Chapter Title : ?Evil on earth✨ 5 [Jomon]
കൊടുത്തത്…!
മൂർത്തി തനിക്ക് കിട്ടിയ വിവരങ്ങൾ വിശ്വനോട് പറഞ്ഞു
”അല്ല…അവനു പിറകിൽ ഡാനിയേൽ അല്ല…വേറെന്തോ ഒണ്ട്…“
നെറ്റിയിൽ കൈ വെച്ചുകൊണ്ടയാൾ കസേരയിൽ ഇരുന്നു….ദേവിന്റെ മുഖം ഓർമ്മ വരുന്ന ഓരോ നിമിഷവും ദേവികയുടെ ഓർമ്മകളും അയാളെ വേട്ടയാടാൻ തുടങ്ങി
പെട്ടന്ന് എന്തോ ഓർമമ വന്നത് പോലെ അയാൾ മുൻപിൽ ഇരുന്ന ലാൻഡ് ഫോൺ എടുത്തു ചെവിയിൽ വച്ചു….
”ഇന്ന് അപ്പോയ്ന്റ്മെന്റ് എടുത്തു കേറി വന്നയാ പയ്യൻ ഏതാ…!
“മമ്…ദേവ്…?
മറുപുറം നിന്ന് അവന്റെ പേര് കേട്ട വിശ്വൻ പേടിയോടെ മറ്റൊന്നും പറയാതെ ഫോൺ വെച്ചു
“മൂർത്തി…താൻ…താനവനെക്കുറിച്ചു അന്വേഷിക്കണം….ഒരു മണിക്കൂറിനകം എനിക്ക് അവന്റെ മുഴുവൻ ഡിറ്റൈൽസും അറിയണം…!
വിറക്കുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു…
വിശ്വന്റെ വാക്കു കേട്ട മൂർത്തി ആരെയോ ഫോൺ ചെയ്തു കൊണ്ടു മുറിവിട്ടു പോയി
അയാൾ പോകുന്നത് നോക്കി അസ്വസ്ഥതയോടെ വിശ്വൻ കസേരയിൽ ഇരുന്നു
“ആരാണവൻ….ഞാൻ എന്തിനാ അവനെ ഭയക്കുന്നത്…?
സ്വയം ചോദിച്ചു കൊണ്ടയാൾ കണ്ണുകളടച്ചിരുന്നു
പെട്ടന്ന് എന്തോ മനസ്സിൽ തോന്നിയ വിശ്വൻ ഫോൺ എടുത്തു ആരെയോ വിളിച്ചു
മറുപുറത്തു നിന്ന് റിങ്ടിക്കുന്ന ശബ്ദം കേട്ടയാൾ അക്ഷമയോടെ ഇരുന്നു
”ഹലോ…!!
അപ്പുറത്തു നിന്ന് വളരെ ഗംഭീര്യമായ ഒരു പുരുഷശബ്ദം ഉയർന്നു
“തിരുമേനി…ഇത് ഞാനാ വിശ്വൻ…”
“എന്താ വിശ്വാ പതിവില്ലാതെ…?
”അത്…എനിക്കൊന്ന് എന്റെ സമയം നോക്കണം….“
അല്പം ജാള്യതയോടെ വിശ്വൻ പറഞ്ഞു…എന്നാൽ അയാളുടെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് അങ്ങേ തലക്കൽ നിന്ന് ഒരു പൊട്ടിച്ചിരിയുടെ ശബ്ദം ആണ് കേട്ടത്
”എന്താടോ…താൻ തന്റെ കാലനെ കണ്ടൊ…?
ചിരിയടക്കികൊണ്ട് അയാൾ ചോദിച്ചു
“തിരുമേനി എന്താ ഇങ്ങനൊക്കെ പറയുന്നേ….?
ഒന്നും മനസിലാവാതെ വിശ്വൻ ചോദിച്ചു
”ഞാൻ പറഞ്ഞാൽ തനിക്ക് മനസിലാവില്ല ഇപ്പോൾ….എനിക്ക് അറിയാമായിരുന്നു ഒരു ദിവസം ഇതേ ചോദ്യവുമായി ഇയാളെന്നെ വിളിക്കുമെന്ന്….അല്പം വൈകി എന്നാലും ചോദ്യം എത്തിയല്ലോ…അതോർത്തു ചിരിച്ചതാ….!
“മനസിലാവുന്നത് പോലെ പറയടോ…?
ദേഷ്യം കൊണ്ടു കണ്ണു കാണാതെ വിശ്വൻ അലറി
”ഹഹഹാ…..!
മറുപുറം നിന്നും വീണ്ടും ആർത്തു ചിരിയുടെ ശബ്ദം കേട്ടതും വിശ്വൻ കാൾ കട്ട് ചെയ്ത് ദേഷ്യത്തിൽ മുൻപിലെ ടേബിളിൽ ആഞ്ഞടിച്ചു
“പന്ന നായിന്റ മോൻ…!
മുഷ്ടി ചുരുട്ടി ദേഷ്യത്തെ
💬 Comments
View all comments