Chapter Title : ?Evil on earth✨ 5 [Jomon]
കിട്ടിയ തോക്ക് തിരിച്ചും മറിച്ചും നോക്കി കൊണ്ടവൻ പറഞ്ഞു
”നിനക്കറിയില്ല ഞാനാരാണെന്ന്..“
പകയോടെ പല്ലുകൾ കടിച്ചു ഞെരിച്ചുകൊണ്ട് വിശ്വൻ പറഞ്ഞു
”അതിന് നീ ഏതാണെന്നു ഞാൻ ചോദിച്ചോ…?
അതുവരെ ചിരിച്ചു കൊണ്ടു നിന്ന ദേവിന്റെ ഭാവം മാറി വിശ്വന്റെ മുഖത്തിനു നേരെ വന്നു നിന്നുകൊണ്ടവൻ ചോദിച്ചു
“കത്തിക്കാൻപോലും ബാക്കി വെക്കില്ലെടാ നിന്നെ..!
എരിയുന്ന കണ്ണുകളുമായി ഒട്ടും പതറാതെ വിശ്വാസം മുരണ്ടു
”എന്റെ വഴി മുടക്കാൻ മാത്രം ചങ്കൂറ്റമിപ്പോളും തന്റെയീ കൊഴുത്ത ശരീരത്തിൽ ബാക്കി ഉണ്ടെങ്കിൽ…ഞാൻ വെല്ലു വിളിക്കുന്നു…തന്നെകൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താന്ന് വെച്ച കാണിക്ക്..ഞാൻ ഈ നാട്ടിൽ തന്നെ ഉണ്ടാവും…“
അതും പറഞ്ഞവൻ അയാളുടെ മുൻപിൽ ഉണ്ടായിരുന്ന ഫയലിൽ നിന്നൊരു പേപ്പർ കീറിയെടുത്ത് അതിൽ എന്തോ എഴുതി തിരിച്ചു മടക്കി വിശ്വന്റെ പോക്കറ്റിൽ ഇട്ടു കൊടുത്തു
“എന്റെ അഡ്രസ് ആണ്….താൻ ബാംഗ്ലൂർക്ക് വന്നാൽ മതി എന്നെ കത്തിക്കാൻ…!
അതും പറഞ്ഞവൻ തോക്ക് അയാളുടെ മേശപ്പുറത്തു വെച്ചു തിരിഞ്ഞു നടന്നു…പുറത്തേക്ക് ഉള്ള വാതിൽ തുറന്നതും എന്തോ പറയാൻ മറന്നത് പോലവൻ തിരിഞ്ഞു നിന്നു
”ഞാൻ വേറൊരു കാര്യം കൂടി പറയാനാ വന്നേ….കൊറച്ചു മുന്നേ താനൊരു കോൺട്രാക്ട് മാറ്റി കൊടുത്തില്ലേ…അതുപോലെ തന്നെ ഞങ്ങളുടെ കമ്പനിയുമായുള്ള ബാക്കി കോൺട്രാക്ട് കൂടെ വേറാർക്കേലും കൊടുക്കുന്നത നല്ലത്…വാക്കിന് വിലയില്ലാത്ത മൈരന്മാരുമായി ഒരു പരുപാടിക്കും ഞങ്ങളില്ല…!
അതും പറഞ്ഞവൻ വാതിൽ കൊട്ടിയടച്ചു കൊണ്ട് ഇറങ്ങിപ്പോയി
നല്ലൊരടി കിട്ടിയത് പോലെ അതെ നിൽപ്പ് നിൽക്കുകയായിരുന്നു വിശ്വൻ…ദേഷ്യം കൊണ്ടയാളുടെ കണ്ണുകൾ ചുവന്നു തുടങ്ങിയിരുന്നു
തന്നെക്കാൾ ശക്തനായ ഒരു ശത്രു ഈ ഭൂമിയിൽ ഉടലെടുത്തതായി അയാളുടെ ഉപഭോദ മനസ്സ് മന്ത്രിച്ചു
“മൂർത്തി….!
ക്രോധം കൊണ്ടയാൾ അലറി….
”എന്താ സർ…?
പേടിക്കണ്ട് ഉടലാകെ വിറച്ചയാൾ വിളി കേട്ടു
“ആരാ അവൻ…?
”അത്…ഒരു മിനിറ്റ് സർ….!
വിറക്കുന്ന കാലുകളോടെ മൂർത്തി അയാളുടെ മുറിയിൽ നിന്നിറങ്ങി ഓടി…തന്റെ കാബിനിൽ കയറി സിസ്റ്റത്തിൽ അയാൾ പരതാൻ തുടങ്ങി…തനിക് വേണ്ട ഉത്തരങ്ങൾ കിട്ടിയ അയാൾ വിശ്വന്റെ അടുക്കലേക്ക് പാഞ്ഞു
“സർ അത് ഇന്നലെ സൈറ്റിലേക്ക് ഉള്ള മെറ്റീരിയൽസ് ഇറക്കുന്നതുമായി ബന്ധപ്പെട്ട കേസ് ആണ്…നമ്മൾ ഡാനിയേൽക്കുള്ള കോൺട്രാക്ട് ആണ് മാറ്റി
💬 Comments
View all comments