0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 244

നെഞ്ചിൽ വേദന അനുഭവപ്പെടുന്ന ഭാഗത്തു നോക്കി….അവിടെ പുറത്തേക്ക് നീണ്ടു നിൽക്കുന്ന ഒരു കത്തിയുടെ അറ്റം കണ്ടതും അവന്റെ വായിലേക്ക് ചോരയിരച്ചു തള്ളി വന്നു….ശർദ്ധിക്കും പോലും പുറത്തേക്ക് ചോര തുപ്പിയതും പിന്നിൽ നിന്ന് കടാര വലിച്ചൂരിയതും ഒപ്പം കഴിഞ്ഞിരുന്നു…..

കാലുകൾ വേച്ചു പോയ അർഥർ പജീറോയുടെ ബൊണറ്റിൽ പിടിച്ചു റോഡിലേക്ക് മുട്ടു കുത്തിയിരുന്നു

അപ്പോളും അവന്റെ വായിൽ നിന്നും രക്തം ഒലിച്ചിറങ്ങി കൊണ്ടിരുന്നു….പിറകിൽ നിൽക്കുന്നവൻ ആരാണെന്ന് അറിയാൻ അവൻ ശ്രമിച്ചെങ്കിലും ഒന്ന് തിരിഞ്ഞു നോക്കാൻ പോലും അവനു സാധിക്കുന്നുണ്ടായിരുന്നില്ല…..അർഥറിന്റെ ശ്വാസകോശത്തിൽ വലിയൊരു തുളയിട്ടു കൊണ്ടായിരുന്നു ശത്രുവിന്റെ ആക്രമണം…അതുകൊണ്ട് തന്നെ കൂടുതൽ ശക്തിയോടെ അവൻ ചോര ചുമച്ചു കൊണ്ടിരുന്നു…….

ഒടുവിൽ കണ്ണ് മങ്ങി കൈ കാലുകൾ നിശ്ചലമാവുകയാണെന്ന് മനസിലായ അർഥർ കണ്ണുകളടച്ചു പിടിച്ചു….ആരെയും ഭയക്കാത്ത അവന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും രണ്ടു പേരെയോർത്തു ഭയം തോന്നി…..അവന്റെ കണ്ണിൽ നിന്നും അവസാന തുള്ളി കണ്ണുനീർ പുറത്തേക്ക് ഒലിച്ചതും ജീവൻ വെടിഞ്ഞു കൊണ്ടവൻ റോഡിലേക്ക് വീണു

പിറ്റേന്ന് ആലക്കൽ തറവാടിനെ പിടിച്ചു കുലുക്കും പോലെയാണ് ആ വാർത്ത എല്ലാവരുമറിഞ്ഞത്……നിമിഷ നേരം കൊണ്ടാ കൊട്ടാര സദൃശ്യമായ വീട് മരണ വീടായി മാറി……അർഥറിനെ അറിഞ്ഞവരും ഇഷ്ടപ്പെട്ടവരും അവനുവേണ്ടി കണ്ണീരു പൊഴിച്ചു…..വീടിന്റെ ഒരുമൂലയിൽ കരയാൻ പോലുമാവാതെ ദേവികയിരിന്നു…. ജീവനുണ്ടെന്ന് അറിയിക്കാൻ എന്നവണ്ണം അവളുടെ നീല കണ്ണുകൾ രക്തവർണ്ണമായി പെയ്തൊഴിഞ്ഞു കൊണ്ടിരുന്നു……

എല്ലാവരും അവളെ ആശ്വാസവാക്കുകൾ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കുമ്പോളും അവളുടെ കണ്ണുകൾ ഹാളിലായി കൊണ്ടു കിടത്തിയ അർഥറിന്റെ ചേധനയറ്റ ശരീരത്തിൽ ആയിരുന്നു

എല്ലാവർക്കും ഇടയിൽ ഈ കാഴ്ച കണ്ടുകൊണ്ട് വിശ്വനും ഉണ്ടായിരുന്നു….അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു….പുറമെ കരഞ്ഞുകൊണ്ട് ഉള്ളിലയാൾ ആർത്തു ചിരിച്ചു…..

ഒടുക്കം അവന്റെ ശരീരം ദഹിപ്പിക്കാനായി എടുത്ത നിമിഷം ബോധം മറഞ്ഞു വീണ ദേവിക കണ്ണുകൾ തുറക്കുന്നത് പിറ്റേന്ന് പുലർച്ചെയാണ്……

ആളുകളുടെ തിരക്കും കരച്ചിലിനും ഒച്ചപ്പാടുകൾക്കും ശേഷം നിശബ്ദതമായ ആ വീടിനെ ദേവികയുടെ അലറി കരച്ചിലാണ് ഉണർത്തിയത്……

കണ്ണുകളടക്കാതെ ഉറക്കം നടിച്ചു കിടന്ന ഹരി കൃഷ്ണനും ഭാര്യയും മകളുടെ അലറി വിളി കേട്ട് മുകളിലെ അർഥറിന്റെയും ദേവികയുടെയും മുറിയിലേക്ക് പാഞ്ഞു കയറി…..

വാതിൽ തള്ളി തുറന്നകത്തു കയറിയ ഹരി

💬 Comments

View all comments