Chapter Title : ?Evil on earth✨ 5 [Jomon]
വരുന്ന മറ്റൊരു ജീപ്പും അവളുടെ ശ്രദ്ധയിൽ പെട്ടു…രക്ഷപ്പെടുക എന്നൊരൊറ്റ ലക്ഷ്യം മാത്രം ബാക്കി നിർത്തിയവൾ കുഞ്ഞുമായി വനത്തിനുള്ളിലേക്ക് ഓടി കയറി…
പള്ളിക്കകത്തു നിന്നും ചോരയിൽ കുതിർന്ന ഷർട്ടുമായി കടന്നു വന്ന വിശ്വൻ കാണുന്നത് കാടിനുള്ളിലേക്ക് വടിവാളും കത്തികളുമായി ഓടി കയറുന്ന കൊറച്ചു പേരെയാണ്. ..അത് കണ്ട വിശ്വന്റെ ചുണ്ടിൽ ഒരു ആനന്ദചിരിയുണ്ടായിരുന്നു…ഭക്ഷണത്തിനായി നായ്ക്കളെ ഇറക്കി വിട്ട വേട്ടക്കാരനെ പോലെ അയാൾ നിന്ന് ചിരിച്ചു
ആളുകൾ എല്ലാം വനത്തിനുള്ളിലേക്ക് കയറി പോയതും ആദ്യം വന്ന ജീപ്പിനുള്ളിൽ അവശേഷിച്ച ഒരുവൻ പുറത്തേക്ക് ഇറങ്ങി വന്നു
കർച്ചീഫ് കൊണ്ടു മുഖം മറിച്ച ചാര നിറത്തിലുള്ള കൃഷ്ണമണികളുമായി അയാൾ വിശ്വന്റെ അടുത്തേക്ക് സാവകാശം നടന്നു…അരയിൽ തുരുകിയ ഒരു പിസ്റ്റൽ എടുത്തയാൾ വിശ്വനു മറികടന്ന് കാടിനുള്ളിലേക്ക് നടന്നു കയറി
ഇതെല്ലാം കണ്ടാസ്വാധിച്ചു നിന്ന അയാൾ പോക്കറ്റിൽ നിന്നൊരു ചുരുട്ടെടുത്തു കത്തിച്ചു….ഉള്ളിലേക്ക് ആഞ്ഞെടുത്ത പുക പുറത്തേക്ക് ആസ്വദിച്ചു വിട്ടു കൊണ്ടായാൾ താൻ വന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി………………..അയാളുടെ കാർ റോഡിറങ്ങിയതും വനത്തിനുള്ളിൽ നിന്നൊരു വെടിയൊച്ച കേട്ടു…വീണ്ടും രണ്ട് തവണ കൂടി ശബ്ദം മുഴങ്ങിയതും സ്റ്റിയറിങ്ങിൽ കയ്യടിച്ചൊരു വിജയച്ചിരിയോടെ അട്ടഹസിച്ചു……
—-------------------------
ഇരുട്ടു നിറഞ്ഞൊരു വനം……..എങ്ങും കിളികളുടെ ചിലപ്പും ചിറകടികളുടെ ശബ്ദവും….. ശിഖരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ വഴിയേ മരക്കുറ്റികളിൽ തട്ടി വീഴാതെ വളരെ ശ്രദ്ധിച്ചു നടന്നു നീങ്ങുകയായിരുന്നു വിശ്വനാഥൻ….
ഏത് ദികിലേക്ക് ആണ് പോകേണ്ടതെന്ന് അയാൾക്കൊരൂഹവുമില്ലായിരുന്നു…വലിയൊരു മരത്തിന്റെ വേരിൽ പിടിച്ചു ചാരി നിന്നുകൊണ്ടയാൾ കിതപ്പടക്കി….പെട്ടെന്ന് പിന്നിൽ നിന്നുമാരുടെയോ കാലൊച്ചകൾ കേട്ട വിശ്വൻ പിറകിലേക്കൊന്ന് നോക്കുക പോലും ചെയ്യാതെ മുൻപിലേക്ക് ഓടി….എന്തിനാ താൻ ഓടുന്നതെന്ന് അയാൾക്ക് അറിവില്ലായിരുന്നു എന്നാൽ പിറകെ വരുന്നവൻ ഒരിക്കലും തന്റെ മിത്രമാവില്ലെന്ന് അയാളുടെ തലച്ചോർ മുന്നറിയിപ്പു നൽകി….വലിയൊരു തേക്കു മരം കടന്നതും രണ്ടു കാലുകൾ വായുവിൽ ഉയർന്നു വരുന്നതാണ് വിശ്വന്റെ കണ്ണുകൾ കണ്ടത്…പെട്ടെന്നുള്ള റിയാക്ഷൻ എന്നവണ്ണം വിശ്വൻ നിലത്തേക്ക് കുനിഞ്ഞു….തലക്ക് മുകളിലൂടെ രണ്ടു കാലുകൾ കടന്നു പോയതും ഒരലർച്ചയോടെ വിശ്വനാ മണ്ണിലേക്ക് മുട്ടുകുത്തി വീണു….എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ അയാൾ പിറകിലേക്ക് നോക്കി….
ആദ്യം തന്നെ കണ്ണുകൾ പതിച്ചത് ഒരു പിടിയിൽ ആയിരുന്നു…..വെള്ളി നിറത്തിൽ തിളക്കമാർന്ന
💬 Comments
View all comments