0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 231

കാർ വീടിനു മുൻപിലേക്ക് റിവേഴ്‌സിൽ വന്നു നിന്നു….വണ്ടിയുടെ ശബ്ദവും മുറ്റത്തു നിറഞ്ഞ പൊടിയും കണ്ടുകൊണ്ടാണ് നൈലയും അമാൻഡയും നീലിമയും അവിടേക്ക് വന്നത്

“അവരുമായുള്ള എല്ലാ കോൺട്രാക്ട്ടും നിർത്തിയേക്ക്….!

ഗിയർ മാറ്റി ഒരു ചിരിയോടെ ഡാനിയെ നോക്കി പറഞ്ഞവൻ….പിന്നെ ആക്‌സിലെറ്ററിൽ അമർത്തി ചവുട്ടി വണ്ടിയുടെ ടയറാ നിലത്തൊന്ന് കറക്കി കൊണ്ടവൻ മുൻപിലേക്ക് എടുത്തു

അവന്റെയാ പോക്ക് കണ്ട് നീലിമ അമാൻഡയുടെ ചെവിയിൽ പറഞ്ഞു

”അതൊരു അടിക്കുള്ള പോക്കാ…!

അവളെന്താ അങ്ങനെ പറഞ്ഞതെന്ന് മനസിലാവാതെ അമാൻഡ നീലുവിനെ നോക്കി…അവളാകട്ടെ ചിരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു…പിന്നെയവൾ മുൻപിൽ നിൽക്കുന്ന ഡാനിയെ നോക്കി അയാളുടെ മുഖത്തും അതെ ചിരി

പക്ഷെ നൈല മാത്രം ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് കയ്യിലെ പാത്രം ഡാനിക്ക് നേരെ നീട്ടി….

“ഇത്തവണയെന്താ പ്രശ്നം…?

നൈല അയാളോട് ചോദിച്ചു…

”ഏയ്യ് കാര്യമായിട്ട് ഒന്നുമില്ല…!

“ഹ്മ്മ്…ഇത് തന്നാ എല്ലാ തവണയും നിങ്ങള് പറയാറ്…”

പാത്രം അയാളുടെ കയ്യിൽ വച്ചു കൊടുത്തുകൊണ്ട് നൈല അകത്തേക്ക് പോയി…പിറകെ നീലിമയും അമാൻഡയും

“ഇന്നാ ചെക്കൻ എത്രെണ്ണത്തിന്റെ എല്ലൊടികുമെന്ന് മാതാവിന് മാത്രമേ അറിയൂ…!

ചായ വെക്കാനുള്ള പാത്രം കഴുകികൊണ്ടു നൈല ആരോടെന്നില്ലാതെ പറഞ്ഞു

അത് കേട്ട് കൊണ്ടാണ് നീലിമയും അമാൻഡയും അവിടെക്ക് വന്നത്

”ചുമ്മാ ഇരിയമ്മ…ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല ഇനി…“

നീലു ദേവിന്റെ ഭാഗം പിടിച്ചുകൊണ്ടു പറഞ്ഞു

”ഉവ്വ…!

അവളെ നോക്കി പുച്ഛിച്ചുകൊണ്ട് നൈല പറഞ്ഞു

അവരുടെ സംസാരം ഒന്നും മനസിലാവാതെ നിന്ന അമാൻഡ നീലിമയുടെ അടുക്കൽ വന്നിരുന്നുകൊണ്ട് എന്താ കാര്യമെന്ന് കൈ കൊണ്ടു ചോദിച്ചു

“എന്റെ ചേച്ചി…ഇത് ഇവിടുത്തെ ഒരു പതിവാ…ഈ അമ്മക്ക് ഏട്ടൻ ഒന്ന് പുറത്തിറങ്ങിയാൽ അപ്പൊ പേടിയാ…വഴക്ക് ഉണ്ടാക്കാൻ പോണത് ആണോന്ന് പേടിച്ചിട്ട്…”

അവൾ നൈലയെ നോക്കി പറഞ്ഞു…അത് കേട്ടവൾ പെട്ടന്ന് തിരിഞ്ഞു നിന്ന് പറഞ്ഞു

“പേടി ഒന്നുമല്ല….അല്ലേലും ഞാൻ എന്തിനാ പേടിക്കണേ…പക്ഷെ അവന്റെ സ്വഭാവം അങ്ങനാ…വന്നിട്ടിപ്പോ ഒരാഴ്ച കഴിഞ്ഞില്ലേ ഇതുവരെ പൊറത്തു പോയില്ലല്ലോ…ഇന്നത്തെ ആ പോക്ക് കണ്ടാൽ അറിയാ ഏതോ ഒരുത്തനെ ആശുപത്രിയിൽ കയറ്റാൻ ആണെന്ന്…ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ അറിയില്ല ചെക്കന്…!

”അത് നേരാ…ചേച്ചിക്ക് അറിയോ ഏട്ടൻ എന്നിവിടെ വന്ന്

💬 Comments

View all comments