Chapter Title : ?Evil on earth✨ 5 [Jomon]
പറഞ്ഞു….
”അപ്പൊ പുറത്ത് പോണ്ടേ നമുക്ക്..?
അവളൊരു സംശയത്തോടെ ചോദിച്ചു…
“അത് പോകാ…ഈ വെയിലൊന്ന് കുറഞ്ഞിട്ടു പോരെ…”
“മതി മതി….!
സന്തോഷത്തോടെ അവന്റെ കൈ ചുറ്റിപ്പിടിച്ചു തോളിൽ തലവച്ചുകൊണ്ടവൾ പറഞ്ഞു…
Tv യിൽ ഓടുന്ന ഏതോ പഴയ സിനിമ കണ്ട് രണ്ടു പേരും സമയം തള്ളി നീക്കി
—------------------------------------
ഉച്ചയുറക്കം കഴിഞ്ഞെണീറ്റു വന്നതായിരുന്നു ദേവപ്പോൾ…ഹാളിൽ ആരെയും കാണാതെയവൻ അടുക്കളപ്പുറത്തേക്ക് നടന്നു….
അടുക്കളയിലേക്ക് അടുക്കുന്തോറും ആരുടെയൊക്കെയോ അടക്കി പിടിച്ച സംസാരവും ചിരിയും അവൻ കേട്ടു…
വാതിൽ കടന്നവൻ കേറിയപ്പോൾ കണ്ടത് നിലത്തു വാതിൽ പടിയിലിരുന്ന് നല്ല പഴുത്ത വരിക്കചക്ക വെട്ടി മുറിക്കുന്ന നൈലയെ ആണ്…അവൾക്ക് മുൻപിൽ സ്ലാബിൽ കേറിയിരുന്നു സംസാരിക്കുകയാണ് അമാൻഡയും നീലുവും…നൈല വെട്ടികൊടുത്ത ചക്കചുളയും കഴിക്കുന്നുണ്ട് ഇടക്ക്
അവൻ വരുന്നത് കണ്ട അമാൻഡ കയ്യിൽ പിടിച്ചിരുന്ന ഒരു ചുള അവനു നീട്ടി…
അവനൊരു ചിരിയോടെ അത് വാങ്ങി കഴിച്ചുകൊണ്ട് നൈലയുടെ അടുത്തിരുന്നു
“ഹാ അങ്ങോട്ട് മാറിയിരിക്ക് ചെക്കാ…വാക്കത്തി കൊള്ളും…!
ചക്ക വെട്ടിക്കൊണ്ടിരുന്ന നൈല വാക്കത്തി ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു
അത് കേട്ടവൻ ഒരു ചിരിയോടെ അല്പം മാറിയിരുന്നു…പിന്നെ അവൾ മുറിച്ചു പാത്രത്തിൽ ആക്കിയ ചക്കയെടുത്തു തിന്നാൻ തുടങ്ങി
”അല്ലമ്മാ പപ്പയെ കണ്ടില്ലല്ലോ..?
ഡാനിയെ അവിടെയൊന്നും കാണാതിരുന്ന ദേവ് ചോദിച്ചു…സാധാരണ നൈലയെ ചുറ്റി പറ്റി ഈ സമയത്തു അടുക്കളയിൽ കാണേണ്ടതാണ് ഡാനിയെ
“ആ മനുഷ്യനാ മുൻവശത്തു നിന്ന് ഒച്ചപ്പാട് ഉണ്ടാകുന്നുണ്ട്…”
“ഒച്ചപ്പാടൊ..?
അവൻ മനസിലാവാതെ ചോദിച്ചു
”ആ…ഉച്ചക്ക് വന്ന് കേറിയപ്പോ ഏതോ ഒരു ഫോൺ കാൾ വന്ന്…അപ്പൊ മുതലാ സാധനവും ചെവിയിൽ വച്ചു ആരെയോ തെറി വിളിക്കാൻ തുടങ്ങിയതാ..ചോറ് പോലും കഴിച്ചിട്ടില്ല…“
അവളൊരു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു..അല്ലേലും വീട്ടിൽ വന്ന് കയറിയ ശേഷം ബിസിനസ് കാര്യങ്ങൾ പറയുന്നത് കേട്ടാൽ നൈലക്ക് വട്ടിളകും
നൈലയുടെ സംസാരം കേട്ടവൻ രണ്ട് കഷ്ണം കൂടെ എടുത്ത് ഉമ്മറത്തേക്ക് നടന്നു
സാധാരണ ഡാനിയേൽ ഓഫീസ് കാര്യങ്ങളിൽ ആരോടും ഇത്ര ചൂടാവാറില്ല…പക്ഷെ ദേവ് കാണുന്നത് ആരോടോ കയർത്തു സംസാരിച്ചുകൊണ്ട് ഉമ്മറത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഡാനിയെ ആണ്
ദേവിനെ കണ്ടയാൾ കാൾ കട്ട് ചെയ്തു ഫോൺ പോക്കറ്റിൽ
💬 Comments
View all comments