Chapter Title : ?Evil on earth✨ 5 [Jomon]
ആണെന്ന് അറിയോ..?
അവന്റെ മുഖത്തേക്ക് നോക്കി കൊണ്ടുവൾ ചോദിച്ചു…അവൾക്ക് നേരെ തന്റെ മുഖം തിരിച്ചു കൊണ്ടവൻ അറിയില്ല എന്ന് തലയാട്ടി….അത് കണ്ടവളൊരു ചിരിയോടെ പറഞ്ഞു
“നിന്റെ കൂടെ ഇരിക്കുമ്പോള…അതെന്താന്ന് എനിക്ക് അറിയില്ല….ഇത്രയും കാലം ഞാൻ ആർക്കോ വേണ്ടി ജീവിച്ചത് പോലെയാ എനിക്ക് തോന്നിയത്…എനിക്ക് വേണ്ടി ജീവിക്കാൻ പോലും മറന്നുപോയി ഒരു സമയത്തു…ആരും ചോദിച്ചില്ല എന്റെ ഇഷ്ടങ്ങൾ എന്താണെന്നോ എനിക്ക് എങ്ങനെ ജീവിക്കണമെന്നോ…പക്ഷെ ഇപ്പൊ…നിന്റെ കൂടെ ഇരിക്കുമ്പോ…ഏ വീട്ടിൽ വന്നു കയറിയപ്പോ….ഞാൻ…എനിക്കറിയില്ല അത് എങ്ങനെ പറയണമെന്ന്..ഞാനിപ്പോ ഒരുപാട് ആസ്വദിക്കുന്നുണ്ട് ഈ ലൈഫ്….!
അല്പം നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു നിർത്തി….അവളുടെയാ സംസാരം കേട്ടു കഴിഞ്ഞപ്പോൾ പേരറിയാത്ത ഒരു വികാരം ജോയിൽ ഉടലെടുത്തു….
എന്നിരുന്നാലും അവളുടെയാ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോ അവന്റെ ഉള്ളിലും ഒരു നോവുണർന്നു…പിന്നെ അതൊരു സന്തോഷകണ്ണീർ ആണെന്ന് തോന്നിയപ്പോ അവന്റെ മുഖത്തുമൊരു ചിരി വിടർന്നു…അത് കണ്ടവളും കണ്ണുകൾ തുടച്ചുകൊണ്ട് ചിരിച്ചു
“എന്താണ് പെണ്ണെ…നട്ട പാതിരായ്‌ക്ക് മിറ്റത്തു വന്നിരുന്നു സെന്റി അടിക്കാനാണോ പ്ലാൻ…”
അവളുടെ മൂഡ് മാറ്റാനായി ഒരു തമാശരൂപേണ അവൻ ചോദിച്ചു…
“അഹ് അതെ…ന്തേ കേൾക്കൂലേ നീ..?
അവന്റെയാ ചോദ്യം കേട്ടവൾ അല്പം കലിപ്പ് മുഖത്തു വരുത്തികൊണ്ട് പറഞ്ഞു
പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി
അവളുടെ ചിരി കണ്ടവൻ പെട്ടെന്ന് അവളുടെ വാ പൊത്തി പിടിച്ചു
”പതുകെ ചിരിക്കെടി പോത്തേ…!
അവളുടെ ചിരിയൊന്ന് കെട്ടടങ്ങിയതോടെ ഒരു ചിരിയോടെ അവൻ കൈ എടുത്തു….
എന്നാൽ അവന്റെ ഉള്ളിലുള്ള വികാരങ്ങൾ ആ സീൻ മുഴുവൻ വിശകലനം ചെയ്യുകയായിരുന്നു…പ്രത്യേകം പറയണ്ടല്ലോ ജോ പല സന്ദർഭങ്ങളിലും ഒരു വികാരജീവിയി മാറുമെന്ന്…ഇവിടെയും അതു തന്നെ സംഭവിച്ചു…അവളുടെ വാ പൊത്തി പിടിച്ചശേഷം കൈ മാറിയപ്പോൾ കൈവെള്ളയിലൂടെ ഉരഞ്ഞു പോയ അവളുടെയാ ഇളം ചുവപ്പു ചുണ്ടുകളും ചുടു നിശ്വാസവും അവന്റെ കണ്ണുകൾ വളരെ സ്ലോമോഷനിൽ ആണ് കണ്ടത്
നനവാർന്ന അവളുടെ ചുണ്ടുകളുടെ ആകൃതി അവന്റെ മനസ്സിനെ പിടിച്ചു കുലുക്കാൻ തുടങ്ങി…അവളെ കണ്ട അന്നുമുതൽ ഉള്ളിൽ കയറി കൂടിയ ഒരാഗ്രഹം ആയിരുന്നാ ഇളം ചുണ്ടുകളുടെ രുചിയറിയണമെന്നുള്ളത്….
ഇടിവെട്ടിയത് പോലുള്ള ജോയുടെ ഇരുത്തം കണ്ടവൾ സംശയത്തോടെ അവനെ നോക്കി…അവളുടെ ചുണ്ടുകളിൽ നിന്നടർന്നു
💬 Comments
View all comments