Chapter Title : ഫിദ [Anamika]
“നിന്നെ തേടിയാരും ഇവിടെ വരില്ല…ആരുടേയും കയ്യിലെക്കിട്ടു കൊടുക്കുകയുമില്ല…”
“അപ്പോളവിടെ വന്നില്ലായിരുന്നെങ്കിൽ…..ഞാനിപ്പോ…..”
പറഞ്ഞുകൊണ്ടവൾ വിതുമ്പുന്ന ചുണ്ടുകൾ അവന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു…ആ അവസ്ഥയിലും അവനൊന്നു കുളിർന്നു..അവളുടെ പിൻതലയിൽ പിടിച്ചവൻ നെഞ്ചോട് അമർത്തി…
പെട്ടെന്ന് ഞെട്ടിയപോലാവൾ മുഖമുയർത്തി..അവൾക്കിഷ്ടപ്പെട്ടില്ലേ…അവനോർത്തു…കുറച്ചുകൂടിപ്പോയോ….
“എന്റെ കുഞ്ഞു…കുഞ്ഞനങ്ങുന്നില്ല….അവൾ വെപ്രാളത്തോടെ പറഞ്ഞതും അവനും വയറിലേക്ക് നോക്കി…
”ഫോൺ എടുത്തിട്ട് വരാമോ…“
മുറിയിലേക്ക് ഓടി ഫോണുമായി വന്നതും അവൾ അത് വാങ്ങി ഫ്ലാഷ് ഓൺ ആക്കി ചുരിദാർ ടോപ്പുയർത്തി വയറിലേക്ക് അടിച്ചു…അവൻ ഒന്ന് സ്റ്റക്ക് ആയി…ഫ്ലാഷ്ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ണാടിപോലെ മിന്നുന്ന വയർ..പുക്കിൾ അല്പം തള്ളിനിൽക്കുന്നു..അവിടവിടെയായി കാണുന്ന പച്ച ഞരമ്പുകൾ…
“ഹൂ…” അവളൊന്നു ശബ്ദമുണ്ടാക്കി…
ഫ്ലാഷ് അടിക്കുന്നിടത്ത് മുഴച്ചുവരുന്നു..അവനതു കൗതുകത്തോടെ നോക്കി..ഒരു ജീവന്റെ തുടിപ്പല്ലേ അതു…
“ഞാൻ പേടിച്ചുപോയി ഓടിയപ്പോ എന്തെങ്കിലും പറ്റിയോ എന്ന്”
തലയുയർത്തിയതും നോക്കിനിൽക്കുന്നവനെ കണ്ട് വെപ്രാളത്തോടെ ടോപ് നേരെ ഇട്ടു…
അവളുടെ പിടച്ചിൽ കണ്ടവനും നോട്ടം മാറ്റി…
“ഉച്ചക്ക് അവർ തന്ന ചോറിരിപ്പുണ്ട്…കറിയും. …ചൂടാക്കിയാൽ മതിയോ”
അവൾ ചമ്മൽ മറക്കാണെന്നോണം ചോദിച്ചു..
“മ്മ്” അവനൊന്നു മൂളിക്കൊണ്ട് മുറിയിലേക്ക് നടന്നു..ഫോൺ ചാർജ് ഇൽ ഇട്ടു തിരിച്ചു വന്നതും കണ്ടു മുറ്റത്തായി നടക്കുന്നവളെ..
തിരിച്ചു മുറിയിൽ വന്നുകിടന്നു തലയിണയിലേക്ക് മുഖം പൂഴ്ത്തിയപ്പോൾ പിന്നെയുമാ മണം…വല്ലാത്തൊരു മണമാണ് പെണ്ണിന്…അവളുടെ മുടിയുടെയോ അതോ ദേഹത്തിന്റെയോ..തലയണയിൽ മൂക്ക് ഉരച്ചു കൊണ്ട് അവനതാഞ്ഞു ശ്വസിച്ചു…തലയിൽഒരു പെരുപ്പ്….കാൽതുടക്കുള്ളിലും…..മനുഷ്യന്റെകണ്ട്രോൾ കളയുമോ ദൈവമേ…..
“ഫിദാ…അവൻ കിടന്നുകൊണ്ട് വിളിച്ചു…
അവൾ അകത്തേക്ക് വന്നു
”നിന്റെ ഡ്രസ്സ് ആ ഫാനിന്റെ അടിയിലേക്ക് വിരിക്ക്..എന്റെ ബുള്ളറ്റ് നാളെയെഎത്തു...അപ്പോൾ പോയി വേറെ വാങ്ങാം..കൂടെ നിന്റെ ടാബ്‌ലെറ്സ് കൂടെ പറഞ്ഞേരെ മേടിക്കാം…“
അവൾ തുണി വിരിച്ചുവരുമ്പോൾ അവനുറങ്ങിയിരുന്നു..
💬 Comments
View all comments