0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 254

മനസിലാകുന്നതിലും ഭേദം വേറെ വല്ലാവരോടും പറയുന്നത…”

വാതിൽ തുറന്നവൻ പുറത്തേക്കിറങ്ങി….നിലവൊന്നുമില്ല…എന്നാലും മുറ്റമാകെ കാണാൻ പറ്റുന്ന വിധത്തിൽ എവിടെനിന്നോ വെട്ടമടിക്കുന്നുണ്ടായിരുന്നു

ഇടക്ക് വീശുന്ന കാറ്റും രാത്രിയുടെ തണുപ്പും ആസ്വദിച്ചവൻ മുൻ വശത്തായുള്ള തടി കൊണ്ടു നിർമ്മിച്ച നീളൻ ബെഞ്ചിൽ വന്നിരുന്നു…പിറകെ വാലു പോലെ ആദിയും വന്നിരുന്നു….ഒരുപാട് നേരമായിട്ടും ചോദ്യമൊന്നും വരുന്നില്ലെന്ന് കണ്ട ആദി മുഖം തിരിച്ചു ജോയെ നോക്കിയപ്പോൾ മുൻപിലുള്ള ഇരുട്ടിലേക്ക് തന്നെ നോക്കി ഇരിക്കുന്ന അവനെയാണ് കണ്ടത്

“ജോ…!

അവൾ ശബ്ദം താഴ്ത്തി അവനോട് അല്പം ചേർന്നിരുന്നു വിളിച്ചു

”മമ്…!

അതിനവളുടെ മുഖത്തു നോക്കാതെ അവൻ മൂളി

“നീയെന്താ ഇവിടെ വന്നിരിക്കുന്നെ…?

അവൾ വിരലു കടിച്ചുകൊണ്ട് ചോദിച്ചു….

”വെറുതെ…ഉറക്കം വന്നില്ല…നീയെന്താ ഇവിടെ…?

അവളുടെ മുഖത്തേക്ക് ഒരു സംശയത്തോടെ നോക്കിക്കൊണ്ടവൻ ചോദിച്ചു…അതിവൾ ഒന്ന് ഇളിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു

“അത് നീ വന്നിരുന്നത് കൊണ്ടു…!

”ഓഹോ….!

അവളെ കളിയാക്കുന്നത് പോലെ പറഞ്ഞുകൊണ്ടവൻ ചിരിച്ചു…അവന്റെ ചിരി കണ്ടവൾക്ക് ആദ്യം ദേഷ്യം വന്നെങ്കിലും അവന്റടുത്ത് അത് കാണിക്കാൻ അറിയാത്തത് കൊണ്ടവളും ചിരിച്ചു….

“ജോ…”

അവൾ വീണ്ടും വിളിച്ചു..

“എന്നാടി…!

ഇത്തവണ അല്പം ദേഷ്യത്തോടെ വിളി കേട്ടുകൊണ്ടവനവളുടെ ഇടുപ്പിലൂടെ കൈ കടത്തി തന്റെ അരികിലേക്ക് അടുപ്പിച്ചിരുത്തി…പെട്ടെന്നുള്ള അവന്റെയാ നീക്കത്തിൽ അവളൊന്നു ഞെട്ടിയെങ്കിലും പിന്നീട് അതൊരു പുഞ്ചിരിയായിമാറി

അവളത് ഒരുപാട് ആഗ്രഹിച്ചിരുന്നത് കൊണ്ടു തന്നെ വളരെയധികം സന്തോഷത്തോടെ അവന്റെ തോളിൽ തലചായിച്ചവളിരിന്നു

“നിനക്കെന്തോ ചോദിക്കാനില്ലേ…?

അവളുടെ മുഖത്തെയാ സന്തോഷം കണ്ടവൻ ചോദിച്ചു…

”ച്ചും…!

ചുണ്ടുകൊണ്ട് ഇല്ലായെന്ന് ശബ്ദമുണ്ടാക്കിയവൾ അതെ ഇരുപ്പു തുടർന്നു….

“അപ്പൊ നീ വിളിച്ചത് എന്തിനാ…?

അങ്ങനെ അങ്ങു വിടാൻ സമ്മതിക്കാതെ അവൻ വീണ്ടും ചോദിച്ചു…

”അത് ഞാൻ മറന്നുപോയി…!

മുൻപിലെ അന്തകാരത്തിലേക്ക് നോട്ടമെറിഞ്ഞു കൊണ്ടുവൾ പറഞ്ഞു

“അതെന്താ അങ്ങനെ..?

”ഒന്ന് മിണ്ടാതിരിക്കാവോ ജോ..!

അവനെ മുഖമുയർത്തി നോക്കി പേടിപ്പിച്ചു കൊണ്ടുവൾ പറഞ്ഞു…പിന്നെ വീണ്ടും അവന്റെ തോളിലേക്ക് ചാഞ്ഞു

അല്പം നേരത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല…തങ്ങൾ ഒരുമിച്ചുള്ള നിമിഷങ്ങൾ മനസ്സറിഞ്ഞു ആസ്വദിക്കുകയായിരുന്നവർ

“ജോ…!

”മമ്..“

അവൻ മൂളിക്കൊണ്ട് വിളി കേട്ടതും അവന്റെ വലതു കരത്തിൽ മുറുകെ പിടിച്ചുകൊണ്ടുവൾ പറഞ്ഞു

”ഞാൻ ഒണ്ടല്ലോ…ഏറ്റവും അധികമായി സന്തോഷിക്കുന്നത് എപ്പോ

💬 Comments

View all comments