0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.4K

”

അകത്തു നിന്നും ശബ്ദം കേട്ടതും അവൻ വാതിലിനടുത്തേക്ക് ചെന്നു

“കൊച്ചെ..എന്താടി”

“തണുപ്പ്” ചമ്മിയൊരു സ്വരം കേട്ടു..

അവൾ ഇറങ്ങിവന്നതും അവൻ മുന്നോട്ട് നടന്നു….

“ഇത്ര തണുപ്പാണെൽ കഴുകാൻ നിൽക്കുന്നെ എന്തിനാ…ടിഷ്യൂ എടുത്ത് തരാമായിരുന്നല്ലോ…”

“അയ്യേ….

അത്കൊണ്ടൊന്നും എനിക്ക്  പറ്റില്ല..നിസ്കരിക്കാനുള്ളെയാ..”

ഇവനിതെന്തൊക്കെയാ ചോദിക്കുന്നതെന്നുള്ള ചമ്മലിൽ മുഖമുയർത്താതെയവൾ പറഞ്ഞൊപ്പിച്ചു…

വുളു എടുക്കാനായി അവൾ ചൂടുവെള്ളം വെക്കുന്നത് കണ്ട് അവൻ മുറിയിലേക്ക് നടന്നു…കട്ടിലിൽ കയറികിടന്നു..6 മണിക്കാണ് ജോഗിങ് ണ്‌ പോകുന്നത് ഇനിയും ഉണ്ട് ഒരു മണിക്കൂർ..ഒന്നു കൂടെ മയങ്ങാൻ കിടന്നു അവൻ….

എണീറ്റതും കണ്ണുകൾ തിരഞ്ഞത് അവളെയാണ്…കട്ടിലിൽ ഇല്ലെന്നു കണ്ടതും അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം കേട്ടു…

എഴുന്നേറ്റ് അഴിഞ്ഞുതുടങ്ങിയ മുണ്ട് മുറുക്കിയുടുത്തു….തനിക്കുമുന്നേ  എണീറ്റവനെ  അവൻ ബോക്സറിനുള്ളിലേക്ക് ഒതുക്കിവെച്ചു…

“ആ പെണ്ണ് കണ്ടു കാണുവോ…ഹേയ് താൻ കമിഴ്ന്നല്ലേ ഉറങ്ങിയത്” ആത്മഗതിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു…

“ചൂടുവെള്ളം വേണോ” ബാത്‌റൂമിലേക്ക് നടക്കുമ്പോൾ അവൾപിറകേന്ന് ചോദിച്ചു…

“വേണ്ട…അതൊക്കെ നിന്നെപോലുള്ള അമുൽ ബേബിക്ക്….”

വെള്ളമൊഴിച്ചതും കിടുങ്ങിപ്പോയി അവൻ…മര്യാദക്കാ ചൂടുവെള്ളം വാങ്ങിയാൽ മതിയാരുന്നു പുല്ല്…..

തണുത്തുവിറച്ചു കൊണ്ട് പല്ലുതേച്ചു മുഖം കൂടി കഴുകിയവൻ ഇറങ്ങി…

“കുടിച്ചോട്ടോ…ആ വിറയൽ അങ്ങ് പോട്ടെ”

തനിക്കുനേരെ ഗ്ലാസിൽ കട്ടൻകാപ്പി നീട്ടികൊണ്ട് പറഞ്ഞവൾ ചുണ്ടുകടിച്ചു പിടിച്ചു ചിരിയൊതുക്കി…എന്നിട്ടും പൊട്ടിപോയിരുന്നു…

അവനൊന്നു കണ്ണ് കൂർപ്പിച്ചു നോക്കി

കാപ്പിയിട്ട പാത്രം കൈ തട്ടി താഴെ വീണതും അവനതെടുത്തു കൊടുത്തു അവൾക്…നഖങ്ങളിൽ മൈലാഞ്ചിയിട്ട് ചുവപ്പിച്ച കാൽപാദം നീരുവച്ചു വീർത്തിരിക്കുന്നു…

ഷെൽഫിൽ തപ്പി ഒരു ബേസിൻ പുറത്തെടുത്തു അവൾ അരിയിടാനായി വച്ച വെള്ളത്തിൽ നിന്നും കുറച്ചൊഴിച്ചെടുതു....അതിലേക്ക് പാകത്തിന് തണുത്ത വെള്ളം ചേർത്തു വിരൽ മുക്കി ചൂട് നോക്കുന്നവനെ നോക്കി

💬 Comments

View all comments