Chapter Title : ?Evil on earth✨ 5 [Jomon]
മുകളിലൂടെ കൈ കടത്തിയവൻ ജീവനോടെ പിടക്കുന്ന ഒരു മനുഷ്യന്റെ നട്ടെല്ലിനെ ചുറ്റി പിടിച്ചു….ഒടിഞ്ഞു തൂങ്ങിയ താടിയെല്ല് കാരണം വേദനയാൽ ശബ്ദം വെളിയിൽ വരാത്ത വിധം വിശ്വൻ അവിടെ കിടന്നു ഞെരങ്ങി
അത് കണ്ട അവൻ അയാളുടെ ചെവിയിൽ വീണ്ടും പറഞ്ഞു….
“Tell Lucifer he owes me 50 bucks for this hit….”
അവൻ പറഞ്ഞ വാക്കുകളുടെ അർഥം മനസിലേക്ക് വന്നതും പേടികൊണ്ട് കണ്ണുകൾ മിഴിഞ്ഞ വിശ്വൻ ഒന്ന് പിടയാൻശ്രമിച്ചു…അതെ നിമിഷം തന്നെ അവൻ ഉയർന്നു കൊണ്ടു അയാളുടെ നട്ടെല്ലിൽപിടിച്ചിരുന്ന കൈ പിറകിലേക്ക് വലിച്ചു….
കടപുഴുകി വീഴുന്ന മരത്തിന്റെ ശബ്ദം പോലെ ഒരു മനുഷ്യശരീരത്തിലെ അത്രമേൽ കഠിന്യമായ നട്ടെല്ല് ചതഞ്ഞു പൊട്ടി കൊണ്ടു മുകളിലേക്ക് പൊങ്ങി…..അയാളുടെ ശരീരഭാരം കാരണം ദേഹത്തിലെ മാസം പകുതിയും എല്ലിൽ നിന്ന് പറിഞ്ഞു വീഴാൻ തുടങ്ങി…..ഒറ്റകൈ കൊണ്ടാ പച്ചയായ ഭാരം തൂക്കി എടുക്കുന്ന അവനാ കാടിനെ തന്നെ നടുക്കുന്ന ശബ്‍ദത്തിൽ അലറിക്കൊണ്ട് വിശ്വന്റെ നട്ടെല്ല് പറിച്ചെടുത്തു….തലയൊട്ടിക്ക് താഴെയായി കഴുത്തെല്ല് വരെ പറിഞ്ഞു പോന്നതിന്റെ കൂടെ…..എല്ലിൽ നിന്നുമറ്റു പോയ വിശ്വന്റെ ശരീരം വെറും ചാക്കുകെട്ട് കണക്കെ നിലത്തേക്ക് വീണു…..
ചത്തുമലച്ചു കിടക്കുന്ന അയാളുടെ ശരീരം നോക്കി അവൻ അവിടെ അല്പ നേരം നിന്നു….അപ്പോളും അവന്റെ കൈ പിടിയിൽ ഭദ്രമായിരുന്ന അയാളുടെ നട്ടെല്ലിലെ അസ്ഥികളിൽ നിന്നും കൊഴുപ്പു നിറഞ്ഞ ചോര ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു……
“അയ്യോഹ്….!!
ദുസ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന ജോ കിതപ്പടക്കികൊണ്ട് ചുറ്റിനും നോക്കി….
”കാട്…കാടെവിടെ….ഏഹ്…!
പേടി വിട്ടുമാറാതെയവൻ ചുറ്റിനും നോക്കി…അല്പം നേരത്തെ ആലോചനകൊടുവിലാണ് താൻ കണ്ടത് വെറുമൊരു സ്വപ്നമാണെന്ന് അവനു മനസിലായത്….
“പണ്ടാരം…”
തലക്ക് അടിച്ചുകൊണ്ടവൻ ബെഡിൽ നിന്നെണീറ്റു…മുറിയിൽ പ്രകാശിച്ചിരുന്ന ചെറിയ സീറോ ബൾബിന്റെ വെട്ടത്തിലവൻ ക്ലോക്കിലേക്ക് നോക്കി
1:32 AM
“മൈര് ഇനിയിപ്പോ എപ്പോ ഉറക്കം വരാനാ…!
കൈകൾ രണ്ടും കുടഞ്ഞുകൊണ്ടവൻ റൂമിനു വെളിയിലേക്കിറങ്ങി….തണുത്ത വെള്ളം കുടിക്കാൻ ആഗ്രഹം തോന്നിയ അവൻ അടുക്കള ലക്ഷ്യമാക്കി നടന്നു…ഫ്രിഡ്ജിൽ നിന്നൊരു കുപ്പി എടുത്തു തിരിഞ്ഞതും പിറകിലായി ഇരുട്ടിൽ നിഴലടിച്ചൊരു രൂപം കണ്ടവൻ പേടിച്ചു പിറകിലേക്ക് മാറി…..
പെട്ടെന്നുള്ള ഞെട്ടലിൽ നിലവിളിക്കാനായി തുറന്ന അവന്റെ വാ ഇരുട്ടിൽ
💬 Comments
View all comments