0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 253

നിന്ന് പുറത്തേക്ക് ചാടികൊണ്ട് ആദി പൊത്തി പിടിച്ചു….

അവളുടെ കൈകൊണ്ട് വാ മൂടിയതും കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളിക്കൊണ്ട്‌വൻ ആദിയുടെ മുഖത്തേക്ക് നോക്കി…അവളാകട്ടെ ഒരു ചിരിയോടെ നില്കുകയാണ്

“ഒച്ച ഇണ്ടാക്കി അവരെ കൂടി ഉണർത്തല്ലേ…!

വളരെ ശബ്ദം താഴ്ത്തി കാറ്റടിക്കുന്നത് പോലവൾ പറഞ്ഞു…എന്നിട്ട് അവന്റെ വാ പൊത്തിയിരുന്ന കൈ പതിയെ എടുത്തു മാറ്റി

വായിലെ തടസ്സം മാറിയതും ഉച്ചതിലവൻ ചോദിച്ചു

”നീയീ പാതിരാത്രി എന്ത് കാണാൻ ഇറങ്ങി വന്നതാ….“

കയ്യിലെ കുപ്പി തുറന്നവൻ വെള്ളം കുടിച്ചുകൊണ്ട് അവളെ നോക്കി…ആദി ആവട്ടെ ഇവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന മട്ടിൽ തലയിൽ കൈ വച്ചു

”നിന്നോടല്ലേ ജോ പറഞ്ഞെ പതിയെ സംസാരിക്കാൻ…!

അവൾ വീണ്ടും പറഞ്ഞതും വായിൽ നിറച്ചിരുന്ന വെള്ളം ഒരിറുക്കു കുടിച്ചിട്ടവൻ പതിയെ ചോദിച്ചു

“നീ എന്തെടുക്കുവാ ഇവിടെ എന്ന്..?

”അത് നീ ഇറങ്ങി വരുന്നേ കണ്ടപ്പോ…!

കൈ രണ്ടും കൂട്ടി തിരുമ്മിയവൾ പറഞ്ഞു….അവളുടെ മുഖത്തു വിരിഞ്ഞ ചിരിയും അവളുടെ ചുണ്ടുകൊണ്ടുള്ള ചെഷ്ടകളും നോക്കിയവൻ കൊറച്ചു കൂടി വെള്ളം കുടിച്ചു

“എനിക്ക് കാവലു വരാൻ നീയെന്തോന്ന് എന്റെ ബോഡി ഗാർഡോ…?

മുഖത്തൊരു പുച്ഛഭാവം വരുത്തിയവൻ ചോദിച്ചു…പിന്നെ ഫ്രിഡ്ജ് തുറന്ന് കുപ്പി തിരിച്ചു വച്ചു

”ഓ നമ്മളാരുടെയും ബോഡി ഗാർഡ് ഒന്നുമല്ലേ…പിന്നെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോ വല്ല കള്ളമാരും ആണെന്ന് കരുതി ഇറങ്ങി വന്നതാ…!

അവനെ നോക്കി അതെ പുച്ഛഭാവത്തിൽ അവളും പറഞ്ഞു…

“പിന്നെ കള്ളമാർ വരുമ്പോ ഇറങ്ങി ചെല്ലാൻ നീയാര്…മാറി നിക്കെടി അവ്ട്ന്ന്…!

അവളുടെ തോളിൽ പിടിച്ചു സൈഡിലേക്ക് തള്ളിക്കൊണ്ട് അവൻ ഹാളിലേക്ക് നടന്നു…

”അഹ്…“

അവന്റെയാ തള്ളിൽ കൈ വേദനിച്ച അവൾ ഷോൾഡർ തിരുമ്മിക്കൊണ്ട് അവന്റെ പിറകെ നടന്നു…എന്നാൽ ജോ റൂമിലേക്ക് പോകുന്നതിന് പകരം ഉമ്മറത്തെ വാതിൽ ശബ്‌ദമൊന്നും ഉണ്ടാക്കാതെ തുറക്കുന്നത് കണ്ട ആദി സംശയത്തോടെ അവന്റെ പിറകിൽ വന്നു നിന്നു

പിറകിലായി അവളുടെ സാനിധ്യം മനസിലാക്കിയ ജോ ഇത് വല്യ കഷ്ടമായല്ലോ എന്ന ഭാവത്തിൽ അവളെ തിരിഞ്ഞു നോക്കി…അവൻ നോക്കിയത് കണ്ടവളും പിറകിലേക്ക് തിരിഞ്ഞു നോക്കി…എന്നിട്ടൊരു ചിരിയോടെ അവന്റെ ചെവിയിൽ പറഞ്ഞു

”ആരുമില്ല…തുറന്നോ…!

“ഏഹ്…നിന്നെ പറഞ്ഞു

💬 Comments

View all comments