0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 241

കൈപിടിയിലാക്കാൻ ശ്രമിച്ചയാൾ

പെട്ടന്ന് അയാളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു

തിരുമേനി എന്ന് സേവ് ചെയ്‌ത നമ്പറിൽ നിന്നായിരുന്നത്…

വിശ്വൻ പെട്ടന്നാ മെസ്സേജ് തുറന്നു നോക്കി

”“”കാലന്റെ കയറുമായി കണക്കു തീർക്കാൻ ഒരുവൻ നിനക്ക് മുൻപിൽ വരും….പണ്ടെങ്ങോ ചെയ്ത പാപത്തിന്റെ അവശേഷിപ്പാണത്…ചെയ്ത തെറ്റുകൾക്ക് കാലം കണക്ക് ചോദിക്കുന്ന നേരമടുത്തു വിശ്വാ..ഒരു മന്ത്രത്തിനോ തന്ത്രത്തിനോ നിന്നെ രക്ഷിക്കാനാവില്ല…ബുദ്ധി ഉപയോഗിച്ചു രക്ഷപ്പെടാൻ ശ്രമിക്ക്…എതിരെ നിൽക്കുന്നവനും ബുദ്ധിയുണ്ടെന്ന കാര്യം മറക്കരുത്. ..“

തിരുമേനി അയച്ച മെസ്സേജ് വായിച്ച വിശ്വൻ ഒരു നിമിഷം ശ്വാസമെടുക്കാൻ പോലും മറന്നുപോയി. …തിരുമേനിയുടെ പേടി പെടുത്തുന്ന സന്ദേശമായിരുന്നില്ല അതിന് കാരണം…ദേവിന്റെ കണ്ണുകളായിരുന്നു…

വിശ്വന് ഒരുകാര്യം ഉറപ്പായി…എല്ലാ വഴിയുമടച്ചു താൻ നടപ്പിലാക്കിയ ഒരു നീണ്ട കൊലപാതക നിരയിൽനിന്നും അബദ്ധവശൽ രക്ഷപെട്ടു പോയൊരു കണ്ണിയാണ് ഇന്ന് തനിക്കെതിരി തിരിഞ്ഞത്

ഓരോന്ന് ആലോചിച്ചു കൂട്ടി വിശ്വന്റെ മനസ്സിലേക്ക് മറ്റൊരു ചിന്ത കടന്നു വന്നു

“ദേവ്…ദേവിക…അവൻ ദേവികയുടെ മകൻ ആണെങ്കിലും ഞാനാണ് അവന്റെ തന്തയെയും തള്ളയെയും കൊന്നതെന്ന് അവനറിയാൻ വഴിയില്ല…അറിഞ്ഞിരുന്നെങ്കിൽ അവന്റെ പെരുമാറ്റം ഇതുപോലെ ആകില്ലല്ലോ…?

സ്വയം ചോദിച്ചു കൊണ്ടയാൾ ചിരിച്ചു….

”അപ്പോൾ ഞാൻ പേടിക്കുന്നതെല്ലാം വെറുതെയാണ്….ആഹാഹാഹാ…..!

പൊട്ടിച്ചിരിച്ചുകൊണ്ടയാൾ കസേരയിൽ നിന്നെണീറ്റു…..

പെട്ടന്ന് ആണ് മൂർത്തി കതകു തുറന്നകത്തേക്ക് വന്നത്….അലസമായി പൊട്ടിച്ചിരിച്ചുകൊണ്ട് നിൽക്കുന്ന വിശ്വനാഥനെ അയാൾ സംശയത്തോടെ നോക്കി

“താൻ ഇങ്ങനെ നോക്കുകയൊന്നും വേണ്ട…എനിക്ക് വട്ടിളകിയിട്ടില്ല…!

മൂർത്തിയുടെ നോട്ടം കണ്ട വിശ്വൻ ചിരിയോടെ പറഞ്ഞു

”അല്ല തനിപ്പോ ഇറങ്ങി പോയതല്ലേ ഉള്ളു…“

”അതെ സർ…പക്ഷെ സാറ് പറഞ്ഞ കാര്യങ്ങൾ കിട്ടി….പതിനഞ്ചു മിനിറ്റ് പോലും വേണ്ടി വന്നില്ല ആ പയ്യന്റെ ഡീറ്റെയിൽസ് എടുക്കാൻ…“

”അതെന്താ…?

വിശ്വൻ കസേരയിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു

“കാരണം അവനെക്കുറിച്ചു അധികമാർക്കും അറിയില്ല…ഡാനിയെലൂടെ രണ്ട് മക്കളിൽ മൂത്തവൻ ആണ്….ഇളയത് ഒരു പെണ്ണാ…തന്തേയെ പോലെ തന്നെ പടുത്തം കഴിഞ്ഞു ബിസിനസ്സിൽ സഹായിക്കാൻ ഇറങ്ങിയത…പക്ഷെ അധികവും അടിപിടിയിലെ അവസാനിക്കാറുള്ളു…അതുകൊണ്ട് തന്നെ കൊറച്ചു കാലമായി ആള് ബാംഗ്ലൂർ ആണ് താമസം….ഇടക്ക് ബിസിനസ് മീറ്റിങ് ഒക്കെ ആയി പുറത്തും പോകാറുണ്ട്….!

മൂർത്തി അയാൾക്ക് ലഭിച്ച വിവരങ്ങൾ വിശ്വനോട് പറഞ്ഞു…എന്നാൽ അയാൾക്ക് അതൊന്നും കേട്ടിട്ട് വല്യ പുതുമയൊന്നും തോന്നിയില്ല…

”ഡാനിയേലിന്റെ

💬 Comments

View all comments