Chapter Title : ?Evil on earth✨ 5 [Jomon]
ഇട്ടു…
“എന്ത് പറ്റി പപ്പാ…?
അവൻ ചക്കചുള തിന്നുകൊണ്ട് അയാളോട് ചോദിച്ചു…ബാക്കി വന്ന ഒരു കഷ്ണം ഡാനിക്കും നൽകി…അത് വാങ്ങിയയാൾ കഴിച്ചുകൊണ്ട് പറഞ്ഞു
”അത് ലോഡ് പോകുന്നതിൽ ഒരു പ്രശ്നം…ഇതിപ്പോ രണ്ടാമത്തെ തവണയാ അവന്മാർ പറഞ്ഞ വാക്ക് മാറ്റി പറയുന്നേ…“
അമർഷം അടക്കി വച്ചുകൊണ്ടയാൾ പറഞ്ഞു…
”ഇതിനാണോ പപ്പ ഇങ്ങനെ ചൂടാവുന്നെ..?
“വാക്ക് മാറ്റിയാൽ പോട്ടെന്നു വെക്കാം…ഇതിപ്പോ ഓർഡർ എടുത്തു ലോഡ് കയറ്റി വിടാൻ നിൽകുമ്പോള അവന്മാർ പോയി വേറെ കമ്പനിയിൽ നിന്ന് സാധനം എടുക്കുന്നെ…എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യട്ടെ..പക്ഷെ ഒന്ന് വിളിച്ചു പറയാൻ ഉള്ള മര്യാദ എങ്കിലും കാണിക്കണ്ടേ….ലോഡും കൊണ്ടു സൈറ്റിൽ ചെന്നപ്പോളാ കോൺട്രാക്ട് വേറെ പാർട്ടിക്ക് കൊടുത്ത കാര്യം അറിയുന്നേ…കൊണ്ടു പോയവനൊരു പുതിയ പയ്യനായിരുന്നു..,അടിയും കിട്ടി ആ പാവത്തിന്…”
“ഏഹ് ഗുണ്ടായിസമോ..!
പാതി ചവച്ച ചക്ക ഇറക്കാൻ മറന്നുകൊണ്ട് ദേവ് ചോദിച്ചു…സാധാരണ ഇങ്ങനൊരു പ്രതികരണം കേരളത്തിൽ നിന്ന് കിട്ടിയിട്ടില്ല ബാംഗ്ലൂർ ഉള്ള സൈറ്റിൽ പിന്നെ അത് സർവ്വ സാധാരണമായിരുന്നു
”ഞാൻ ഏതായാലും അവിടേക്ക് പോട്ടെ..നേരിട്ട് കണ്ട് രണ്ടു വർത്തമാനം പറഞ്ഞില്ലേ ശെരിയാവില്ല…നീയാ വണ്ടീടെ കീ ഇങ്ങെടുത്തെ…“
ദേവിനെ നോക്കി പറഞ്ഞുകൊണ്ടു ഡാനിയേൽ മുണ്ടു മടക്കി കുത്തി
”അത് വേണ്ട..പപ്പ വന്നിട്ട് ചോറു പോലും തിന്നില്ലെന്ന് പറഞ്ഞു അമ്മയവിടെ മുഖം വീർപ്പിച്ചിരിക്കുന്നുണ്ട്…“
”എടാ ചോറ് ഇനിയും തിന്നാം…പക്ഷെ ഇത് ഇപ്പൊ പറഞ്ഞു തീർത്തില്ലേൽ പിന്നെയാ ചെക്കൻ അടി കൊണ്ടത് വെറുതെയാവും…“
ദേവിന്റെ വാക്കുകൾ കേൾക്കാതെ ഡാനിയേൽ പറഞ്ഞു…
”എന്നാ ഞാൻ പോയി സംസാരിക്ക…പപ്പ ഇവിടെ നിന്നോ….“
അത് പറഞ്ഞു ദേവ് അകത്തേക്ക് നടന്ന…
”എടാ നീ പോണ്ട…ദേവ്…ടാ…!
അവന്റെ പോക്ക് കണ്ട് ഡാനി പിറകിൽ നിന്ന് വിളിച്ചു…പക്ഷെ ദേവ് അതൊന്നും കേൾക്കാതെ തന്റെ റൂമിലേക്ക് നടന്നു
കാറിന്റെ കീ എടുത്തു തിരികെ വരുമ്പോ മുറ്റത്തു എന്തോ ആലോചിച്ചുകൊണ്ട് ഡാനിയേൽ നിൽപുണ്ടായിരുന്നു
“പപ്പാ ഏതാ പാർട്ടി…?
ഷൂവിന്റെ ലെയ്സ് കെട്ടി കൊണ്ടവൻ ചോദിച്ചു
”AG group…..!
ഡാനി അവനെ നോക്കി പറഞ്ഞു…അത് കേട്ടവന്റെ മുഖത്തു ഒരു വിടർന്ന ചിരിയോടെ ഡാനിയെ നോക്കി ദേവ് പുറത്തേക്ക് ഇറങ്ങി
പോർച്ചിൽ നിന്നൊരിമ്പലോടെ അവന്റെ
💬 Comments
View all comments