0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 235

—---------------------------------

“ലെനസ്….!

AG ഗ്രൂപ്പിന്റെ അടുത്തുള്ള ഓഫീസ് ലക്ഷ്യമാക്കി കാറോടിക്കുന്ന ദേവ് ലെനസിനെ വിളിച്ചു

—-പറയു ദേവ്—--

”AG ഗ്രൂപ്പുമായുള്ള പ്രശ്നം എന്താ…ഏത് കമ്പനിക്ക കോൺട്രാക്ട് ട്രാൻസ്ഫർ ആയത്..“

—---Delta കോൺസ്ട്രക്ഷനിലേക്ക് ആണ് ദേവ്…AG ഗ്രൂപ്പ് MD ഡയറക്റ്റ് ആയി ഓഫർ നൽകിയത് ആണിത്…മുൻപ് രണ്ടു തവണ നമ്മുടെ കമ്പനിയിൽ നിന്ന് മെറ്റീരിയൽസ് ഓർഡർ ചെയ്തിട്ട് ക്യാൻസൽ ആക്കിയിട്ടുണ്ട്—-

ലെനസ് അവൾക്ക് മനസിലായ കാര്യങ്ങൾ അവനു വിശദീകരിച്ചു കൊടുത്തു

“delta കൺസ്ട്രക്ഷൻ…?

അവനാ കമ്പനിയുടെ പേര് കേട്ട് ചോദിച്ചു

—--അതെ ദേവ്….അത്യാവശ്യം പേരു കേട്ടൊരു കമ്പനി ആണത്…ഒരു ജോമോൻ എന്നയാളുടെ പേരിൽ ആണ് കോൺട്രാക്ട് ഉള്ളത്—--

”ജോമോൻ…പയ്യനാണോ…?

പേര് കേട്ടവൻ ചോദിച്ചു

—---അതെ ദേവ്….23 വയസ്സ് കഴിഞ്ഞതായി ആണ് റെക്കോർഡ് ഉള്ളത്…അച്ഛനും അമ്മയുമില്ല…അവർ തുടങ്ങിയ കമ്പനി ഇപ്പോൾ അവനാണ് മാനേജ് ചെയ്യുന്നത്—---

“ഓഹ്…അപ്പൊ അവനെ സംശയച്ചിട്ട് കാര്യമില്ല….”

AG ഗ്രൂപ്പിന്റെ പാർക്കിങ്ങിൽ വണ്ടി നിർത്തിയവയൻ ഓഫീസിനകത്തേക്ക് കയറി

നീല കണ്ണുകളുള്ള ദേവിനെ കണ്ട അശ്വതി ഒരുനിമിഷം സ്വയം അറിയാതെ തന്നെ കസേരയിൽ നിന്നെണീറ്റു

“ഹായ്…ഞാൻ ദേവ്….എനിക്ക് വിശ്വനാഥൻ സാറിനെ ഒന്ന് കാണാൻ പറ്റുമോ…?

ദേവ് സാധാരണ പോലെ ചിരിച്ചുകൊണ്ട് ചോദിച്ചു

”അത് അപ്പോയ്ന്റ്മെന്റ് വേണം…മാത്രമല്ല സാർ ഇന്ന് വരുമോ എന്ന് സംശയമാണ്…!

അവൾ പറഞ്ഞു

“അപ്പോയ്ന്റ്മെന്റ് ഞാൻ എടുത്തിരുന്നു…ചെക്ക് ചെയ്തു നോക്കാം…!

അവൻ പറഞ്ഞു…അതെ സമയം തന്നെ ലെനസ് മുൻപിൽ ഉള്ള കമ്പ്യൂട്ടറിലെ ഡാറ്റാ ബേസിൽ ദേവിന്റെ പേരും ഫീഡ് ചെയ്തിരുന്നു

”അഹ്…സാർ എപ്പോൾ വരുമെന്ന് അറിയില്ല നിങ്ങൾക്ക് അവിടെ വെയിറ്റ് ചെയ്യാം…!

മുൻപിൽ സ്ക്രീനിൽ ദേവിൻറെ പേര് കണ്ട അവൾ പറഞ്ഞു

“ഓക്കേ…വാഷ് റൂം എവിടെ ആണ്…?

അവൻ ഷർട്ടിന്റെ കൈ മടക്കികൊണ്ട് ചോദിച്ചു

”നേരെ പോയി ലെഫ്റ്റ് തിരിഞ്ഞാൽ മതി…!

ഒരു ചിരിയോടെ വഴി പറഞ്ഞു കൊടുത്തവൾ…അവനും മറുപടിയായി ഒരു ചിരി നൽകി കൊണ്ടു അവൾ പറഞ്ഞ വഴിയേ നടന്നു

പക്ഷെ ലെഫ്റ്റ് തിരിയുന്നതിന് മുൻപേ തന്നെ അവൻ ലിഫ്റ്റിൽ കയറി മുകളിലെ ഫ്ലോറിലേക്ക് പോയി

MD യുടെ ഓഫീസിന് അടുത്തായി തന്നെയുള്ള പേർസണൽ സെക്രട്ടറിയുടെ

💬 Comments

View all comments