Chapter Title : ?Evil on earth✨ 3 [Jomon]
നേരം ഇരുന്ന് മടുത്തപ്പോ പല്ലുതേപ്പും കുളിയും കഴിഞ്ഞു ഞാൻ താഴേക്ക് ചെന്നു..ചെറിയച്ചൻ തന്നെ ചായയും കുടിച് ഉമ്മറത്തിരുന്ന് ചുമ്മാ പത്രവും നോക്കി ഇരുന്ന് അത് പതിവാണ് വായിക്കാത്തൊന്നുമില്ല
പിന്നെ എണീറ്റ് എന്തേലും കഴുച്ചു നേരെ ഓഫീസിലേക്ക്…….
—------------------------------------
2 ആഴ്ചകൾക്ക് ശേഷം…
“നീ ഒരെണ്ണം കൂടെ ഒഴി…”
ഇപ്പൊ വീഴുമെന്ന അവസ്ഥയിൽ ഇരിക്കുന്ന നന്ദുവിനോട് ഞാൻ പറഞ്ഞു
“അനിയാ നില്ല്…ഏട്ടൻ ഒഴിച്ച് തരാ…!
ഏഹ് ഇത് എവിടുന്നാ ഈ ശബ്ദം…
മദ്യലഹരിയിൽ പാതി മറഞ്ഞ കണ്ണുമായി ഞാൻ ചുറ്റിനും നോക്കി..അപ്പൊ അതാ കിടക്കാണ് അമൽ…നിലത്തു കിടന്ന് ഉരുണ്ടുകൊണ്ടാണവൻ പറയുന്നത്
അത് കണ്ട് ഞാൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി…ഇവനിതെന്ത് മൈരാ കാണിക്കണേ എന്ന പോലെ എന്റെ ചിരികണ്ടു നന്ദു നോക്കുന്നുണ്ട്
അവനു വാ തുറന്ന് വല്ലതും പറയണമെന്നുണ്ട് പക്ഷെ അതിന് പറ്റിയ അവസ്ഥയല്ല അവന്റേതിപ്പോ..അതൂടെ കണ്ടപ്പോ എന്റെ സകല കണ്ട്രോളും പോയി…
ചിരിച്ചു ചിരിച് അവസാനം ഞനും കസേരയിൽ നിന്ന് വീണ് അവന്മാരുടെ കൂടെയായി കിടത്തം…
///കണ്ണിമലരേ…മുല്ലേ…നിന്നേ പിരിയേ..//
“നന്ദു മോനേ നീ പെണ്ണിന്റെ സ്വരത്തിലും പാടുമോ..”
നിലത്തു കിടന്ന ഞാൻ നന്ദുവിനെ തട്ടിവിളിച്ചു…ഇവനൊരു കൊച്ചു കലാകാരൻ തന്നേയ്
“എടാ മലരേ അത് റിങ്ടോൺ ആണ്..”
കമിഴ്ന്നു കിടന്നുകൊണ്ട് നന്ദു പറഞ്ഞു…
“ആഹാ…നല്ല പാട്ടാടാ…എന്റെയും ഇത് തന്നെയാ..”
“ഡാ മൈരേ അത് നിന്റെ ഫോണിന്നാ..”
എപ്പോഴോ ഓഫ് ആയ അമലു വിളിച്ചു പറഞ്ഞു
“എന്റെ ഫോണോ..?
ഞാൻ പെട്ടന്ന് എണീക്കാൻ ശ്രമിച്ചു..സാധാരണ വെള്ളമടി ടൈമിൽ എനിക്ക് വിളിയൊന്നും വരാത്തത് ആണ്
പുല്ല് ഫോൺ ഇത് എവിടാ വെച്ചേ..എല്ലായിടത്തും ഞാൻ തപ്പി നോക്കി..ഒടുക്കം എന്റെ പോക്കറ്റിൽ നിന്ന് തന്നെ കിട്ടി
സേവ്ഡ് അല്ലാത്ത ഒരു നമ്പർ ആണ്…
”ട്രൂ കാളിൽ പോലും ഇല്ലാത്ത ഏത് മൈരനാണാവോ ഈ സമയത്തു…“
ശ്വാസം ഒന്ന് വലിച്ചുവിട്ട് നോർമലവൻ ഞാൻ ശ്രമിച്ചു…ഇപ്പൊ നോർമൽ ആവനൊന്നും പറ്റുകേളെന്ന് അറിയാം എന്നാലും ഒരു ശ്രമം..ഓക്കേ ആയി എന്ന് തോന്നിയപ്പോൾ ഞാൻ കാൾ എടുത്തു ചെവിയോട് ചേർത്ത് വച്ചു
”ഹ…ഹലോ..“
ഏഹ്…മറുതലക്കൽ നിന്ന് ഒരു പെണ്ണിന്റെ എങ്ങലടിച്ചുകൊണ്ടുള്ള ശബ്ദം കേട്ടപ്പോ
💬 Comments
View all comments