0%

Chapter Title : ?Evil on earth✨ 5 [Jomon]

Author : Jomon Read All Parts 866

തന്നെ വളരെയധികം സന്തോഷത്തോടെ അവന്റെ തോളിൽ തലചായിച്ചവളിരിന്നു

“നിനക്കെന്തോ ചോദിക്കാനില്ലേ…?

അവളുടെ മുഖത്തെയാ സന്തോഷം കണ്ടവൻ ചോദിച്ചു…

”ച്ചും…!

ചുണ്ടുകൊണ്ട് ഇല്ലായെന്ന് ശബ്ദമുണ്ടാക്കിയവൾ അതെ ഇരുപ്പു തുടർന്നു….

“അപ്പൊ നീ വിളിച്ചത് എന്തിനാ…?

അങ്ങനെ അങ്ങു വിടാൻ സമ്മതിക്കാതെ അവൻ വീണ്ടും ചോദിച്ചു…

”അത് ഞാൻ മറന്നുപോയി…!

മുൻപിലെ അന്തകാരത്തിലേക്ക് നോട്ടമെറിഞ്ഞു കൊണ്ടുവൾ പറഞ്ഞു

“അതെന്താ അങ്ങനെ..?

”ഒന്ന് മിണ്ടാതിരിക്കാവോ ജോ..!

അവനെ മുഖമുയർത്തി നോക്കി പേടിപ്പിച്ചു കൊണ്ടുവൾ പറഞ്ഞു…പിന്നെ വീണ്ടും അവന്റെ തോളിലേക്ക് ചാഞ്ഞു

അല്പം നേരത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല…തങ്ങൾ ഒരുമിച്ചുള്ള നിമിഷങ്ങൾ മനസ്സറിഞ്ഞു ആസ്വദിക്കുകയായിരുന്നവർ

“ജോ…!

”മമ്..“

അവൻ മൂളിക്കൊണ്ട് വിളി കേട്ടതും അവന്റെ വലതു കരത്തിൽ മുറുകെ പിടിച്ചുകൊണ്ടുവൾ പറഞ്ഞു

”ഞാൻ ഒണ്ടല്ലോ…ഏറ്റവും അധികമായി സന്തോഷിക്കുന്നത് എപ്പോ ആണെന്ന് അറിയോ..?

അവന്റെ മുഖത്തേക്ക് നോക്കി കൊണ്ടുവൾ ചോദിച്ചു…അവൾക്ക് നേരെ തന്റെ മുഖം തിരിച്ചു കൊണ്ടവൻ അറിയില്ല എന്ന് തലയാട്ടി….അത് കണ്ടവളൊരു ചിരിയോടെ പറഞ്ഞു

“നിന്റെ കൂടെ ഇരിക്കുമ്പോള…അതെന്താന്ന് എനിക്ക് അറിയില്ല….ഇത്രയും കാലം ഞാൻ ആർക്കോ വേണ്ടി ജീവിച്ചത് പോലെയാ എനിക്ക് തോന്നിയത്…എനിക്ക് വേണ്ടി ജീവിക്കാൻ പോലും മറന്നുപോയി ഒരു സമയത്തു…ആരും ചോദിച്ചില്ല എന്റെ ഇഷ്ടങ്ങൾ എന്താണെന്നോ എനിക്ക് എങ്ങനെ ജീവിക്കണമെന്നോ…പക്ഷെ ഇപ്പൊ…നിന്റെ കൂടെ ഇരിക്കുമ്പോ…ഏ വീട്ടിൽ വന്നു കയറിയപ്പോ….ഞാൻ…എനിക്കറിയില്ല അത് എങ്ങനെ പറയണമെന്ന്..ഞാനിപ്പോ ഒരുപാട് ആസ്വദിക്കുന്നുണ്ട് ഈ ലൈഫ്….!

അല്പം നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞു നിർത്തി….അവളുടെയാ സംസാരം കേട്ടു കഴിഞ്ഞപ്പോൾ പേരറിയാത്ത ഒരു വികാരം ജോയിൽ ഉടലെടുത്തു….

എന്നിരുന്നാലും അവളുടെയാ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോ അവന്റെ ഉള്ളിലും ഒരു നോവുണർന്നു…പിന്നെ

💬 Comments

View all comments