0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.4K

പിന്നിലൂടെ നിന്നവൻ മുഖത്തേക്ക് മുഖം ചായ്ച്ചു,ആ നനഞ്ഞു മലർന്നിരിക്കുന്ന കീഴ്ച്ചുണ്ടോന്ന് നുണഞ്ഞു വിട്ടു…മീശ തുമ്പവളുടെ താടിയിൽ ഉരുമ്മി…അവളൊന്നു ഞെട്ടിവിറച്ചെണീറ്റതും അവൻ കാറ്റുപോലകത്തേക്ക് പോയിരുന്നു…

ചെവിയിൽ നിന്നും ബഡ്‌സ് ഊരി അവൾ തന്റെ ചുണ്ടിൽ ഒന്ന് വിരൽ വച്ചുനോക്കി…താൻ സ്വപ്നം കണ്ടതാണോ…ഒരുവനെ ആലോചിച് ഇരിക്കുവായിരുന്നല്ലോ…അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കിപോകുന്ന സൗണ്ട് കേട്ടതും മനസിലായി ഒന്നും സ്വപ്നം ആയിരുന്നില്ലെന്ന്..തന്നിൽ ചേർന്നതും നുണഞ്ഞതും താനേറെ കൊതിച്ച അവന്റെ ചുണ്ടുകളായിരുന്നെന്ന്…

അവളാ കീഴ്ച്ചുണ്ടോന്നു നുണഞ്ഞുനോക്കി..അവന്റെ രുചി കിട്ടുന്നുണ്ടോ….ചുണ്ടിലൊരു ചിരി വിടർന്നു…സ്വതവേ ചുമന്ന കവിളും മൂക്കിന്റെ തുമ്പും ഒന്നു കൂടെ ചുവന്നു കയറി…

എന്നുമുതലാണ് അവനെ ഇഷ്ടപെട്ടുതുടങ്ങിയത്??

ഇഷ്ടം….അദ്യ ദിവസം മുതലേ ഉണ്ടായിരുന്നില്ലേതനിക്കത് ..പിന്നെയത് പ്രണയമായതെന്നാണ്….തന്നെ  കുഞ്ഞിനെയെന്നപോലെ അല്ലെ അവൻ നോക്കിയിരുന്നത്……

അറിയാതെ മൂത്രം പോകുമ്പോൾ അഡൾട് ഡയപ്പർ ഇടാം എന്ന് പറഞ്ഞപ്പോൾ ഇൻഫെക്ഷൻ ആവുമെന്ന് പറഞ്ഞു സമ്മതിക്കാതെ തന്റെ മൂത്രം നനഞ്ഞ തുണികൾ വരെ കഴുകിയിടുന്നവനെ കാണുമ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്…

രാത്രികളിൽ  കാലിൽ  മസിൽകയറി  വേദനിച്ചു  കരയുമ്പോൾ ഉറങ്ങാതെയിരുന്നു  കാലു തിരുമ്മിതരുമ്പോൾ അവനറിയാതെ കള്ളത്തരം കാട്ടുന്ന മനസോടെ  അവനെ തന്നെ  നോക്കിയിരുന്നിട്ടില്ലേ…വെള്ളം ഇറ്റിറ്റു വീഴുന്ന മുടികാണെ ശകാരിച്ചുകൊണ്ട് കൈയിൽ നിന്നും ടവൽ വാങ്ങി തല തൂവർത്തി തരുമ്പോൾ അവന്റെ വിരൽത്തുമ്പുകൾ കഴുത്തിലിഴയുമ്പോളൊക്കെ താൻ കോരിത്തരിച്ചിട്ടുണ്ട്….

ക്ഷീണം കൊണ്ട്  ആഹാരം കഴിക്കാൻ മടികാണിക്കുന്ന ദിവസങ്ങളിൽ വാരിയൂട്ടുമ്പോൾ ചുണ്ടിലുരസി പോകുന്ന അവന്റെ വിരൽ തുമ്പു നുണയാൻ താനേറെ കൊതിച്ചിട്ടില്ലേ…

അപ്പോളൊക്കെയും അവന്റെ കണ്ണിൽ വാത്സല്യമാണെന്ന് കണ്ടു ഒരു നിരാശ തോന്നിയിട്ടുണ്ട് തനിക്ക്……

എന്നിട്ടോടുവിൽ……അവൻ തന്നെയും ആഗ്രഹിക്കുന്നുണ്ടോ…അതാണോ ഇന്നങ്ങനെയൊക്കെ…..പടച്ചോനെ വെറുതെ പോലും  മോഹിപ്പിക്കല്ലേ….തനിക്ക് നേടാവുന്നതിനേക്കാൾ ഏറെ മുകളിലാണവൻ…

💬 Comments

View all comments