0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 245

കാണുന്നത് ഭിത്തിയുടെ ഒരു മൂലയിലായി കാലുകൾക്കിടയിൽ മുഖം താഴ്ത്തി അഴിഞ്ഞു കിടക്കുന്ന സ്വന്തം മുടിയിൽ അളിപ്പിടിച്ചു കരയുന്ന ദേവികയെയാണ്

“ദേവൂ….മോളെ…!

നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഹരി അവളെ മാറോടണക്കി പിടിച്ചു….അവളും അങ്ങനൊരു സമീപനം ആഗ്രഹിച്ചത് പോലെയാളെ കെട്ടിപിടിച്ചു കരഞ്ഞു

”എന്നെ…എന്നെ ഒറ്റക്കാക്കൂലന്ന് പറഞ്ഞു കൂടെ കൂട്ടിയതാ…ഇപ്പൊ…അച്ച കണ്ടില്ലേ…എന്നേം കണ്ണനെയും ഒറ്റക്ക് ആക്കി പോയത്….!

എങ്ങലടിച്ചു കൊണ്ടവൾ പറഞ്ഞു…മറിച്ചെന്തു പറഞ്ഞവളെ ആശ്വാസിപ്പിക്കണമെന്ന് അറിയാതെ ഹരി അവിടെ നിന്നു….

“വിളിച്ചാൽ ഞങ്ങളും വരൂല്ലായിരുന്നോ…അച്ഛനറിയോ..എനിക്ക്…എനിക്ക് പറ്റുന്നില്ലച്ച ഇങ്ങനെ…അവൻ കൂടെയില്ലാതെ പറ്റില്ല എനിക്ക്…അവനും അത് അറിയാ…ന്നിട്ടും ഒറ്റക്കാക്കി പോയി…!!

”മോളെ നീ ഒന്നടങ്ങ്…അവൻ പോയി…തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക്….!!

കരഞ്ഞു നിറഞ്ഞ കണ്ണുകളുമായി അവളുടെയമ്മ ദേവികയുടെ അടുത്തായി വന്നിരുന്നു…

“പറ്റുന്നില്ലമ്മ….എനിക്ക് പ്രാന്താവുന്നത് പോലെ തോന്നുവാ….എന്റെ കണ്ണനോട് ഞനെന്തു പറയുമിനി….?

കരഞ്ഞു ചുവന്ന മുഖവുമായി ദേവിക അവരെ നോക്കി…മകളുടെയാ അവസ്ഥ കാണാൻ അവർ മുഖം താഴ്ത്തിയിരുന്നു വിതുമ്പി

“നീ ഒന്ന് കിടന്നുറങ്ങാൻ ശ്രമിക്ക് ദേവു…!

അവളുടെ അവസ്ഥ കണ്ട് ഹരി പറഞ്ഞു

”എന്തിനാ അച്ച…..കണ്ണടച്ചാൽ അപ്പൊ വരും എന്റെ മുൻപിലവൻ….പറ്റുന്നില്ലെനിക്ക്….എനിക്ക് അവനെ കാണണം…!

പെട്ടെന്ന് എന്തോ ഓർത്തെന്നപ്പോലെ അവൾ ഹരി പിടിച്ചു തള്ളി ചാടി എണീറ്റു പുറത്തേക്ക് ഓടി….അവളെങ്ങോട്ടാ പോണതെന്ന് മനസിലാവാതെ ആധിയോടെ അവരും അവൾക്ക് പിറകിലോടി

“‘മോളെ…നിൽക്ക് നീ ഇതെങ്ങോട്ട് പോവാ….!!

സാരിയുടെ അറ്റം കൂട്ടി പിടിച്ചു സ്റ്റെപ്പുകൾ ഇറങ്ങി പായുന്ന ദേവികയെ നോക്കി അയാൾ വിളിച്ചു…എന്നാൽ അവളാവട്ടെ ചുറ്റുമുള്ളതൊന്നും കാണാതെയും കേൾക്കാതെയും ഓടിക്കൊണ്ടിരുന്നു….

ഒടുക്കമാ വലിയ വീടിനു സൈഡിലായുള്ള എരിഞ്ഞു തീർന്നിട്ടും പുകയുടെ കെട്ടടങ്ങാത്ത ഒരു മൺകൂനക്ക് മുൻപിലേക്ക് വന്നവൾ വീണു

”എന്തിനാടാ എന്നേം കണ്ണനേം ഒറ്റക്ക് ആക്കി പോയെ….!

ആ ശവകുടീരത്തിനു മുൻപിൽ വന്നു വീണു കിടന്നുകൊണ്ടവൾ കരഞ്ഞു പറഞ്ഞു….നേരം പുലർന്നു കിഴക്ക് വെള്ള കീറി എത്തി നോക്കിയ സൂര്യകിരണങ്ങൾ അവൾക് മുൻപിൽ കിടക്കുന്ന കനൽകെടാത്തതാ അവശേഷിപ്പിൽ തട്ടി തിളങ്ങി….

അവയുടെ തിളക്കം നോക്കി ഇരുന്ന ദേവിക ഉയർന്നു നിൽക്കുന്നയാ മൺകൂനക്ക് മുകളിൽ ഒരു കൈ വച്ചുകൊണ്ട് കിടന്നു….

ഓടിയെത്തിയ ഹരി കാണുന്നത് അർഥറിന്റെ കത്തിയെരിഞ്ഞ ശവകുടിരത്തിനു മുകളിൽ കൈ വച്ചതിൽ തലവച്ചുകിടക്കുന്ന

💬 Comments

View all comments