0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 237

പദ്ധതികൾ വിവരിച്ചു കൊടുക്കുകയായിരുന്നു

അയാളുടെ റൂമിന്റെ വാതിൽ തുറന്നകത്തു കയറിയതും ദേവിന്റെ കണ്ണുകളുടക്കിയത് അലക്സിലായിരുന്നു

തന്നോളം പോന്ന വലുപ്പവും എന്നാൽ ദേവിനെക്കാൾ അല്പം കൂടി മസിലുകൾ എടുത്തു കാണിക്കുന്ന ശരീരവും

ദേവിന്റെ നോട്ടം അവിടേക്ക് മാറിയപ്പോൾ മൂർത്തിയുടെ പിറകിലായി നടന്നു വരുന്ന ദേവിലായിരുന്നു വിശ്വന്റെ കണ്ണുകൾ

അവന്റെ നീല കണ്ണുകൾ കണ്ടതെ വിശ്വന്റെ മനസ്സിൽ പെട്ടന്ന് ഒരു പേടി കയറി….തനിക്കിതെന്തു പറ്റി പെട്ടെന്നിങ്ങനെ എന്നറിയാതെ അയാൾ ഒരു നിമിഷം പതറിപോയി

“എടാ അലക്സേ നീയെന്താ സൈറ്റിൽ പ്രശ്നമുണ്ടാക്കിയെ..?

അലക്സിനെ വിശ്വന്റെ കൂടെ കണ്ട മൂർത്തി അവനോട് ചോദിച്ചു

”പ്രശ്നം ഒന്നുമുണ്ടാക്കിയില്ല സാറെ….!

തല ചൊറിഞ്ഞു കൊണ്ടവൻ പറഞ്ഞു…മൂർത്തിയുടെയും അലക്സിന്റെയും സംസാരം കേട്ടപ്പോളെ ദേവിന് കാര്യങ്ങളുടെ ഇരുപ്പുവശം പിടികിട്ടി

അവന് വേണ്ടത് അലക്സിനെ ആയത് കൊണ്ടു തന്നെ ദേവ് മുൻപിൽ ഇരിക്കുന്ന വിശ്വനെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല…

എന്നാൽ വിശ്വൻ അപ്പോഴും ദേവിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു…അയാളുടെ മനസ്സിൽ പൊട്ടി മുളച്ച പേടിയുടെ ആക്കം കൂട്ടനെന്നവണ്ണം മറ്റു പല ഓർമ്മകളും മുഖങ്ങളും മനസിലേക്ക് വന്നു

മൂർത്തിയുമായുള്ള സംസാരം കഴിഞ്ഞതും ദേവ് കയറിച്ചെന്ന് അലക്സിന്റെ ചെകിടത്തൊന്ന് പൊട്ടിച്ചു

പെട്ടെന്നുള്ള ആക്രമണം ആയത് കൊണ്ടു തന്നെ അലക്സ് പിറകിലേക്ക് വേച്ചു വീണു….

എന്താ അവിടെ സംഭവിച്ചതെന്ന് മനസിലാവാതെ മൂർത്തിയും വിശ്വനും ഞെട്ടിപ്പോയി

“എടാ നീയെന്താ ഈ കാണിച്ചത്…?

സ്വബോധം വീണ്ടെടുത്ത മൂർത്തി ദേവിനെ നോക്കി ചോദിച്ചു…എന്നാൽ അവനാ ചോദ്യം കേട്ടിട്ടേ ഇല്ലായെന്ന ഭാവത്തോടെ മൂർത്തിയ ഷോൾഡറിൽ പിടിച്ചു മാറ്റി കൊണ്ടു നിലത്തു നിന്നെണീയ്ക്കാൻ ശ്രമിക്കുന്ന അലക്സിന്റെ നെഞ്ചും കൂട് നോക്കി ചവിട്ടി….ആ ഒരൊറ്റ ചവിട്ടിൽ തന്നെ പാതി ജീവൻ പോയപോലെയവൻ നിലത്തു വീണു കിടന്നു

അത് കൂടി കണ്ടപ്പോ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ വിശ്വൻ കസേരയിൽ നിന്നെണീറ്റു കൊണ്ടലറി

”ടാ…..!!!

അയാളുടെയാ ശബ്ദം കേട്ട ദേവ് ഒരുതരം കലിപ്പോടെ വിശ്വനെ നോക്കി…അവന്റെയാ നീല കണ്ണുകളുടെ ദൃഷ്ടി വീണ്ടും വിശ്വനിൽ പതിച്ചതും അയാളൊന്ന് പതറി

കൂടുതൽ തെളിമയോടെ ഒരു മുഖം ദേവിനു പകരം അയാളുടെ മനസ്സിലേക്ക് വന്നു

“”ദേവിക…“”“

ശബ്ദം

💬 Comments

View all comments