Chapter Title : ?Evil on earth✨ 3 [Jomon]
കൂട്ടി എവിടെക്കെങ്കിലും ഒന്ന് മാറണം…ലൊക്കേഷൻ ഞാൻ വാട്സ്ആപ്പ് ചെയ്യാ..മറക്കല്ലേ ഒരു മണിക്കൂറിനുള്ളിൽ എത്തണം..പീ പീ പീ..”
“അത് ഞാൻ…!
എന്തെങ്കിലും പറയും മുൻപേ കാൾ കട്ട് ആയി..ദൈവമേ ഞാൻ എന്താക്കും..നിലത്തു കിടന്ന് വട്ടം വരക്കുന്ന നന്ദുവിനെ ഞാൻ തട്ടി വിളിച്ചു..എവിടുന്ന്…ആര് കേൾക്കാൻ
”നന്ദു…മോനെ..ഒന്ന് എണീറ്റട…പണി കിട്ടിയെടാ…“
”ഞാൻ ഇന്ന് ലീവാ അമ്മേ..“
അതും പറഞ്ഞവനെന്റെ കൈ തട്ടി മാറ്റി വീണ്ടും കിടന്നു..ഞാൻ ബാക്കി രണ്ടെണ്ണത്തിനെ നോക്കി..അതുങ്ങൾ ഇവനെക്കാൾ തറആയാണ് കിടക്കുന്നെ
ഞാൻ എന്ത് ചെയ്യും….
//ടിങ് ടിങ്//
ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു..എടുത്തു നോക്കിയപ്പോ ഏതോ ഒരു നമ്പറിൽ നിന്നും ഒരു whatsapp ലൊക്കേഷൻ…!
അത് കൂടെ കണ്ടപ്പോ എന്റെ കണ്ട്രോൾ പോകാൻ തുടങ്ങി..ടെൻഷൻ കാരണം കൈയും കാലും വിറക്കുന്നത് പോലെ
ഞാൻ അവളെ കൊണ്ട് വന്നില്ലെങ്കിൽ അവളെ നാളെയരും ജീവനോടെ കാണില്ലെന്നല്ലേ പറഞ്ഞെ..ഭീഷണി ആണോ അത്…ഏയ്യ്…അപ്പൊ സത്യം ആയിരിക്കോ
ഞാൻ വേഗം ബാക്കി ഉള്ള മദ്യം എടുത്തു കുപ്പിയോടെ വായിലേക്ക് കമിഴ്ത്തി
ഹോ മൈര് വെള്ളം ചേർത്തില്ല…നെഞ്ചും കൂട് കത്തിപ്പോയി…!
കാലിയായ കുപ്പി തറയിലേക്ക് എറിഞ്ഞു പൊട്ടിച്ചു….ആ ശബ്ദം കേട്ട് ആണെന്ന് തോന്നുന്നു നിലത്തു കിടന്ന അനസ് എണീറ്റു നിന്നു…ഞാൻ അവനെ നോക്കി..അവൻ എന്നെയും നോക്കി
പതിയെ അവൻ എന്റെ അടുത്തേക്ക് വന്നു…ഒരുത്തനെങ്കിലും ബോധം ഇണ്ടല്ലോ ഭാഗ്യം ഞാൻ വേഗം എണീറ്റ് അവനെ പിടിച്ചു
“എന്താടാ ജോ പ്രശ്നം..?
”അളിയാ ഒരു പ്രശ്നം ഒണ്ട്…ഞാൻ തമാശക്ക് തുടങ്ങി വച്ചതാ..ഇപ്പൊ അത് സീരിയസ് ആയി..നീ വാ നമുക്ക് അവളുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം…നീ നടക്കു ഞാൻ താക്കോൽ എടുകാം…“
അതും പറഞ്ഞു ഞാനവനെ പുറത്തേക്ക് പറഞ്ഞയച്ചു..ഇനി വണ്ടീടെ ചാവി തപ്പണം..മുടിയാനായിട്ട് അത് കാണുന്നുമല്ല…
”ജോ നീ ടെൻഷൻ ആവല്ലേ..സമാധാനമായി ആലോചിക്ക്…“
ശ്വാസം നീട്ടി എടുത്തുകൊണ്ടു ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു
പിന്നെ നന്ദുവിനെ തള്ളി മാറ്റിയപ്പോ ചാവിയുടെ മേളിൽ കേറിയാണ് അവന്റെ കിടപ്പ്…പെട്ടന്ന് തന്നെ ചാവി എടുത്തു അവന്റെ കാലിനൊരു ചവിട്ടും കൊടുത്തു പുറത്തേക്ക് നടന്നു…നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല പണ്ടാരം..ഇന്ന് കുടിക്കണ്ടായിരുന്നു…ജീവിതത്തിൽ ആദ്യമായി അങ്ങനൊരു തോന്നൽ എനിക്ക്
💬 Comments
View all comments