Chapter Title : ഫിദ [Anamika]
നടന്നു…
അഴയിൽ അവൾ
വിരിച്ചിരുന്ന തോർത്തുമെടുത്തു കുളിക്കാനായി കയറുമ്പോൾ ബക്കറ്റിൽ നനച്ചു വച്ചിരുന്ന വസ്ത്രം കണ്ടു..വേറെ ബക്കറ്റ് ഇല്ലാത്തതിനാൽ അതെടുത്തു മാറ്റി വെള്ളം നിറച്ചവൻ കുളിച്ചിറങ്ങി..തോർത്താനായി മുഖത്തോടെടുപ്പിച്ചപ്പോൾ ഒരു നറുമണം…അവളുടേതാകും…ആഞ്ഞുശ്വസിച്ചു..ഉള്ളിലൂടെന്തോ തരിപ്പ് പായുന്നതവൻ അറിഞ്ഞു…
ഫിദ ഉറങ്ങി എണീക്കുമ്പോൾ അടുക്കളയിലെന്തോ തട്ടും മുട്ടും കേൾകാം..പതിയെ നടന്നു ചെന്ന് നോക്കുമ്പോൾ ചായ ഇടുവാണവൻ..താനിത്രനേരം ഉറങ്ങിപ്പോയോ…
“എഴുന്നേറ്റോ…പോയി മൂത്രമൊഴിച്ചിട്ട് വാ..പിടിവിട്ട് പോകണ്ട..എന്നിട്ടീ ചായ കുടിക്ക്”
അവനതു പറഞ്ഞതും ചമ്മലോടെ അവൾ ബാത്‌റൂമിലേക്ക് നടന്നു..
കഴിഞ്ഞ് വരുന്ന വഴി കണ്ടു അഴയിൽ കഴുകി വിരിച്ചിരുന്ന തന്റെയും അവന്റെയും വസ്ത്രങ്ങൾ…
അതിൽ തന്റെ ബ്രായും പാന്റിയും കൂടെ കണ്ടതും അവൾക് വല്ലാണ്ടായി..അവനതൊക്കെ കഴുകിയോ..
അവനു മുഖം കൊടുക്കാതെ അടുക്കളവശത്തു കൂടെ അകത്തു കയറാൻ തുടങ്ങിയതും ചായക്കപ്പു നീട്ടിയവൻ…
കയ്യിലുള്ളത് മൊത്തികൊണ്ട് ഹാളിലേക്ക് നടക്കും വഴി അവളെയും വിളിച്ചു..
“നിനക്ക് മെഡിസിൻ ഒന്നുല്ലേ..വിറ്റാമിനോ മറ്റോ..”
“ഉണ്ട് ”
“ഇറങ്ങിയപ്പോ അതൊന്നും എടുത്തില്ലേ”
“ആ വൃത്തികെട്ടവൻ കയറിവന്നപ്പോ ഇറങ്ങി ഓടിയതാ ഞാൻ…മരിക്കാനാ തോന്നിയെ..അപ്പൊ എന്ത് മരുന്ന്..എന്ത് വിറ്റാമിൻ..”അവളുടെ മുറുകുന്ന മുഖത്തേക്ക് നോക്കിയിരുന്നു അവൻ…
നല്ല ബോൾഡ് ആണ് കക്ഷിയെന്ന് സ്റ്റേഷനിൽ വച്ചു കണ്ടപ്പോളെ തോന്നിയതാണ്….
“സ്നേഹിച്ചു കല്യാണം കഴിച്ചതാ വാപ്പിച്ചിം ഉമ്മിച്ചിം…ഞാനുണ്ടായപ്പോ paralysis ആയി ഉമ്മാക്ക്..പിന്നെന്നേം ഉമ്മാനേം നോക്കിയത് വാപ്പിച്ചി ഒറ്റക്കാ…പ്ലസ്ടു വിനു നല്ല മാർക്ക് വാങ്ങിയപ്പോൾ mangalore നഴ്സിംഗ് പഠിക്കാൻ വിട്ടു എന്നെ..ഫസ്റ്റ് സെമെസ്റ്റർ തീരാറാകുമ്പോളാ അറിയുന്നത് വാപ്പിച്ചിക്ക് കാൻസർ ആണെന്ന്…ഉള്ളതെല്ലാം പണയപെടുത്തിയ എന്നെ പഠിക്കാൻ അയച്ചേ…പിന്നൊന്നും ഉണ്ടായിരുന്നില്ല കുടുംബക്കാർ തിരിഞ്ഞ് നോക്കിയില്ല..ആദ്യമൊക്കെ നാട്ടുകാർ സഹായിച്ചു..പിന്നെ ചികിൽസിക്കാൻ വഴി ഇല്ലാണ്ടായപ്പോ ഒരിക്കൽ വാപ്പിച്ചിയെന്നെ കാണാൻ
💬 Comments
View all comments