Chapter Title : ഫിദ [Anamika]
അവൾക്കുമൊന്ന് കിടക്കാണെന്നുണ്ടായിരുന്നു…നടുകഴക്കുമ്പോലെ…കാലൊക്കെ വേദനിക്കുന്നു..രണ്ടും കല്പിച്ചവൾ അവനരികിലേക്ക് കയറികിടന്നു..അരമണിക്കൂർ കഴിഞ്ഞതും അവനുണർന്നു..അടുത്തുകിടക്കുന്നവളെ കണ്ടതും ”ഇത്ര പെട്ടെന്നിത്രക്കും പ്രോഗ്രസോ പെണ്ണിന് “ അവൻ ചിന്തിച്ചുപോയി
പതിയെ എണീറ്റ് മൂരിനിവർത്തി മുണ്ടുമുറുക്കി അവളെ നോക്കുമ്പോൾ കൈ ചുരുട്ടി കവിളിനു താഴെ വച്ച ചെരിഞ്ഞു കിടന്നുറങ്ങുന്നു…താഴെക്കിഴഞ്ഞ നോട്ടം ചെന്നെത്തിയത് വടിവൊത്ത പിന്നഴകിലാണ്….
ഈ പെണ്ണെന്നെ ചീത്തയാക്കും….വായിൽ കടിച്ചുപിടിച്ചിരുന്ന ടീഷർട് ന്റെ തുമ്പ് വിട്ടുകൊണ്ടവൻ ചിരിയൊതുക്കി…
രാത്രി 9 കഴിഞ്ഞതും ആഹാരം കഴിക്കാനൊരുങ്ങി…മീൻ പൊരിച്ചത് കൊതിയോടെ കഴിക്കുന്നത് കണ്ട് തന്റെ പാത്രത്തിൽ
ഉള്ളതുകൂടെ മുള്ളുകളഞ്ഞവൾടെ പാത്രത്തിലേക്കിട്ടു അവൻ…അവളവനെ ഒന്നു നോക്കി പുഞ്ചിരിച്ചു…
ജനാലക്ക് പുറത്ത് കോടമഞ്ഞു പൊതിഞ്ഞു കിടന്നിരുന്നു…തണുപ്പുകൊണ്ടവൾ ചൂടുവെള്ളം തിളപ്പിച്ചാണ് ബ്രഷ് ചെയ്യുന്നതും ബാത്‌റൂമിൽ പോയതുമെല്ലാം….
ഉറങ്ങാനായി മുറിയിലെത്തിയതും കണ്ടു ഷീറ്റ് വിരിച്ചു തറയിൽ കിടക്കാനൊരുങ്ങുന്നവനെ…..ഈ കുത്തിത്തുളക്കുന്ന തണുപ്പത്തു തറയിലെങ്ങനെ കിടക്കാനാ എന്നവൾ ഓർത്തു ബെഡിലേക്ക് കിടന്നു…
“ഇവിടെ കിടന്നോ”
അത് തന്നെയാണോ താൻ കേട്ടത് എന്നാ അർത്ഥത്തിൽ അവനൊന്നു നോക്കി…..
“വേണ്ട ഉറക്കത്തിൽ കാലോ കയ്യോ നിന്റെ വയറിൽ തട്ടിയാലോ”
“ഞാൻ നീങ്ങികിടന്നോളാം”
“മ്മ് ”
അവൻ തർക്കിക്കാൻ നിൽക്കാതെ കയറികിടന്നു… തറയിൽ ഇരുന്നപോളേ മരച്ചു തുടങ്ങിയിരുന്നു തണുപ്പ് കാരണം…
“അതേ ” തോളിൽ തട്ടിയവൾ വിളിക്കുന്നത് കേട്ടാണ് ശബരി ഉണർന്നത്…നോക്കുമ്പോൾ പുതപ്പെടുത്തു തലവഴി പുതച്ച് എണീറ്റിരിക്കുന്നു…കർറ്റൈനിടയിലൂടെ നോക്കുമ്പോൾ ഇരുട്ടാണ് നേരം വെളുത്തിട്ടില്ല…
“എന്താടി”
“അത്…..മുള്ളാൻ പോണം കൂട്ട് വരുവോ….”
അവനൊന്നു നോക്കിയതും അവൾ ഇളിച്ചു കാണിച്ചു”
“മ്മ് വാ”
അവൾ ഉള്ളിലേക്ക് കയറിയപ്പോൾ അവൻ ആ വർക്ക് ഏരിയ ഇൽ നിന്ന് പുറത്തേക്ക് നോക്കി…ചുറ്റും പുകമഞ്ഞാണ് ഒന്നും കാണുന്നില്ല…
“ഹൂ….ഹ്
💬 Comments
View all comments