Chapter Title : ?Evil on earth✨ 3 [Jomon]
അത് തന്നെ ആവും സ്ഥലം
വലിയ ശബ്ദം ഒന്നുമുണ്ടാക്കാതെ ഞാനാ മതിലിനോട് ചേർന്നു നടന്നു…
“കല്യാണ വീട് ആണേൽ ഈ പുണ്ടകൾക്ക് കാട് വെട്ടി ഇട്ടൂടെ..”
നിറച്ചു പുല്ലും..പോരാത്തതിന് ഈ നാട്ടിലെ സകലമാന കൊതുകുകളും…കടിച്ചെന്നെ ഒരു പരുവമാക്കി
//കണ്ണിമലരേ..മുല്ലേ..//
റിങ്ടോൺ അടിച്ചു തുടങ്ങിയതേ ഞാൻ ഫോൺ എടുത്തു…
“ആ നീതു നീ എവടെ..ഞാനീ മതിലിനപ്പുറമുണ്ട്…”
പരമാവധി ശബ്ദം താഴെത്തി ഞാൻ പറഞ്ഞു
“എന്ന വരുമ്പോ ഒരു കുപ്പി കൂടെ കൊണ്ടു വാടാ..”
കുപ്പിയോ…ഞാൻ ഫോൺ എടുത്തു നമ്പർ നോക്കി
നന്ദു…..
നയിന്റാമോന്റെ ഒരുക്കത്തെ കുടി..ഇരച്ചു വന്ന ദേഷ്യം അടക്കി ഞാൻ ഫോൺ കട്ട് ചെയ്തു…
എനിക്കെന്റെ അവസ്ഥ ഓർത്തു ചിരിക്കാനോ കരയണോ എന്ന പോലും അറിയാതെ അവിടെ നിന്നു
//കണ്ണിമലരേ മുല്ലേ..//
വീണ്ടും നന്ദു ആവുമെന്ന് കരുതി നോക്കിയപ്പോ ഇത്തവണ നീതു ആണ്….വേഗം തന്നെ ഫോൺ എടുത്തു ഞാൻ
“ജോ നീ എവിടെ..?
ഞാൻ എന്തേലും പറയും മുൻപേ ചോദ്യമെത്തി..
”ഞാൻ വീടിന്റെ പിറകിലെ മതിലിനടുത്തുണ്ട്…കൊറേ വാഴയും തേങ്ങുമോകെയുള്ള…“
അവർക്ക് ഞാൻ അടയാളം പറഞ്ഞു കൊടുത്തു..
”ശെരി അവിടെ തന്നെ നിൽക്കു..ഞങ്ങളിപ്പോ വരാം..“
ഫോൺ കട്ട് ആയി….ഹാവൂ…സ്ഥലം തെറ്റിയില്ല..ഒരാശ്വാസത്തോടെ ഞാൻ അവിടെ ഇരുന്നു
”മൈര് കൊതുക്…“
കാലിൽ വന്നിരുന്ന ഒരുത്തനെ അടിച് ഉറക്കി ഞാൻ…അപ്പോളാണ് മറ്റൊരു കാര്യം ഓർമ വന്നത്…ഇവളെയും കൂട്ടി ഞാൻ എവടെ പോകും…?
ദൈവമേ ചാടി കേറി പോരുകേം ചെയ്തു…ഞാൻ പള്ളിയിൽ വന്നു ഒരുകൂട് ..അല്ല രണ്ട് കൂട് മുഴുകുതിരി കത്തിച്ചേക്കാമെ…ഒരു വഴി പറഞ്ഞു താ മദാവേ…
അത്രയും കാലം അവധിക്ക് പള്ളി മുറ്റത്തെ മാങ്ങ പറിക്കാൻ മാത്രം പൊയ്‌കൊണ്ടിരുന്ന ഞാൻ സകല പുണ്യാളന്മാരെയും മാധബിനെയും കൂട്ട് വിളിച്ചു
“സ്സ് സ്സ്..”
അമ്മേ പാമ്പ് ഒന്നും ആവല്ലേ…പേടിച്ചുകൊണ്ട് ഞാൻ മതിലിനോട് ചേർന്നു നിന്നു ചുറ്റുനും നോക്കി
“എടാ പൊട്ടാ..”
പൊട്ടനോ…ഞാൻ സൈഡിലേക്ക് നോക്കിയപ്പോ മതിലിൽ നീതുവിന്റെ തല
ഉടലില്ല….ഞാൻ ഒന്ന് ഞെട്ടികൊണ്ട് പിന്നാക്കാം ചാടി…അത് കണ്ടാവണം അവൾ കൈ ഉയത്തി എന്നെ വിളിച്ചു
“എടാ ഇത് പിടി…”
അതും പറഞ്ഞവൾ വലിയൊരു ട്രാവൽ ബാഗ് എനിക്ക്
💬 Comments
View all comments