Chapter Title : ഏഴു സുന്ദര രാത്രികൾ [സച്ചു]
പെണ്ണ് ഒന്ന് പോയിരുന്നെകിൽ എന്ന് അവൻ ചിന്തിച്ചു.
നവ്യ:നിനക്ക് ലൈൻ ഒന്നുമില്ലെടാ...
അശ്വിൻ:ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല....നിനക്കോ
ഓ ഇല്ലടാ.....
അവൾ തിരിഞ്ഞു സ്നേഹയോട് ചോദിച്ചു സ്നേഹയുടെ ഉത്തരം കേൾക്കാൻ ഒരു നിമിഷം അശ്വിൻ കഴിക്കുന്നത് നിർത്തി.........
മ്മ് ഇണ്ട് വലിയ സന്തോഷത്തോടെ ആയിരുന്നില്ല അതേപറഞ്ഞത്
അശ്വിൻ പിന്നെ കഴിക്കാൻ തോന്നിയതെ ഇല്ല അവൻ പെട്ടന്ന് എഴുനേറ്റ് പോയി...
അന്ന് ഒരു ബോധവൽക്കരണ ക്ലാസ്സ് ഉണ്ടായിരുന്നു... ക്ലാസ് ന്റെ ഇടയിൽ അശ്വിന്റെ ചിന്ത സ്നേഹയെ പറ്റിയും ലൈൻ ഉണ്ടെന്ന് കേട്ടെങ്കിലും....അവൻ സങ്കടം കാണിച്ചില്ല അവൻ ഇടക്ക് സ്നേഹയെ നോക്കി അത്രയും നേരം ക്ലാസ് കേട്ടോണ്ടിരുന്ന അവൾ പൊടുന്നനെ അവനെ നോക്കി..
അശ്വിൻ ഒന്ന് ഞെട്ടി നോട്ടം മാറ്റി.അന്ന് രാത്രിയിൽ ഫുഡ് കഴിച്ചു കഴിഞ്ഞ് എല്ലാവരും മരത്തിന്റെ ചുവട്ടിൽ ഒക്കെ പോയി ഇരിക്കുന്നുണ്ടായിരുന്നു രാത്രി + ചുറ്റുവട്ടത് ആരും സെറ്റ് ആയവർക് സല്ലപിക്കാൻ ഇതിലും നല്ല അവസരം ഉണ്ടോ..... അശ്വിൻ മനുവിനെ നോക്കി പക്ഷേ കണ്ടില്ല പിന്നെ വിമലിന് ഒപ്പം ഇരുന്ന് ക്ലാസിലെ പെണ്ണ് പിള്ളേരെ വിലയിരുത്താൻ തുടങ്ങി.അപ്പോളേക്കും നവ്യ യും സ്നേഹയും അങ്ങോട്ടേക്ക് വന്നത് കൊണ്ട് വിലയിരുത്തൽ നിർത്തി..
വിമൽ:നവ്യയെ ഒരു ചേർക്കനെ അങ്ങോട്ട് സെറ്റ് അക്കത്തിലാരുന്നോ...
നവ്യ:ഒന്ന് പോയെടാ..... പിന്നെ നാളെ നമ്മുക്ക് ആണ് കിച്ചൺ ഡ്യൂട്ടി....സാർ നോട് അതൊന്ന് ചോദിക്കണ്ട....
വിമൽ:യെസ്... ചോദിക്കം
നവ്യ സ്നേഹയെ വിളിച്ചു. "ബാ പോയി ചോദിച്ചിട്ട് വരം "
സ്നേഹ:ഇല്ലടി നീ പോയിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം....
നവ്യ:ആരെങ്കിലും വാ കൂടെ...
വിമൽ:ഞാൻ വരാം.... ഡാ വരുന്നുടോ...
അശ്വിൻ:ഇല്ലടാ ഞാൻ റൂമിലോട്ട് പോക്കുവ....
വിമലും നവ്യ യും ബിനോയ് സാർ ന്റെ അടുത്തേക്ക് പോയി....
സ്നേഹ:റൂമിൽ പോവുന്നിലെ
അശ്വിൻ കുറച്ചു കൂടി കഴിഞ്ഞ് പോകാ....
മ്മ്മ്മ്..... സ്നേഹ ഒന്ന് മൂളി
അവളോട് എന്താ ചോദിക്കണ്ടേ എന്തിനെ പറ്റിയ സംസാരിക്കണ്ടേ എന്ന് അശ്വിൻ വളരെ സംശയിച്ചു.... ഒടുവിൽ ചോദിച്ചു"നിനക്ക് ലൈൻ ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ ഒരു സങ്കടം പോലെ "
സ്നേഹ:ലൈനോ ആർക് "
അശ്വിൻ:നിനക്ക് ഇല്ലേ "
സ്നേഹ:ഉണ്ടായിരുന്നു
💬 Comments
View all comments