Chapter Title : ?Evil on earth✨ 3 [Jomon]
പേർഷ്യനെ ഇറക്കാണേൽ അത്രയും പൈസ കൊടുക്കണ്ടേ..?
അമ്മ കെറുവിച്ചുകൊണ്ട് പറഞ്ഞു..പറഞ്ഞത് സത്യം ആണ് ഈ തല്ലിപ്പൊളി റോഡിന്അടക്കുന്ന tax ഒണ്ടേൽ ഒരു കാറ് കൂടെ വാങ്ങാം
”പേർഷ്യനല്ല തള്ളേ പോർഷേ..!
“ആ അത് തന്നെ…തല്ക്കാലം മോൻ ആ സ്വപ്നം മാറ്റി വെക്ക്…കളയണ്ട എനിക്കൊന്നു ആലോചിക്കണം..”
മതി..ഇത്ര കേട്ടാൽ മതി…വാങ്ങി തരില്ല എന്ന് പറഞ്ഞതിൽ നിന്ന് ആലോചിക്കാം എന്ന് പറയിപ്പിച്ചില്ലേ…ഇത് നിന്റെ വിജയമാടാ ജോമോനെ..ഹീയാ
ഇരച്ചു കേറിയ സന്തോഷം കാരണം ആക്‌സിലേറ്ററിൽ അറിയാതെ കാൽ അമർത്തി ചവിട്ടി…60 ഇൽ കിടന്ന നമ്പർ കണ്ണ് ചിമ്മും മുൻപേ 90 ഇൽ എത്തിയിരുന്നു
സാധാരണഇങ്ങനൊരു അവസ്ഥയിൽ അമ്മയുടെ വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടത് ആണ് പക്ഷെ ഇന്ന് പതിവിനും വിപരീതമായി പുള്ളിക്കാരി ചിരിച്ചുകൊണ്ടിരിക്കുന്നു..എന്റെ സന്തോഷം കണ്ടാവണം
ഓരോന്ന് ആലോചിച്ചും പറഞ്ഞും ഞാൻ നല്ലൊരു റെസ്റ്റോറന്റ് നോക്കി വണ്ടി കയറ്റി
ഉച്ചക്ക് നല്ലപോലെ തിന്നത് കൊണ്ട് ഞാൻ ലൈറ്റ് ആയിട്ടാണ് പറഞ്ഞത്..അമ്മയും അത് തന്നെ പറയാൻ പോയപ്പോൾ നിർബന്ധിച്ചൊരു ബിരിയാണി പറഞ്ഞു
പാവം ഉച്ചക്കും ഒന്നും കഴിക്കാത്തത…ഹോസ്പിറ്റലിലെഓരോ വിശേഷങ്ങളും പറഞ്ഞു ഞങ്ങൾ ഭക്ഷണം കഴിച്ചിറങ്ങി
ബിൽ എല്ലാം പുള്ളിക്കാരി ആണ് പേ ചെയ്തത്..അത് പണ്ട് മുതൽക്കേ അങ്ങനെആണ് അമ്മയുടെ കൂടെ എവടെ പോയാലും നമ്മുടെ കയ്യീന്ന് അഞ്ചു പൈസ എടുക്കാൻ സമ്മതിക്കില്ല
നേരമിരുട്ടും മുൻപേ ഞങ്ങൾ വീട്ടിലെത്തി..അവിടേം ഇവടേം ആയി കൊറച്ചു നേരം കുറ്റിയടിച്ചു നിന്ന ഞാൻ ഒടുക്കം ബോറടിച്ചിട്ട് റൂമിലേക്ക് കേറി
ചാർജിങ്ങിനിട്ട ഫോൺ അതുപോലെ ഇരിപ്പുണ്ടാവിടെ..അതെടുത്തു ഓണാക്കുമോ എന്ന് നോക്കി..ചത്താലും ഓണകില്ലെടാ എന്ന വാശിയിൽ ഫോണും
അതിന്റെ വെടി തീർന്നെന്നു മനസിലാക്കിയ ഞാൻ sim ഊരി ഫോണെടുത്തു അലമാരയിൽ പൂട്ടി..ഇനിയെന്നേലും ആവശ്യം വരുമ്പോ നന്നാക്കാം
ഇപ്പൊ ഉപയോഗിക്കുന്ന ഫോണിൽ കൊറച്ചു നേരം റീലും കണ്ട് കിടന്നുറങ്ങി രാവിലെ എണീറ്റ് പോകാൻ ഉള്ളതാ
പതിവ് പോലെ അലറമടിയുടെ ശബ്ദം കേട്ട് ഞാൻ എണീറ്റു…തലയും ചൊറിഞ്ഞു കൊറച്ചു നേരം ബെഡിൽ തന്നെ ഇരുന്നു..അതൊരു പതിവ് ആണ് തലേദിവസം വെള്ളമടിച്ചു വന്നു പിറ്റേന്ന് എണീറ്റ് തലേന്നത്തെ അവരതങ്ങൾ എല്ലാം ഓർക്കാൻ ശ്രമിക്കും..പക്ഷെ കാര്യമായി ഒന്നും ഓർമ്മ വരാത്തുമില്ല…കൊറച്ചു
💬 Comments
View all comments