Chapter Title : ?Evil on earth✨ 5 [Jomon]
ഒരു കത്തിയുടെ പിടി….
അത് എവിടെയാ തറച്ചു കയറിയത് എന്ന് അയാൾക്ക് മനസിലായില്ല…കത്തിയുടെ അഗ്രഭാഗം കാണാൻ സാധിക്കാതെ അയാൾ ഒന്ന് കുതറി മാറാൻ ശ്രമിച്ചു…എന്നാലാ നിമിഷം ശക്തമായ വേദന കൊണ്ടു പുളഞ്ഞ വിശ്വനു മനസിലായി ആ നീളൻ കത്തി തന്നെ പുറത്തെവിടെയോ ആണ് തറച്ചിരിക്കുന്നതെന്ന്….
വേദനയാൽ നിറഞ്ഞ കണ്ണുകൾ കാഴ്ച്ചമറക്കും മുൻപേ അയാൾ കണ്ടു അല്പ നേരം തന്റെ തലക്ക് മുകളിലൂടെ കടന്നു പോയ രണ്ടു കാലുകളുടെ ഉടമയെ….
അവൻ തനിക്ക് പിറകിലായി അല്പം മാറി പുറം തിരിഞ്ഞു നില്കുകയായിരിന്നു….അതുകമായി തടിയോ എന്നാൽ പറയത്തക്ക വിധം ശരീരരമോ ഇല്ലാത്ത ഒരുത്തൻ.,...പെട്ടെന്നവൻ തിരിഞ്ഞു നോക്കി…എന്നാലവന്റെ മുഖം കാണിക്കാത്ത വിധത്തിൽ ഒരു കറുത്ത കർച്ചീഫ് കൊണ്ടു മുഖം മറച്ചിരുന്നു…..അവനാരാണെന്ന് മനസിലാവാതെ നിൽക്കുന്ന വിശ്വന്റെ അടുത്തേക്കവൻ പതിയെ വളരെ സഹകാശം നടന്നു വന്നു
മുട്ടുകുത്തി നിൽക്കുന്ന തനിക്ക് തൊട്ടു പിറകിലവൻ എത്തിയെന്നു മനസിലായ വിശ്വൻ പേടി നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി….എന്നാൽ അവന്റെ കണ്ണുകളിൽ ഒരു തരത്തിലുള്ള ഭാവങ്ങളും അയാൾക്ക് കാണാൻ സാധിച്ചില്ല..ഒരുതരം നിർവികാരത അവിടെ നിഴലിച്ചിരുന്നു…
മുഖം മറച്ച ശത്രു അല്പം കുനിഞ്ഞു നിന്നുകൊണ്ട് വിശ്വന്റെ ചെവിയിൽ അയാൾക്ക് മാത്രം കേൾക്കാൻ പോന്ന ശബ്ദത്തിൽ പറഞ്ഞു….
“"You're the disease, and I'm the cure."
അവന്റെ വാക്കുകൾ വിശ്വന്റെ ചെവിയിൽ മുഴങ്ങി കേട്ടതും അയാളുടെ മുതുകിലായി ചരിച്ചു കുത്തി ഇറക്കിയ കത്തിയിൽ പിടിച്ചു ശക്തിയായി താഴേക്ക് വലിച്ചതും ഒപ്പം കഴിഞ്ഞിരുന്നു…..നട്ടെല്ലിന് മുകളിലൂടെ ചെത്തി ഇറങ്ങിയ കത്തിയുടെ മൂർച്ചയിൽ അയാളുടെ പുറത്തു നിന്ന് വലിയൊരു കഷ്ണം മനുഷ്യ മാംസം തന്നെ പുറത്തേക്ക് അടർന്നു വീണു
പ്രാണവേദനകൊണ്ട് അലറിക്കരയാൻ ശ്രമിച്ച വിശ്വന്റെ താടി എല്ലിൽ അവന്റെ കാൽ മുട്ടുകൾ നിമിഷ നേരം കൊണ്ടു പതിച്ചിരുന്നു
ഒന്ന് ആർത്തു കരയാൻ പോലുമാവാതെ നിലത്തേക്ക് മറിഞ്ഞു വീണ വിശ്വനെ അവൻ നോക്കി നിന്നു…..അയാളുടെ പുറത്തു നിന്ന് അടർന്നു പോയ മാസത്തിന്റ സ്ഥാനത്തു ഉയർന്നു നിന്ന നട്ടെല്ലുകൾ കണ്ടതും അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി തിളങ്ങി…..വളരെ ക്ഷമയോടെ അവൻ അയാൾക്കരികിൽ മുട്ടുകുത്തിയിരുന്നു
തെളിഞ്ഞു കാണുന്ന അയാളുടെ മാംസത്തിനു
💬 Comments
View all comments