Chapter Title : ഫിദ [Anamika]
പൊതിഞ്ഞ കുഞ്ഞുവാവയുമായി അവർ എത്തി…
ഇത്രയും ചെറിയ കുഞ്ഞിനെ കയ്യിൽ വാങ്ങാനുള്ള വിറയലോടെ അവൻ നിന്നപ്പോൾ മേരിയമ്മച്ചി കുഞ്ഞിനെ വാങ്ങിയവന്റെ കയ്യിലേക്ക് വച്ചു കൊടുത്തു…
കോട്ടൺ കാൻഡി പോലുള്ളയാ കുഞ്ഞുമുഖം കണ്ടതും ഉള്ളിലൊരു കുടം മഞ്ഞു വീണത് പോലെ അവനൊന്നു കുളിർന്നു…അവനറിയാതെയാ കുഞ്ഞുനെറ്റിയിൽ ചുണ്ടുചേർത്തു…മേരിയമ്മച്ചിയും തോമച്ചയാനുമത് ചിരിയോടെ നോക്കി നിന്നു…
മീശത്തുമ്പ് കൊണ്ടതും കുഞ്ഞൊന്നു ചുണ്ട് ചുളുക്കി. …കരയാൻ തുടങ്ങി…സിസ്റ്റർ കുഞ്ഞിനെ കയ്യിലേക്ക് വാങ്ങി അകത്തേക്ക് കൊണ്ടുപോയി….
തന്നിൽ നിന്നെന്തോ പറിഞ്ഞു പോകുമ്പോലെ തോന്നിയവനു…ആ പോയ പഞ്ഞിതുണ്ടവന്റെ ഹൃദയവും കൊണ്ടുപോയതായിരുന്നു…..
കുറെ നേരത്തിനു ശേഷം ഒരു വീൽ ചെയറിൽ മടിയിൽ കുഞ്ഞിനേയും ആയി ഫിദ ഇറങ്ങി വന്നു….
അവളുടെ കോലം കണ്ടവന്റെ ചങ്ക് പിടച്ചുപോയി….ആ വെളുത്ത വട്ടമുഖമാകെ കരഞ്ഞു വീർത്തിരിക്കുന്നു….കണ്ണൊക്കെ തടിച്ചു വീർത്തു….മുടിയാകെ പാറിപ്പറന്നു…വരണ്ടുണങ്ങിയ ചുണ്ടുകളുമായി ഫിദ…
ലേബർ റൂമിനു മുമ്പിലാണെന്നോ ചുറ്റും ആളുകളുണ്ടെന്നോ വക വെക്കാതെ അവൻ കുനിഞ്ഞവളുടെ മുഖം കയ്യിലെടുത്തു…
“ഒരുപാട് നൊന്തോ കുഞ്ഞേ…” നിറഞ്ഞ സ്നേഹത്തോടെ അവനവളുടെ നെറ്റിയിലൊന്നു ചുണ്ട് ചേർത്തു…മടിയിൽ മയങ്ങുന്ന കുഞ്ഞിമണിയുടെ കവിളിലും കൊടുത്തു ഒരുമ്മ….അവളുടെ കൂടെയുണ്ടായിരുന്ന സിസ്റ്ററും മേരിയമ്മച്ചിയും ചിരിയോടെ മറ്റെവിടെക്കോ നോക്കി നിന്നു…..തോമാച്ചായൻ അവർക്ക് അലോട്ട് ചെയ്‌തിരിക്കുന്ന മുറിയിലേക്ക് സാധനങ്ങൾ വക്കാനായി പോയിരുന്നു…..
അവളെ ബെഡിലേക്ക് കിടത്തി ക്യാനുല കണക്ട് ചെയ്‌തു തീരുമ്പോൾ ബെൽ അമർത്താനും കാപ്പിയോ ചായയോ കൊടുക്കാനും പറഞ്ഞിട്ട് സിസ്റ്റർ പോയി…
അവനാ സമയമൊക്കെയും കുഞ്ഞിനേയും കയ്യിലെടുത്തു അവളെയും നോക്കി നിലപായിരുന്നു…നെഞ്ചിൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തോടെ….
അവൾ കൈ കാണിച്ചപ്പോൾ അവൻ കുഞ്ഞിനെ അവൾക്കരികിലേക്ക് കിടത്തി…കിടത്തിയതും കുഞ്ഞുമണിയൊന്നു ചിണുങ്ങി….
“അച്ഛന്റെ കയ്യിലിരുന്നു സുഖം പിടിച്ചു
💬 Comments
View all comments