0%

Chapter Title : ഫാമിലി കൗൺസിലർ 1 [Brazeelia]

Author : Brazeelia Read All Parts 31.8K

നിന്ന് അയാൾക്ക് ഉപദ്രവിക്കാനുദ്ദേശമില്ല എന്ന് മഹിക്ക് തോന്നി. മഹി ഒന്നയഞ്ഞു. അവൾ ധൈര്യം സംഭരിച്ചു അയാളെ നോക്കി.

"ഇയാൾ എന്നോട് ചോദിച്ചിട്ടല്ലല്ലോ ഇതിനകത്തോട്ട് കേറിയത്. എന്തുദ്ദേശത്തിലാ ഇങ്ങോട്ട് കയറിയതെന്ന് പറഞ്ഞിട്ട് പോയാ മതി.. അല്ലേൽ ഞാനിപ്പോ സെക്യൂരിറ്റിയെ വിളിക്കും."

പ്രസാദ് ദയനീയമായി അവളെ നോക്കി. അപാർട്മെന്റിലെ വിടൻമാരായ പലരെക്കുറിച്ചും മഹി കേട്ടിട്ടുണ്ട്. ചിലരുടെ നോട്ടവും, ശല്യവുമൊക്കെ മഹിക്ക് നേരിട്ടനുഭവവുമുണ്ട്. അതിലൊന്നും പക്ഷേ ഈ നിൽക്കുന്ന പ്രസാദ് സാർ പെട്ടിട്ടില്ലായിരുന്നു.

"ഞാൻ... എനിക്ക് മഹിമയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്. അതിന് വേണ്ടി വന്നതാ..."

"അതിനാണേൽ ആളെ പേടിപ്പിച്ച് കള്ളൻമാരെപ്പോലെയാണോ വരുന്നത്..?"

പ്രസാദ് നന്നായി ശ്വാസമെടുത്തു.

"സത്യമായിട്ടും ഞാൻ തന്നോട് സംസാരിക്കാൻ തന്നെ വന്നതാ... ഇവിടെയെത്തിയപ്പോൾ എന്റെ ധൈര്യമെല്ലാം ചോർന്നു പോയി.. ആദ്യത്തെ കാളിംഗ് ബെല്ലടിച്ചതും, 5D യിലെ സക്കറിയ സാർ പുറത്തിറങ്ങുന്നത് കണ്ടു.

പുള്ളീടെ കണ്ണിൽ പെടാതിരിക്കാൻ ഞാനെൻ്റെ ഫ്ലാറ്റിലേക്ക് തന്നെ തിരികെ കയറി. പിന്നെ ധൈര്യം സമ്പരിച്ച് വീണ്ടും വന്നു ബെല്ലടിച്ചപ്പോ വരാന്തയുടെ അറ്റത്ത് അരോ വരുന്ന ശബ്ദം കേട്ടത്, ആ വെപ്രാളത്തിൽ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പെട്ടെന്ന് ഡോർ തുറന്ന് അകത്ത് കയറി..

കയറിക്കഴിഞ്ഞപ്പോഴാ.. ഞാൻ അതിക്രമിച്ച് കടന്ന പോലുള്ള ഒരു തോന്നൽ വന്നത്. പെട്ടന്ന് പേടിയായി. മഹിമ കാണാതെ കിച്ചണിൽ ഒളിച്ച് നിക്കാനാ തോന്നിയത്.. പരിഭ്രമം കൊണ്ട് സംഭവിച്ച് പോയതാ.. ക്ഷമിക്കണം.."

മഹിമ പ്രസാദ് ആ പറഞ്ഞത് വിശ്വാസത്തിലെടുത്തു. മുപ്പതുകളുടെ തുടക്കത്തിലുള്ള ഒരു പരിചയസമ്പന്നയായ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന നിലയിൽ അവളെ സംബന്ധിച്ച് അത്തരമൊരു മാനസികാവസ്ഥ മനസ്സിലാക്കാൻ വലിയ പ്രയാസമില്ല.

അനാവശ്യ ഭയം നിമിത്തം

💬 Comments

View all comments