Chapter Title : ?Evil on earth✨ 5 [Jomon]
അതൊരു സന്തോഷകണ്ണീർ ആണെന്ന് തോന്നിയപ്പോ അവന്റെ മുഖത്തുമൊരു ചിരി വിടർന്നു…അത് കണ്ടവളും കണ്ണുകൾ തുടച്ചുകൊണ്ട് ചിരിച്ചു
“എന്താണ് പെണ്ണെ…നട്ട പാതിരായ്‌ക്ക് മിറ്റത്തു വന്നിരുന്നു സെന്റി അടിക്കാനാണോ പ്ലാൻ…”
അവളുടെ മൂഡ് മാറ്റാനായി ഒരു തമാശരൂപേണ അവൻ ചോദിച്ചു…
“അഹ് അതെ…ന്തേ കേൾക്കൂലേ നീ..?
അവന്റെയാ ചോദ്യം കേട്ടവൾ അല്പം കലിപ്പ് മുഖത്തു വരുത്തികൊണ്ട് പറഞ്ഞു
പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി
അവളുടെ ചിരി കണ്ടവൻ പെട്ടെന്ന് അവളുടെ വാ പൊത്തി പിടിച്ചു
”പതുകെ ചിരിക്കെടി പോത്തേ…!
അവളുടെ ചിരിയൊന്ന് കെട്ടടങ്ങിയതോടെ ഒരു ചിരിയോടെ അവൻ കൈ എടുത്തു….
എന്നാൽ അവന്റെ ഉള്ളിലുള്ള വികാരങ്ങൾ ആ സീൻ മുഴുവൻ വിശകലനം ചെയ്യുകയായിരുന്നു…പ്രത്യേകം പറയണ്ടല്ലോ ജോ പല സന്ദർഭങ്ങളിലും ഒരു വികാരജീവിയി മാറുമെന്ന്…ഇവിടെയും അതു തന്നെ സംഭവിച്ചു…അവളുടെ വാ പൊത്തി പിടിച്ചശേഷം കൈ മാറിയപ്പോൾ കൈവെള്ളയിലൂടെ ഉരഞ്ഞു പോയ അവളുടെയാ ഇളം ചുവപ്പു ചുണ്ടുകളും ചുടു നിശ്വാസവും അവന്റെ കണ്ണുകൾ വളരെ സ്ലോമോഷനിൽ ആണ് കണ്ടത്
നനവാർന്ന അവളുടെ ചുണ്ടുകളുടെ ആകൃതി അവന്റെ മനസ്സിനെ പിടിച്ചു കുലുക്കാൻ തുടങ്ങി…അവളെ കണ്ട അന്നുമുതൽ ഉള്ളിൽ കയറി കൂടിയ ഒരാഗ്രഹം ആയിരുന്നാ ഇളം ചുണ്ടുകളുടെ രുചിയറിയണമെന്നുള്ളത്….
ഇടിവെട്ടിയത് പോലുള്ള ജോയുടെ ഇരുത്തം കണ്ടവൾ സംശയത്തോടെ അവനെ നോക്കി…അവളുടെ ചുണ്ടുകളിൽ നിന്നടർന്നു മാറിയ കൈ താഴ്ത്താൻ പോലും മറന്നാണവന്റെ ഇരുത്തം….
അതൊരു അപകട സൂചനയാണെന്ന് മനസിലായ അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…എന്നാൽ അവൾ ചെയ്തൊരു തെറ്റ് അതായിരുന്നു…ജോയെ അത്രമാത്രം ഇഷ്ടപ്പെടുന്ന ആദി അവന്റെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന സ്നേഹമെന്ന വികാരത്തിനു അടിമപ്പെട്ടു പോയിരുന്നു
💬 Comments
View all comments