Chapter Title : ഫാമിലി ഡ്രാമ【2】[®൦¥]
,, ഇത്ത ഞാൻ
,, എനിക്കറിയാം ഇയാൾ ഇയാളുടെ വലയിൽ വീണു നീ.
,, ഇത്ത
,, ഇയാളെ എനിക്ക് അറിയാം പക്ഷെ നീ. നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന നിന്റെ ഭർത്താവ്.
,, ഇത്ത പറ്റിപോയി ക്ഷമിക്ക്.
,, ഞാൻ എല്ലാം കേട്ടു. കഴിഞ്ഞ മൂന്ന് ദിവസം ആയില്ലേ നീ ഇയാളുടെ കൂടെ.
,, മതി ഞാൻ ആരോടും ഒന്നും പറയില്ല. ഇനി ഇത്ത എന്നൊരു ബന്ധം ഞങ്ങൾക്കിടയിൽ ഇല്ല. ഇയാൾ ഇനി നിന്നെ വിളിക്കും എന്ന് നീ സ്വാപ്നം കാണണ്ട.
ഇയാൾക്ക് ഒന്നോ രണ്ടോ ദിവസത്തെ സുഖത്തിനു ആണ് ഓരോ പെണ്ണും.
,, നജുമാ നീ അതിരു കടക്കുന്നു.
,, ഞാനാണോ. നിങ്ങൾ അല്ലെ. ഇത്രയും കാലം ഓരോ പെണ്ണിനേയും കൂട്ടി വരുമ്പോൾ ഞാൻ സഹിച്ചു. ഇത് എന്റെ സ്വന്തം അനിയത്തിയെ
,, സമീറ നീ വരുന്നെങ്കിൽ വാ
സമീറയുടെ കൈ പിടിച്ചു അൻവർ നടന്നു. നിറ കണ്ണുകളോടെ നജുവിനെ നോക്കി സമീറ പോയി. മരവിച്ച മനസുമായി നജു അവിടെ നിന്നു.
താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു നജുവിന്റെ അവസ്‌ഥ. തന്റെ ഒരു നിമിഷത്തെ ദേഷ്യം കാരണം ജീവൻ ഒടുക്കിയ ഉപ്പ, പര സ്ത്രീ ബന്ധം ഉള്ള ഭർത്താവ് സ്വന്തം അനിയതിയെയും കൂട്ടി വന്നിരിക്കുന്നു.
തകർന്നു പോകാൻ ഇതിൽ അപ്പുറം വേറെ എന്ത് വേണം. ഒരു പവയെപോലെ സമീറ ആ വീട്ടിൽ ജീവിച്ചു.
അൻവർ വീണ്ടും വീണ്ടും ഓരോ പെണ്ണുമായി വന്നു പോയി. ഒരു യന്ത്രത്തെ പോലെ അവൾ അവിടെ ജീവിച്ചു. ആരും
💬 Comments
View all comments