0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 243

ആഘാതത്തിലാ ലാൻസർ റോഡിൽ നിന്നും തെന്നിമാറി അരികിലായുള്ള ടിവൈടിലേക്ക് തട്ടി നിന്നു

നേരമിരുട്ടി തുടങ്ങിയത് കൊണ്ടു തന്നെ റോഡിലെങ്ങും മറ്റു വണ്ടികൾ ഒന്നുമുണ്ടായിരുന്നില്ല…ബോണറ്റിൽ നിന്നും പുകയുയിരുന്നത് കണ്ടു കൊണ്ട് ഒരാൾ ഡോർ തുറന്നു പുറത്തിറങ്ങി….ഇടിയുടെ ശക്തിയിൽ തലയെവിടെയോ ഇടിച്ചയാളുടെ നെറ്റി പൊട്ടി ചോരയൊലിക്കാൻ തുടങ്ങി…കാഴ്ച മങ്ങുന്നുണ്ടായിരുന്നെങ്കിൽ അയാളത് വക വെക്കാതെ തന്നെ കാറിലിടിച്ച പജീറോയുടെ മുൻപിലേക്ക് നടന്നു…മുൻവശം മുഴുവൻ ആ ഇടിയിൽ തകർന്ന വണ്ടിയുടെ ഡ്രൈവറുടെ സൈഡിലെ ഡോർ തുറക്കാനയാൾ ശ്രമിച്ചു

“ഹലോ…ഓയ്..എന്തെങ്കിലും പറ്റിയോ…?

തുറക്കാൻ പറ്റാതിരുന്ന ഡോറിന്റെ ഗ്ലാസ്സിൽ ശക്തമായി അടിച്ചുകൊണ്ട് ആർഥർ ചോദിച്ചു

”ഹലോ..?

നെറ്റിയിൽ നിന്നൊഴുകിയിറങ്ങുന്ന രക്തം കണ്ണിനു മുകളിൽ വന്നു കാഴ്ച മറക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ ആർഥർ ഡോറ് തുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു

പെട്ടന്ന് വണ്ടിയുടെ മറുവശത്തു നിന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട അവൻ അവിടേക്ക് നടന്നു…എന്നാൽ തുറന്നു കിടക്കുന്ന ഡോറ് മാത്രെമേ അർഥറിനു കാണാൻ കഴിഞ്ഞുള്ളു……..ഇതേ സമയം പജീറോയുടെ പിറകിലൂടെ ടവൽ കൊണ്ടു മുഖം മറിച്ച ഒരാൾ ഡോറിന് മുന്നിൽ നിൽക്കുന്ന അർഥറിനെ ലക്ഷ്യം വച്ചുകൊണ്ട് അയാൾക്ക് പിറകിലേക്ക് നടന്നു

ഒരു തരി ശബ്ദം പോലും വെളിയിൽ കേൾക്കാത്ത വിധത്തിൽ വളരെ സൂഷ്മദയോടെ ആണയാൾ നടക്കുന്നത്….സൈഡിൽ ഇരിച്ചു നിൽക്കുന്ന അർഥറിന്റെ കാറിന്റെ ബ്രേക്ക് ലൈറ്റിൽ നിന്നും വരുന്ന പ്രകാശം അയാളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്ന കടാരയിൽ തട്ടി പ്രതിഫലിച്ചു കൊണ്ടിരുന്നു

അർഥറിനു പിന്നിലയാൾ എത്തിയതും കയ്യിൽ സൂക്ഷിച്ചിരുന്ന നീളൻ കടാര അവന്റെ വയറിനു സൈഡിലായി കുത്തിയിറക്കി

“”“അആഹ്…..!!!!

പെട്ടെന്ന് ഉള്ള ആക്രമണത്തിന്റെ പ്രതിഫലനം എന്നവണ്ണം അർഥർ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു….അവൻ ചിന്തിക്കും മുൻപേ അവന്റെ കൈകൾ പിറകിലുള്ള ശത്രിന്റെ കഴുത്തിൽ പിടിക്കാനായി ഉയർന്നു

എന്നാൽ നിമിഷ നേരം കൊണ്ടു തന്നെ പിറകിൽ നിന്ന് കുത്തിയവൻ കടാര വലിച്ചൂരി ഒരു തവണ റോഡിലൂടെ തലകുത്തി മറിഞ്ഞു തിരിഞ്ഞു നിക്കുന്ന അർഥറിന്റെ പിറകിലെത്തി…..അയാൾ ഉയർന്നു പൊങ്ങിയ അതെ സമയം തന്നെ ആ കടാര വീണ്ടും അർഥറിന്റെ വലതു നെഞ്ചിനു സമാനമായി പിറകിലൂടെ കുത്തിയിറക്കി

”ഏഹ്….!!!

പെട്ടെന്ന് ഒന്നും മനസിലാതിരുന്ന അർഥർ തല താഴ്ത്തി

💬 Comments

View all comments