Chapter Title : ?Evil on earth✨ 5 [Jomon]
പുറത്തു പോയിട്ടുണ്ടോ അന്നൊക്കെ ഒരു അടി ഉണ്ടാക്കിയിട്ടേ വരൂ….ഇപ്പൊ വന്ന് വന്ന് അമ്മക്കും പപ്പക്കും പേടി ഏട്ടനെ ഓർത്തല്ല…തല്ല് കൊള്ളാൻ പോണവനെ ഓർത്താ…!
നീലിമ വലിയ കാര്യത്തിൽ ദേവിനെകുറിച്ച് പറഞ്ഞു…അവൾക്ക് അറിയില്ലല്ലോ ദേവിൻറെ ഉള്ളിലെ ചെകുത്താനെ നേരിൽ കണ്ടവളാ മുൻപിൽ ഉള്ളതെന്ന്
“അതെന്താ നീലു അങ്ങനെ…?
ഒന്നും അറിയാത്ത പോലെ അമാൻഡ ചോദിച്ചു….അവളൊരു ബോക്സർ ആണെന്നും അവളുടെ പാസ്റ്റും ദേവ് അവരോട് പറയാൻ സമ്മതിച്ചിരുന്നില്ല
”അത് ചേച്ചി പപ്പയുടെ നെറ്റിയിലെ ഒരു പാട് ശ്രദ്ധിച്ചിട്ടുണ്ടോ..?
അവൾ അമാൻഡയോട് ചോദിച്ചു
“ഇല്ല…!
”ആ എന്നാ ഇനി കാണുമ്പോ നോക്ക്…ഒരുവർഷം മുന്നേ ന്യൂയോർക്കിൽ ബിസിനസ് മീറ്റിങ്ങിനു പോയപ്പോൾ ഉണ്ടായ ഒരു ആക്‌സിഡന്റിൽ പറ്റിയതാ…!
“ആക്‌സിഡന്റ് അല്ല…മനപ്പൂർവം കൊല്ലാൻ ശ്രമിച്ചതാ..!
പെട്ടന്ന് ഇടയിൽ കയറിക്കൊണ്ട് നൈല പറഞ്ഞു…അമാൻഡക്ക് അതൊരു പുതിഅറിവായിരുന്നു
”ആ അങ്ങനെ….അന്ന് പപ്പക്ക് കാര്യമായി ഒന്നും പറ്റിയില്ല..ലീവ് ഉള്ള സമയം ആയോണ്ട് ഞങ്ങളും അവിടെ ഉണ്ടായിരുന്നു….അന്ന് ഹോസ്പിറ്റലിൽ കയറി വന്നപ്പോ ഏട്ടന്റെ മുഖത്തു കണ്ടൊരു ഭാവമുണ്ട്…എന്റെ പൊന്നോ ഓർക്കുമ്പോ തന്നെ എനിക്ക് പേടിയാ….പക്ഷെ അമ്മ ഒണ്ടല്ലോ ഒന്നും മിണ്ടാതെ നിന്നു….അന്ന് വരെ ഏട്ടൻ അടി ഇണ്ടാക്കാൻ പോകുമ്പോ എപ്പോളും മുൻപിൽ കാണും അമ്മ പോകണ്ടെന്ന് പറയാൻ…അന്ന് ഏട്ടന്റെയാ ഭാവം കണ്ട് അമ്മവരെ ഒന്നും പറയാതെ നിന്നും….അന്ന് മുതൽ അങ്ങന അമ്മ…ഏട്ടനാ വണ്ടിയുമെടുത്തു പോണത് കണ്ടാൽ പ്രാർഥിക്കാൻ തുടങ്ങും ഏട്ടന്റെ മുൻപിൽ ആരും വന്ന് പെടാതിരിക്കാൻ വേണ്ടി…“
നൈലയെ നോക്കി ചിരിച്ചുകൊണ്ട് നീലു പറഞ്ഞു
അത് കണ്ട നൈല അവളെ നോക്കി പുച്ഛിച്ചു
”അല്ലാണ്ട് ഞാൻ എന്ത് ചെയ്യാനാ…ആ ചെക്കന്റെയീ സ്വഭാവം എന്നെകൊണ്ട് മാറ്റാൻ പറ്റില്ല ഏതായാലും..!
“അല്ല നീലു അന്ന് ദേവ് പോയിട്ട് എന്ത് സംഭവിച്ചു…?
ന്യൂയോർക്കിൽ തന്നെ മനസ്സ് കുടുങ്ങി നിന്ന അമാൻഡ ചോദിച്ചു
”തല്ലി കാണും…ഏട്ടൻ പിന്നൊന്നും പറഞ്ഞില്ല…ഏതായാലും അവരുടെ ബിസിനസ് വരെ പൂട്ടിച്ചിട്ട ഏട്ടനും പപ്പയും മടങ്ങി വന്നേ…!
അതിനെക്കുറിച്ചു കൂടുതൽ ഒന്നുമാറിയത്ത നീലു പറഞ്ഞു….
“മതി മതി ഏട്ടന്റെ സ്വഭാവത്തെകുറിച്ച് പറഞ്ഞത്…നീയീ ചായ കൊണ്ടുപോയി പപ്പക്ക് കൊടുക്ക്….”
നീലുവിന്റെ കയ്യിൽ ചായ കൊടുത്തുകൊണ്ട് നൈല പറഞ്ഞു
💬 Comments
View all comments