0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 248

വിളിക്കാൻ ഉണ്ടെന്ന് പറഞ്ഞു ദേവിക അവളുടെ കാറെടുത്തു

അത് കണ്ട വിശ്വൻ കുഞ്ഞിനേയും കൊണ്ടു ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് പറഞ്ഞു ദേവിനെ അവളുടെ അമ്മയുടെ കൈകളിൽ കൊടുത്തു തന്റെ വണ്ടിയിൽ കയറ്റി

മുൻപേ പോകുന്ന വിശ്വന്റെ കാറിനു പിറകിലായി തന്നെ ദേവിക വണ്ടിയോടിച്ചു

എന്നാൽ ഔഡിറ്റോറിയത്തിലേക്ക് തിരിയേണ്ടതിനു പകരം മറ്റൊരു വഴിയിലേക്ക് വിശ്വന്റെ കാർ തിരിഞ്ഞതും അതെന്തിനാണെന്ന് അറിയാത്ത ദേവിക അയാൾക്ക് പിറകെ വണ്ടി തിരിച്ചു

ഹരിയുടെ ചോദ്യങ്ങൾ വകവെക്കാതെ വിശ്വന്റെ കണ്ണുകൾ മെയിൻ റോഡിൽ നിന്നും തങ്ങളുടെ വഴിയേ തിരിഞ്ഞ  ദേവികയുടെ കാർ കണ്ടതും അയാൾ വണ്ടിയുടെ വേഗത കൂട്ടി

മണ്മുൻപിൽ നിന്നും അയാളുടെ വണ്ടി കാണാതായതും വല്ലാത്തൊരു പേടിയോടെ ദേവിക ഗിയർ മാറ്റി തന്റെ വണ്ടിയുടെ വേഗതയും കൂട്ടി

ഒടുക്കം വലിയൊരു മലയുടെ കീഴിലായി പണിത ആന്റനീസ് പള്ളിയുടെ മുൻപിൽ കിടക്കുന്ന വിശ്വന്റെ കാറവൾ കണ്ടു

അതിന് പിറകിലായി അവൾ വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങി. …

ചുറ്റിനും വിജനമായ കാടും മരങ്ങളും..സൂര്യപ്രകാശം പോലും അതിനുള്ളിലേക്ക് കടന്നു ചെല്ലുമോ എന്ന് പോലും സംശയമാണ്…എപ്പോഴും കാറ്റ് വീശി ഭീകരത നിറക്കുന്ന അന്തരീക്ഷം….കുളിരു കൊള്ളിപ്പിക്കുന്നയാ ഇളം കാറ്റിലും ആഘാതമായൊരു പേടിയോടെയവൾ പള്ളിയുടെ ഉള്ളിലേക്ക് നടന്നു….

പൊട്ടിപൊളിഞ്ഞയാ ചുവരുകൾക്കുള്ളിൽ നിന്നുമാരുടെയൊക്കെയോ സംസാരവും പൊട്ടി ചിരിയും കേൾക്കുന്നുണ്ടായിരുന്നു…

പെട്ടെന്നൊരു കുഞ്ഞിന്റെ കരച്ചിൽ അവിടെ മുഴങ്ങി കേട്ടതും ഞെഞ്ചിലൊരു ആളലോടെ ദേവിക അകത്തേക്ക് ഓടി കയറി…കൊത്തു പണികൾ കൊണ്ടു പഴക്കം ചെന്നയാ വലിയ തടി വാതിൽ തള്ളിതുറന്ന കത്തു കയറിയ ദേവിക ഒരു നിമിഷം അനങ്ങാൻ പോലുമാവാതെ നിശ്വചലമായി നിന്നു…

വലിയയാ പള്ളിയുടെ അൾത്താരയിൽ നിന്നുറക്കെ ചിരിക്കുന്ന വിശ്വനാഥൻ…അയാളുടെ കയ്യിൽ ചുടു ചോര പുരുണ്ടൊരു നീളൻ കത്തിയും…അത് മുകളിലേക്കുയർത്തി ദേവികയെ തന്നെ നോക്കി ആർത്തട്ടഹസിക്കുകയായിരുന്നു വിശ്വാൻ….കത്തിയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന രക്തം കണ്ടയവൾ പെട്ടെന്ന് ചുറ്റിനും നോക്കി

പേടിയോടെ ചുറ്റിനും തിരയുന്ന അവളുടെ കണ്ണുകൾ പള്ളിയുടെ ഒരു വശത്തായി കുഞ്ഞിനേയും മാറോടണക്കി ചേധനയറ്റു കിടക്കുന്ന അവളുടെ അമ്മയുടെ ശരീരത്തിൽ തറഞ്ഞു നിന്നു

അടുത്തായി അവരെ തട്ടി വിളിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഹരിയെ

💬 Comments

View all comments