Chapter Title : ഫാമിലി കൗൺസിലർ 1 [Brazeelia]
വിവാഹം ഓരോരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി.
ഒടുവിൽ പ്രസാദിന്റെ അമ്മ ആത്മഹത്യ ചെയ്തു കളയും എന്ന് ഭീഷണി മുഴക്കിയതിനെ തുടർന്നാണ് അയാൾ ഹൈസ്കൂൾ അദ്ധ്യാപികയായ സുവർണ്ണയെ വിവാഹം കഴിച്ചത്.
സുന്ദരിയായ സുവർണ്ണ വാചാലയായ ഒരു പെൺകുട്ടി കൂടിയായിരുന്നു.
സഹപ്രവർത്തകരുമായെല്ലാം നല്ല സൗഹൃദവും അടുപ്പവും സൂക്ഷിച്ചിരുന്ന സുവർണ്ണയെ പ്രസാദ് തുടക്കം മുതലേ ഭയപ്പെട്ടു. പ്രസാദിന്റെ ഉള്ളിലെ അപകർഷത തുടക്കം മുതലേ അവർക്കിടയിൽ കല്ലുകടിയായി.
തൊട്ടതിനും, പിടിച്ചതിനും സുവർണ്ണയെ സംശയിച്ചതിനാൽ ജീവിതം നരകമാവാൻ അധികം സമയം വേണ്ടി വന്നില്ല. സുവർണ്ണ പിണങ്ങി വീട്ടിൽ നിന്നിറങ്ങിപ്പോയി. ഡിവോർസ് ആവശ്യപ്പെട്ടു നോട്ടീസ് ലഭിച്ചിരിക്കുകയാണ് ഇപ്പോൾ പ്രസാദിന്.
കസേരയിൽ തല കുനിച്ചിരിക്കുന്ന പ്രസാദിനെ നോക്കി മഹി ചെറുതായി പുഞ്ചിരിച്ചു. അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് വെള്ളമെടുത്ത് പ്രസാദിന് നൽകി. പ്രസാദ് അവളെ നോക്കി ആശ്വാസത്തോടെ വെള്ളമെടുത്ത് കുടിച്ചു.
എന്തെങ്കിലും പരിഹാരമുണ്ടാകും എന്ന് വിചാരിച്ചല്ല പ്രസാദ് ഇരിക്കുന്നത്. ആരോടെങ്കിലും തനിക്ക് മനസിലുള്ളത് ഒന്ന് തുറന്ന് പറഞ്ഞ് തന്റെ മനസ്സിന്റെ ഭാരം ലഘൂകരിക്കാം എന്ന് കരുതിയാണ് അയാൾ അത്രയും നേരം സംസാരിച്ചതെന്ന് മഹിക്ക് മനസ്സിലായി.
സുവർണ്ണ വീട്ടിൽ നിന്നും ഇറങ്ങി പോകാനുണ്ടായ യഥാർത്ഥ കാരണം അപ്പോഴാണ് പ്രസാദ് പറഞ്ഞു തുടങ്ങിയത്
പ്രസാദ് വീണ്ടും സംസാരിച്ച് തുടങ്ങി.
( തുടരും)
💬 Comments
View all comments