Chapter Title : ?Evil on earth✨ 5 [Jomon]
മകൻ ആണെന്നതിന് തെളിവ് വല്ലോം ഉണ്ടോടോ…?
പുച്ഛം നിറഞ്ഞൊരു ചിരിയോടെ വിശ്വൻ ചോദിച്ചു…
“സാറെന്താ അങ്ങനെ ചോദിച്ചേ..?
സംശയം നിറഞ്ഞ ദൃഷ്ടിയോടെ മൂർത്തി ചോദിച്ചു
”അത് ചോദിച്ചാലും ഇല്ലേലും അതിന്റെ ഉത്തരം എനിക്കറിയാം….രക്തം തന്റെ തന്നെ രക്തത്തെ തിരിച്ചറിയുമെന്ന….എന്റെയീ ഞരമ്പിലും ഹരിയുടെ ഞരമ്പിലുമോടുന്ന രക്തം ഒന്ന് തന്നെയാ….“
അയാൾ മുകളിലെ സീലിങ്ങിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…മൂർത്തി ആകട്ടെ ഒന്നും മനസിലാവാതെ നിന്നു
”മൈരനും പ്രാന്തായോ…!
ശബ്ദം താഴ്ത്തി മൂർത്തി പിറുപിറുത്തു
“താൻ എന്തേലും പറഞ്ഞോ….?
പെട്ടന്ന് വിശ്വൻ ചോദിച്ചു…അത് കേട്ട മൂർത്തി ഒന്ന് ഭയപ്പെട്ടു
”ഏയ്യ് ഇല്ല…അല്ല ഇനിയെന്താ സാറിന്റെ പ്ലാനെന്ന് ചോദിക്കുവായിരുന്നു…“
”അഹ്…തനിക്കറിയാലോ…ഏതെങ്കിലും ഒരുത്തൻ മുന്നും പിന്നും നോക്കാതെ എനിക്കെതിരെ വന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം അവനു ജീവിച്ചു കൊതി തീർന്നിട്ടുണ്ടാകും…അല്ലെങ്കിൽ അവന്റെ സമയമടുത്തു കാണും….ഇതിലേതായാലും അവസാനം മരണമാണ്…അവന് വേണ്ടി ഞാൻ വിധിച്ചതും മരണമാ….!
പല്ലുകൾ ഞെരിച്ചുകൊണ്ടയാൾ പറഞ്ഞു
“സാറവനെ കൊല്ലാൻ പോകുവാണോ….?
ഭീതിയോടെ മൂർത്തി ചോദിച്ചു….
”ഏയ്യ്….മറ്റുള്ളവരെപ്പോലെ പെട്ടെന്നു കൊല്ലില്ല….ഇഞ്ചിഞ്ചായി കൊല്ലണം….വേദന അനുഭവിച്ചുകൊണ്ട്…അതിനാദ്യം അവന്റെ കോൺഫിഡൻസ് ഇല്ലാതാക്കണം….താനാ ഡാനിയേലിനെകുറിച്ച് ഒന്ന് അന്വേഷിക്ക്….തുടക്കം അവിടെനിന്നാവാം….!
പകയെരിയുന്ന കണ്ണുകളോടെ അയാൾ പറഞ്ഞു….
“സാർ അതൊരു പയ്യനല്ലേ…പ്രായത്തിന്റെ ചോരത്തിളപ്പിൽ പറ്റിയതാവും…!
മൂർത്തി അയാളെ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിച്ചു
”പ്റഭാ നായിന്റെ മോനെ…പ്രായത്തിന്റെ തിളപ്പ് പോലും….നിനക്കറിയില്ല ഈ വിശ്വനെ ശെരിക്കും….നീ കാണുന്നതിന് മുൻപും എനിക്ക് വേറൊരു മുഖമുണ്ടായിരുന്നു….ഇവനോട് തോന്നിയ ദേഷ്യം…അതിന് കൊല്ലങ്ങൾ പഴക്കമുള്ളൊരു കണക്കൊണ്ട്….അന്ന് രക്ഷപെട്ടന്ന് കരുതിയതാ…പിച്ചയായി കൊടുത്ത ജീവനാ ഇന്നെന്റെ മുൻപിൽ വന്നു കുരച്ചിട്ട് പോയത്….ആഹ്…ഏതായാലും അന്ന് ഞാൻ കണ്ണടച്ചത് പോലെ ഇന്നും അവനെ ഒഴുവാക്കി വിടാൻ എനിക്ക് മനസ്സില്ല…അവനായി വന്നു കയറിയതാ എന്റെ കയ്യിലേക്ക്…!
ദേഷ്യം കൊണ്ടു വിറച്ചു കൊണ്ടായാൾ അലറി…പറയേണ്ടിയിരുന്നില്ലെന്ന് പോലും മൂർത്തിക്ക് തോന്നിപ്പോയി…വിശ്വന്റെ വൃത്തികേട്ടതും പിശാചികവുമായ പല മുഖങ്ങൾ അയാൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇതുപോലൊരു അവസ്ഥയിൽ കാണുന്നത്
ഇനിയു താനവിടെ നിന്നാൽ ശെരിയാവില്ലെന്ന് തോന്നിയ മൂർത്തി മുറി വിട്ടിറങ്ങി…..
—-----------------------------------
കർണാടകാ ബോറടിലൂടെ പോകുകയായിരുന്നു ഒരു മിസ്റ്റുബിഷി ലാൻസർ…ഹൈവേയിലേക്കുള്ള വഴി തിരിഞ്ഞതും മറുപുറത്തു കൂടിയുള്ള ഒരു ഇടവഴിയിൽ നിന്നുമൊരു പജീറോ പാഞ്ഞു വന്നാ കാറിന്റെ മുൻവശത്തേക്ക് ഇടിച്ചു കയറി……
ഇടിയുടെ
💬 Comments
View all comments