ശേഷമേ ഞാൻ അച്ഛനോട് പറയത്തൊള്ളൂ വണ്ടിയുടെ കാര്യം..”
അമ്മ തറപ്പിച്ചു പറഞ്ഞു..എന്നിരുന്നാലും ഞാനൊന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി
“എന്നാലുമമ്മേ..ഞാൻ നന്നായിക്കോളും…ഇപ്പൊ ഡെയിലി ഓഫീസിൽപോവുന്നില്ലേ ഞാൻ..”
വളരെയധികം നിഷ്കളങ്കതവാരി എറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു..
“ഉവ്വ..നീയെന്താ കരുതിയെ ഓഫീസിൽ പോയി നീ കാണിക്കുന്ന വേലത്തരങ്ങൾ ഞാൻ അറിയില്ലെന്നോ…അല്ലേലും അവിടെ പോയി ഫോണിൽ കളിച്ചിരിക്കുന്ന നിനക്ക് എന്തിനാടാ ചെറക്കഒന്നര കോടിരൂപേടെ കാർ..”
എന്റെ വാക്കുകളെ പുച്ഛിച്ചുകൊണ്ടമ്മ പറഞ്ഞു
“ഒന്നരകോടിയോ..ദേ ഡോക്ടറേ കാറിന്റെ കമ്പനിപോലും ഇത്രയും വില കൂട്ടിട്ടില്ല…”
“കൂട്ടിയാലുംഇല്ലേലും നമ്മടെ നാട്ടിൽ നിന്റെ
💬 Comments
View all comments