0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 238

വെളിയിൽ വരാത്ത രീതിയിൽ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു

എന്നാൽ അത് തന്റെ വെറുമൊരു സംശയം മാത്രമാണെന്ന് വിശ്വൻ സ്വയം പറഞ്ഞു മനസ്സിനെ തണുപ്പിക്കാൻ തുടങ്ങി…പക്ഷെ ആ ചിന്തകളെ എല്ലാം അപ്പാടെ പിഴിതെറിഞ്ഞുകൊണ്ട് ദേവിന്റെ മുഖത്തെ ക്രോധ ഭാവം മാറി ഒരു ചിരി വിടർന്നു

“തന്റെ പ്രായത്തിനൊത്ത ശബ്ദത്തിൽ കാറടോ…!

വിശ്വനെ നോക്കി പുച്ഛിച്ചുകൊണ്ട് ദേവ് പറഞ്ഞു…പിന്നെയവൻ നിലത്തു കിടന്നുരുളുന്ന അലക്സിന്റെ അടുക്കലേക്ക് ചെന്നു

തന്റെ നേരയാണ് വീണ്ടുമവൻ വരുന്നതെന്ന് മനസിലാക്കിയ അലക്സ് പേടിയോടെ പിറകിലേക്ക് നീങ്ങാൻ ശ്രമിച്ചു…പക്ഷെ അതിന് മുൻപേ ദേവ് അവന്റെ മുൻപിൽ എത്തി കഴിഞ്ഞിരുന്നു

നിലത്തു കൈ കുത്തി നീങ്ങാൻ ശ്രമിച്ച അലക്സിന്റെ വലതു കൈക്ക് മുകളിൽ ബൂട്ടിട്ട അവന്റെ കാലുകൾ അമർന്നു

വേദനകൊണ്ട് അലക്സ് അലറി…അവന്റെയാ അലറിക്കരച്ചിൽ അടച്ചിട്ടയാ മുറി മുഴുവനായും മുഴങ്ങി കേട്ടു

ഇതെല്ലാം കണ്ട് വെറുതെ നിൽക്കുന്ന വിശ്വനെ കണ്ട മൂർത്തി എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി…ആദ്യമയാണ് അയാൾ വിശ്വനെ ഇതുപോലെ ഉത്തരമില്ലാതെ നിൽക്കുന്ന ഒരവസ്ഥയിൽ കാണുന്നത്

തന്റെ മുൻപിലിട്ട് തന്റെ തന്നെ കൂടെ നടക്കുന്ന ഒരുത്തനെ പുറമെ നിന്നൊരുത്തൻ വന്ന് ചവിട്ടിയരക്കുന്ന കാഴ്ച കണ്ട വിശ്വന്റെ കണ്ണുകൾ പകകൊണ്ടെരിഞ്ഞു…സ്വബോധം വീണ്ടെടുത്ത അയാൾ തന്റെ മേശ വലിച്ചു തുറന്ന് അതിൽ നിന്നൊരു പിസ്റ്റളെടുത്തു

മറുത്തൊന്ന് ചിന്തിക്കും മുൻപേ അയാളാ തോക്കെടുത്തു ദേവിന് നേരെ ചൂണ്ടി

തനിക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന വിശ്വനെ നോക്കി ദേവൊന്ന് ചിരിച്ചു

പിന്നെ അയാളുടെ നേരെയവൻ നടന്നു

തോക്കിനു മുൻപിൽ പോലും പേടിക്കാതെ നിൽക്കുന്ന ഒരുത്തനെ ജീവിതത്തിൽ ആദ്യമായി കണ്ട വിശ്വൻ പകപ്പോടെ താൻ നീട്ടി പിടിച്ച തോക്കിലൊന്ന് മുറുകെ പിടിച്ചു

പക്ഷെ അയാളൊന്ന് ചിന്തിച്ചു തീരും മുന്നേ ദേവവന്റെ വലതു കൈ ഉയർത്തി വിശ്വൻ തോക്ക് പിടിച്ചിരുന്ന കൈമുട്ടിൽ അടിച്ചു…

കണ്ണടച്ചു തുറക്കും മുന്നേ കയ്യിലൊരു പഞ്ച് കിട്ടിയ വിശ്വൻ വേദനകൊണ്ട് കൈ മടക്കി..ഈ സമയം മതിയായിരുന്നു ദേവിനയാളുടെ കയ്യിൽ പിടിച്ചിരുന്ന തോക്ക് തട്ടി മാറ്റി തന്റെ കയ്യിലാക്കാൻ

അത് പ്രധീക്ഷിക്കാണ്ടിരുന്ന വിശ്വൻ ആയുധം നഷ്ടമായതും പേടിയോടെ പിറകിലേക്ക് മാറി

“ഏഹ്. ..കാർന്നോരാള് കൊള്ളാലോ..!

കയ്യിൽ

💬 Comments

View all comments