0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 249

കണ്ടതും ഒന്ന് കരയാൻ പോലും മറന്നുകൊണ്ടവൾ അവിടേക്ക് പാഞ്ഞു…കാറ്റു പോലെ ഓടി വന്നവൾ അമ്മയുടെ മുൻപിലിരുന്നു…

“അമ്മ…അച്ച അമ്മക്ക് എന്തു പറ്റി…?

നിറഞ്ഞ കണ്ണുകളും വിറക്കുന്ന കൈകളും കൊണ്ടവൾ വാ പൊത്തി പിടിച്ചു കൊണ്ടു ചോദിച്ചു…..അമ്മയുടെ നെഞ്ചിൽ നിന്നും ഒഴുകിയിറങ്ങിയ രക്തം തറയിലാകെ പടർന്നു തുടങ്ങിയിരുന്നു…ചൂടു ചോരയുടെ വാസനയും അവയുടെ തിളക്കവും കണ്ട വിശ്വൻ നിലത്തിരുന്ന് തറയിൽ കൈയടിച്ചു  ചിരിക്കാൻ തുടങ്ങി….

എന്നാൽ ദേവിക അതൊന്നും കാണാതെ ഒരു ഭ്രാന്തിയെ പോലെ അവളുടെ അമ്മയെ തട്ടി വിളിച്ചു കൊണ്ടിരുന്നു…

ഹരി എന്ത് ചെയ്യണമെന്നറിയാതെ പകപ്പോടെ മുൻപിൽ മരിച്ചു കിടക്കുന്ന ഭാര്യയെയും പേരകുട്ടിയേയും നോക്കി…പിന്നീട് മുൻപിൽ കിടന്നു ആർത്തു ചിരിക്കുന്ന വിശ്വനെയും…ഭ്രാന്തമായ അയാളുടെ ചിരിയിലും കണ്ണുകൾ ദേവികയിലും കുഞ്ഞിലുമുടക്കുന്നത് ശ്രദ്ധിച്ച ഹരി പെട്ടെന്ന് കുഞിനെ എടുത്തു ദേവികയുടെ കയ്യിൽ കൊടുത്തു..വല്ലാത്തൊരു പേടിയോടെ എന്ത് ചെയ്യണമെന്നറിയാതെ ദേവിക അയാളെ നോക്കി

“എന്നെ നോക്കണ്ട…അവന് ഭ്രാന്തു കയറിയിരിക്കുവാണ്…നീ കുഞ്ഞിനേയും കൊണ്ടു രക്ഷപ്പെട്…!

ഒരു സ്വപ്നത്തിലെന്നവണ്ണം കുഞ്ഞിനേയും പിടിച്ചു അനങ്ങാതിരിക്കുന്ന അവളുടെ തോളിൽ തട്ടി ഹരി പറഞ്ഞു

പെട്ടന്ന് ഒരു ഞെട്ടലോടെ അവൾ സ്വബോധത്തിലേക്ക് വന്നുകൊണ്ട് ചോദിച്ചു

”അച്ഛനോ..?

“ഞാൻ…ഞാൻ വന്നോളാം..!

നിലത്തു കിടക്കുന്ന ഭാര്യയെയും വിശ്വനെയും മാറി മാറി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു..

”അത്…!

എന്തോ പറയാൻ തുനിഞ്ഞ ദേവികയെ ഹരി നോക്കി…അയാളുടെ കണ്ണുകളിലെ ഭാവം കണ്ട അവൾ കുഞിനെ ചേർത്തു പിടിച്ചു തപ്പി തടഞ്ഞെണീറ്റു…നിലത്തു മരിച്ചു കിടക്കുന്ന അമ്മയെ ഒരു നോക്ക് കൂടി നോക്കിയവൾ വന്ന വഴിയേ തിരിഞ്ഞോടി…

നിറഞ്ഞകണ്ണുകളുമായി ഇറങ്ങി ഓടുന്ന ദേവികയെ കണ്ട വിശ്വൻ ഇരയെ കിട്ടിയ പുലിയെപ്പോലെ കത്തിയുമായി എണീറ്റു നിന്നു….

പിറകിലേക്ക് നോക്കാൻ പോലുമാവാതെ ദേവിക വാതിൽ കടന്നു മുറ്റത്തേക്കിറങ്ങി….

താൻ വന്ന വണ്ടിയായിരുന്നു ലക്ഷ്യം…എന്നാൽ അവളുടെ കണക്ക് കൂട്ടലുകളെ തെറ്റിച്ചു കൊണ്ടു അവളുടെ കാറിനു പിറകിലായി ഒരു ഓഫ്‌ റോഡ് ജീപ്പ് വന്നു നിന്നു…അതിന്റെ ഡ്രൈവിംഗ് സീറ്റിൽ മുഖം മൂടിയണിഞ്ഞ ഒരുവനെ കണ്ടതും പേടിയോടെ അവളവിടെ നിന്നു

എന്ത് ചെയ്യണമെന്ന് അറിയാതെ പള്ളിയുടെ പിറകിലേക്ക് ഓടാൻ തുനിഞ്ഞതും ദൂരെ നിന്ന് പൊടിപഠലങ്ങൾ പരത്തി പാഞ്ഞു

💬 Comments

View all comments