0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 236

മുറി ലക്ഷ്യമാക്കി അവൻ നടന്നു

“നാരായണ മൂർത്തി…”

മുൻപിൽ ബോർഡിലെ പേരു വായിച്ചു കൊണ്ടവൻ ഡോർ തുറന്നു

മംഗലാപുരത്തു നിന്ന് രാവിലെ മടങ്ങിയെത്തിയ മൂർത്തി ഓഫീസിലെ കണക്കുകൾ നോക്കുകയായിരുന്നു

പെട്ടന്ന് ഉള്ളത് ദേവിൻറെ വരവ് കണ്ടയാൾ ഒന്നും മനസിലാവാതെ അവനെ നോക്കി ചോദിച്ചു

“ഹലോ…താൻ ഇതെങ്ങോട്ടാ ഉന്തി കേറി പോണത്…?

”അഹ് മൂർത്തി സാർ ആയിരുന്നോ…!

അയാളെ നോക്കി പരിചിത ഭാവത്തിൽ ചോദിച്ചു കൊണ്ടവൻ അയാൾക്ക്‌ മുൻപിലെ കസേരയിൽ ഇരുന്നു

“ഇതൊരു സുഖമില്ല..!

പെട്ടന്ന് അവിടെ നിന്നെണീറ്റുകൊണ്ട് മൂർത്തിയുടെ ഇടതു വശത്തായി ഇട്ടിരുന്ന സോഫയിൽ കയറിയിരുന്നവൻ…കാലിനു മുകളിൽ കാൽ കയറ്റി വച്ചിരിക്കുന്ന ദേവിനെ അയാൾ അത്ഭുതത്തോടെ നോക്കി

”നീ ഏതാ…?

അവനെ നോക്കി അയാൾ ചോദിച്ചു

“ഏഹ് സാറെന്നെ ഇത്ര പെട്ടന്ന് മറന്നോ…എന്നോടിന്നിവിടെ വന്ന് വിശ്വനാഥൻ സാറിനെ കാണാൻ പറഞ്ഞത് ഓർമ്മയില്ലേ..”

അവൻ വളരെ കൂളായി പറഞ്ഞു…

“ഞാനോ..?

മൂർത്തി സംശയത്തോടെ ചോദിച്ചു

”സാറല്ലന്നേ…വിശ്വനാഥൻ സാർ…“

”നീ എന്തിനാ സാറിനെ കാണുന്നേ….?

അയാൾ തന്റെ കസേരയിൽ ചാരി ഇരുന്നുകൊണ്ട് ചോദിച്ചു

—--ഹവാല—--

ദേവിന്റെ മനസ്സ് വായിച്ചയുടൻ വിശ്വനാഥൻറെ പേരിൽ തെളിവുകൾ ഒന്നുമില്ലാത്തതിന്റെ പേരിൽ ഫയലുകളിൽ മാത്രം ഒതുങ്ങി പോയ കേസുകളുടെ ഡീറ്റെയിൽസ് എടുത്ത ലെനസ് പറഞ്ഞു

അത് കേട്ടയവൻ ഒരു ചിരിയോടെ ചുറ്റിനും നോക്കി..പിന്നെ അയാളുടെ അടുത്തേക്ക് അല്പം നീങ്ങിയിരുന്ന ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു

“ഹവാല ഹവാല…!

അത് കേട്ട മൂർത്തി ഒന്ന് ഞെട്ടികൊണ്ട് ചുറ്റിനും നോക്കി

”സാറ്…സാറ് വീണ്ടും തുടങ്ങാൻ പോകുവാണോ..എന്നോട് പറഞ്ഞില്ലല്ലോ…!

മൂർത്തി അയാളുടെ വെളുത്തു തടിച്ച കവിള് ചൊറിഞ്ഞുകൊണ്ട് സ്വയം പറഞ്ഞു

“അത് ചെലപ്പോ ഞാൻ കൂടെ വന്നിട്ട് പറയാൻ ആയിരിക്കും…!

ദേവ് പറഞ്ഞു…അത് ശെരിയാവും എന്ന തോന്നിയ മൂർത്തി ഒന്നും മിണ്ടാതെ ഇരുന്നു…പെട്ടന്ന് അയാളുടെ ഫോൺ ബെല്ലടിച്ചു….

”സാറ് വന്നിട്ടുണ്ട്…ഏതായാലും താൻ വാ…“

അതും പറഞ്ഞു തന്റെ ചാടിയ വയറിനു മുകളിലൂടെ ഉള്ള ഓവർ കോട്ട് ഒന്ന് നേരയാക്കിയിട്ട ശേഷം അയാൾ എണീറ്റു നടന്നു…പിറകെ ദേവും

ബാംഗ്ലൂരിൽ നിന്നും വന്നിറങ്ങിയ വിശ്വൻ തന്റെ സഹായിയാ അലെക്സിനോട് കോഴിക്കോട് ചെയ്തു തീർക്കേണ്ട കൊറച്ചു

💬 Comments

View all comments