Chapter Title : ?Evil on earth✨ 3 [Jomon]
ഞാൻ ഫോൺ എടുത്തു നമ്പർ നോക്കി…
ഇതാരാണാവോ…കരഞ്ഞോണ്ട് ഹലോ പറയാൻ
”“ഹായ്..”
ഞാൻ തിരിച്ചൊരു ഹായ് പറഞ്ഞു
“ഏട്ടാ ഞാൻ ആദിലക്ഷ്മിയ..”
വീണ്ടും കരഞ്ഞുകൊണ്ടുള്ള സംസാരം
ആദിലക്ഷ്മിയോ…അതേത് മാരണം…മനസ്സിലുള്ള പേരുകൾ എല്ലാം ഞാൻ ഓർത്തെടുക്കാൻ നോക്കി…ഒരു ആദി ദേവിനെ അറിയാം..അവന്റെ പെങ്ങൾ വല്ലതും ആണോ ഇനി..ഏയ്യ്
“എന്താ കേട്ടില്ല..!
ഞാൻ സംശയം പുറത്ത് കാണിക്കാതെ പറഞ്ഞു
മറുവശത്തു നിന്ന് മറുപടിയില്ല…കട്ട് ആയോ…ഇല്ലല്ലോ ലൈനിൽ ഒണ്ട്
”ഹലോ..“
ഞാൻ ഒന്നൂടെ പറഞ്ഞു
പെട്ടന്ന് അപ്പുറത്തു നിന്ന് ആരോ പതിയെ സംസാരിക്കുന്ന ശബ്ദം കേൾകാം..പിന്നെ ഫോൺ വാങ്ങുന്നതും
”ഹലോ ജോമോനല്ലേ..?
അല്പം കട്ടിയുള്ള ശബ്‍ദത്തിൽ ഒരു പെണ്ണ് എന്നോട് ചോദിച്ചു
“yes …ജോമാനാണ്…”
നാടക നടന്മാർ പറയുന്നൊരു ടോണിൽ ഞാൻ പറഞ്ഞു..പിന്നെ ആണ് മനസിലായെ അത് ഞാനല്ല ഉള്ളിൽ കിടക്കുന്ന മദ്യം ആണെന്ന്…ശ്ശേ…എന്റെ തന്നെ കവിളിൽ അടിച്ചുകൊണ്ട് ഞാൻ പറഞ്ഞു
“അതെ ജോമോനാണ്..ഇതാരാ..”
“എടാ ഞാൻ നീതുവാണ്…”
“ആഹ് നീതുവോ..പറയെടി എന്തൊക്കെ ഇണ്ട്…”
ദൈവമേ ഇതേത് നീതു..വിരലുകടിച്ചുകൊണ്ട് ഞാൻ ആലോചിച്ചു
“എടാ ആദിയുടെ വീട്ടിൽ പ്രശ്നമാടാ…നാളെ അവളുടെ കല്യാണമാണ്..നീ എന്തെങ്കിലും ഒന്ന് ചെയ്യണം..”
ദൈവമേ ഇപ്പോ കല്യാണത്തിന് വിളിച്ച ഞാൻ എന്ത് ചെയ്യും..എനിക്ക് പിറകിൽ തറയിൽ കിടന്നുരുളുന്ന നന്ദുവിനെ നോക്കി…പറ്റില്ല ഇവനേം കൊണ്ടൊന്നും കല്യാണവീട്ടിൽ പോകാൻ ഒക്കത്തില്ല
“നീതു ഞാൻ എന്ത് ചെയ്യാനാ..?
എന്റെ അവസ്ഥ ഓർത്തു ഞാൻ ചോദിച്ചു
”നിനക്കിവളെ ഇഷ്ടമല്ലേ..ഞാൻ അവളോട് പറഞ്ഞു നിന്റെ കാര്യങ്ങൾ..അവൾക്കും വല്യ എതിർപ്പില്ല..നീ ഇപ്പൊ വന്നിവളെ കൂട്ടികൊണ്ട് പോകണം..ഇനിയും വൈകിയാൽ ഇവളെ ആരും ജീവനോടെ കാണില്ല അതാ അവസ്ഥ..“
എല്ലാം കേട്ട് ഞാൻ ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെ മരവിച്ചു നിന്നു..കുടിച്ചത് മുഴുവൻ ഒറ്റ നിമിഷം കൊണ്ട് ഇതിലെയോ പോയി
”എന്താന്ന്..?
കേട്ടത് എന്താണെന്നു ഒറപ്പിക്കാൻ വേണ്ടി ഞാൻ ഒന്നുകൂടെ ചോദിച്ചു…മുൻപത്തെ മറുപടി തന്നെ വീണ്ടും കിട്ടി
“നീതു ഞാൻ ഇപ്പൊ എങ്ങനെ..”
എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി
“നീ ഞാൻ പറയുന്നത് കേൾക്ക് ജോമോനെ..ഇപ്പൊ സമയം പതിനൊന്നു കഴിഞ്ഞു ഒരു മണിക്കൂറിനുള്ളിൽ ഞാൻ ഇവളെ വീടിന്റെ മതിലിനരിക് വരെ എത്തിക്കാ…നീ അവളെയും
💬 Comments
View all comments