0%

Chapter Title : ഏഴാം യാമം: A Supernatural Tale [വാത്സ്യായനൻ]

നിന്നും എഴുന്നേറ്റ്‌ വീണ്ടും തന്‍റെ യഥാർത്ഥ രൂപം സ്വീകരിച്ചു. അവന്‍റെ മയങ്ങിയുള്ള ആ കിടപ്പു നോക്കി അവൾ ഒരു നിമിഷം സുസ്മേരവദനയായി നിന്നു. പിന്നെ അവനെ തന്‍റെ കൈകളിൽ കോരിയെടുത്ത്‌ ആ മുറിയുടെ തുറന്നു കിടന്നിരുന്ന ഒരു ജാലകത്തിലൂടെ അകലേക്ക്‌ പറന്നു.

———— മഴ തിമിർത്തു പെയ്യുകയായിരുന്നു. ചീറിയടിച്ച് മഴത്തിരശ്ശീലയിലൂടെ കടന്നു പോകുന്ന കാറ്റിൻ്റെ അലകൾ പുകയുടെ പ്രതീതി സൃഷ്ടിച്ചു. മഴയെയും കാറ്റിനെയും വകവക്കാതെ അലീന വഴിയോരത്ത്‌, ഒരു വാകമരത്തിന്‍റെ ചുവട്ടിൽ, നനഞ്ഞ്‌ തണുത്തു വിറച്ച്‌ നിൽക്കുകയായിരുന്നു. അവൾ കൈത്തണ്ടയിലെ വാച്ചിലേക്ക് നോക്കി. അരുന്ധതി മനുവിനെ കൊണ്ടുപോയിട്ട്‌ ഒന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. അക്ഷമയോടെ അവൾ ആകാശത്തിലേക്ക്‌ നോട്ടം ഉയർത്തി. പെട്ടെന്ന് ഒരു മിന്നലും ഒപ്പം നെഞ്ചു കിടുക്കുന്ന ഇടിയൊച്ചയും അലീനയെ നടുക്കി. കണ്ണുകൾ ഇറുക്കിയടച്ച്‌ ഇരു കൈകളാലും കാതുകൾ പൊത്തി അവൾ നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് മിഴികൾ തുറന്ന അലീന കണ്ടത്‌ മുന്നിൽ നില്ക്കുന്ന അരുന്ധതിയെ ആണ്‌. മനുവിന്‍റെ കൈ അവൾ തന്‍റെ ചുമലിനു മുകളിലൂടെ ഇട്ട് അവനെ താങ്ങിപ്പിടിച്ചിരുന്നു. അലീന കൈകൾ നീട്ടിക്കൊണ്ട് അവരുടെ നേർക്ക്‌ ഓടിച്ചെന്നു. മനുവിന്‍റെ കൈ അവൾ സ്വന്തം ചുമലിനു മീതെ ഇട്ട് അവനെ അരുന്ധതിയുടെ പക്കൽ നിന്ന് ഏറ്റു വാങ്ങി. അലീന നിറകണ്ണുകളോടെ അരുന്ധതിയെ നോക്കി മന്ദഹസിച്ചു. “Thank you … ഞാൻ — എനിക്ക്‌ … .” അവൾ വാക്കുകൾക്ക്‌ ബുദ്ധിമുട്ടി. അരുന്ധതി സുസ്മേരവദനയായി നിന്നു. “ഇത്തിരി ക്ഷീണം ഉണ്ടെന്നേ ഉള്ളൂ. He will be alright.” വാത്സല്യത്തോടെ അലീനയെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. അലീനയുടെ ചൊടികളിൽ

💬 Comments

View all comments