0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 247

ദേവികയെ ആണ്…മകളുടേയീ ആവസ്ഥ കണ്ട അയാളുടെ ഉള്ളിലെ പിതാവ് തേങ്ങി കരഞ്ഞു

എന്ത് ചെയ്യണമെന്നറിയാതെ അയാളവിടെ നിന്നു…എന്നാൽ ദേവിക ആവട്ടെ അവൾക്കീ ലോകത്തിലെ ഏറ്റവും സ്നേഹവും സംരക്ഷണവും ലഭിക്കുന്ന കൈകളിൽ കരം ചേർത്തുറങ്ങുന്ന പോലൊരു സമാധാനവും വിശ്വാസവും ലഭിച്ചവിടെ കിടന്നു…..കണ്ണുകളടച്ച ഉടനെ എങ്ങു നിന്നോ ഒരു മയക്കം വന്നവളെ പൊതിഞ്ഞു

“നിന്നെവിട്ട് ഞാനെവിടേം പോവില്ല…!

പാതി മയക്കത്തിൽ അവളുടെ ചുണ്ടുകൾ പിറുപിറുത്തു…..

രാവിലത്തെ ഒച്ചയും ബഹളവും കേട്ടിറങ്ങി വന്ന വിശ്വൻ കാണുന്നത് ഉമ്മറത്തെ ചാരുപടിയിൽ തലവച്ചിരിക്കുന്ന ഹരിയെ ആണ്. ..

”എന്ത് പറ്റി ചേട്ടാ..!

പെട്ടെന്ന് അയാളുടെ അടുത്തേക്ക് ഓടി വന്നുകൊണ്ട് വിശ്വൻ ചോദിച്ചു

അനിയന്റെ സമീപനം അടുത്തറിഞ്ഞ ഹരി നിറഞ്ഞ കണ്ണുകളോടെ അയാളെ തലയുയർത്തി നോക്കി…പിന്നെ ദേവിക കിടക്കുന്ന വശത്തേക്കും ….

“ചേട്ടൻ കൂടി ഇങ്ങനെ തളർന്നിരുന്നാൽ എങ്ങനാ…വന്നേ അവളെ അകത്തു കൊണ്ടുപോയി കിടത്താ..”

വിഷാധം നിറഞ്ഞ സ്വരത്തിൽ വിശ്വൻ പറഞ്ഞു…

“ഇല്ലെടാ…എത്ര വിളിച്ചാലും ഇന്നൊരു ദിവസത്തേക്ക് എന്റെ കൊച്ച് വരില്ല…നിനക്ക് അറിയാവുന്നത് അല്ലെ അവനെ അവൾ എന്തുമാത്രം സ്നേഹിച്ചിരുന്നെന്ന്…ഇതുപോലൊരു അവസ്ഥയിൽ അവളെ കാണുന്നതിലും ബേധം അവനൊപ്പം അവളെയും ദൈവം വിളിച്ചാൽ മതിയാരുന്നു….”

ഏങ്ങലടിച്ചുകൊണ്ട് ഹരി പറഞ്ഞു

“അഹ് ഇങ്ങനാണോ ചേട്ടാ പറയേണ്ടേ…അവൾ വരുന്നില്ലേൽ വരണ്ട..കൊറച്ചു കഴിഞ്ഞു നമുക്ക് പോയി വിളിക്കാം…കണ്ണനെയും കൂടെ കൂട്ടാം..അവനെ കണ്ടാൽ മതി അവളെല്ലാം മറക്കാൻ…”

മകളുടെ അവസ്ഥയോർത്തു കരയുന്ന തന്റെ സഹോദരനെ ചേർത്തു പിടിച്ചുകൊണ്ടു വിശ്വൻ പറഞ്ഞു. …

“അവനൊപ്പം തന്നെ അവളെയും പറഞ്ഞു വിടാം…അതികം താമസമില്ലാതെ….!!

മനസ്സിൽ പറഞ്ഞു കൊണ്ടയാൾ ഹരിയുടെ പുറം തടവി……

എന്നാലാ ദിവസത്തിനു വേണ്ടി വിശ്വൻ കൊറച്ചതികം കാത്തിരിക്കേണ്ടി വന്നു….അയാളുടെ പ്രാന്തൻ ചിന്തകളിൽ മറ്റു പല കണക്കു കൂട്ടലുകളും ഉണ്ടായിരുന്നു…ഒടുക്കം ദേവിന്റെ ഒന്നാം പിറന്നാളിന്റെ തലേദിവസം അവന്റെ ജന്മദിനം ആഘോഷിക്കാൻ വേണ്ടി ടൗണിലെ തന്നെ വലിയൊരു ഔഡിട്ടോറിയം ബുക്ക്‌ ചെയ്ത് വേണ്ട പരുപാടികളെല്ലാം സജ്ജമാക്കി ഹരിയെയും ഭാര്യയെയും ഒപ്പം ദേവികയേയും കുഞ്ഞിനേയും കൊണ്ടു പരുപാടിയുടെ ഒരുക്കങ്ങൾ കാണിക്കാനാണെന്ന വാജ്യേനെ തന്റെ കാറിൽ പുറത്തേക്ക് ഇറങ്ങിയത് ആയിരുന്നു വിശ്വൻ…എന്നാൽ തിരിച്ചു വരും വഴി തന്റെ രണ്ടു സുഹൃത്തുക്കളെയും

💬 Comments

View all comments