Chapter Title : ഫിദ [Anamika]
വരട്ടെ…”
“കൊച്ചേ….ആ മോനിവിടെ ഉണ്ടായിരുന്നോ…ഞാനിനി ഇവിടാ കിടക്കുന്നെ…കൊച്ചിന്റൊപ്പം….”
ശുഭം….ആ കോളവും തികഞ്ഞു….
അവൻ ഹാളിലേക്കിറങ്ങി…ആ പോക്ക് കണ്ടതുമവൾക് ചിരി വന്നു…
അന്ന് രാത്രി കുഞ്ഞിപ്പെണ്ണുണർന്ന് കരഞ്ഞപ്പോൾ മേരിയമ്മച്ചി എണീക്കും മുന്നേ അവൻ മുറിയിലെത്തിയിരുന്നു….പാൽ കൊടുത്ത ശേഷം തോളിൽ തട്ടി ഗ്യാസ് കളയാൻ അവളെ മേരിയമ്മച്ചി കാണിച്ചുകൊടുത്തെങ്കിലും അവനാണ് ആദ്യമത് പഠിച്ചെടുത്തത്….
പിറ്റേന്ന് മുതലവളുടെ പ്രസവ രക്ഷ തുടങ്ങി…..
എഴുന്നേറ്റ് വരുമ്പോളേ ഒരു ഗ്ലാസ് പാലും മുട്ടയും ഏത്തപ്പഴം പുഴുങ്ങിയതും അവളെക്കൊണ്ട് കഴിപ്പിക്കും…ഇഷ്ടമല്ലെങ്കിലും മേരിയമ്മച്ചിയെ പേടിച്ചവൾ കഴിക്കും
കുഞ്ഞിപ്പെണ്ണിനെ കുളിപ്പിച്ചു പാലുകൊടുത്തുറക്കി അവനെ ഏല്പിച്ചിട്ടാണ് മേരിയമ്മച്ചിയവളെ എണ്ണയും കുഴമ്പും തേപ്പിച്ചു മുറ്റത്തു കെട്ടിയുണ്ടാക്കിയ മറപ്പുരയിൽ ഇരുത്തുന്നത്…
പ്ലാവിലയും നാല്പാമരപട്ടയും തിളപ്പിച്ച വേതുവെള്ളം മുറ്റത്തിന്റെ അരികിൽ തന്നെ കൂട്ടിയൊരു അടുപ്പിൽ വലിയ ചെമ്പിൽ തിളച്ചു കിടപ്പുണ്ട്…അടുപ്പിലൊരു കലത്തിൽ മുടി കഴുകാനായി തലേന്ന് രാത്രി തന്നെ നെല്ലിക്കയും കയ്യോന്നിയും രാമചവും
ഇട്ടു തിളപ്പിച്ച വെള്ളവും
തിളച്ച വെള്ളം തുണി കൂട്ടിപിടിച്ചു മരപ്പുരക്കടുത്തേക്ക് നീക്കിവച്ചു കൊടുക്കുന്നതവനാണ്….
കുളിയും കഴിഞ്ഞു വരുമ്പോളേക്ക് നെയ്യിൽ മുരിങ്ങയിലയും വെളുത്തുള്ളിയും മൂപ്പിച്ചൊഴിച്ച ചോറും ഇല തോരനും ചെറുപയർ താളിച്ചതും അതിലേക്ക് മഞ്ഞൾപൊടി ചേർത്തിളക്കി കഴിക്കും…പിന്നെ കുഞ്ഞിക്കൊന്നുകൂടെ പാല് കൊടുത്തു ഒരു കൊച്ചുമയക്കം….
ആഴ്ച ഒന്നു കഴിഞ്ഞു…നീരിറങ്ങി കഴുത്തിലേയും കണ്ണ്തടത്തിലെയും കരുവാളിപ്പൊക്കെ മാഞ്ഞു…..മഞ്ഞളു തേച്ചുള്ള കുളികാരണം പാലുപോലെ വെളുത്തവളിപ്പോ പാൽപാടയിൽ പൊന്നരച്ചു ചേർത്ത പോലായി….ഇഞ്ച തേച്ചുകുളിച്ചാലും വിട്ടുമാറാത്ത എണ്ണമയത്തിൽ അവൾ പൊന്നിൽ കുളിച്ചപോലെ തെളിഞ്ഞു നിന്നു….
40 കഴിയാത്തതിനാൽ ആഭരണങ്ങൾ ഒന്നും ഇല്ലെങ്കിലും സുന്ദരിയായിരുന്നവൾ….അവന്റെ നിലതെറ്റി പോകുന്നവിധം….
ശബരിയിപ്പോൾ ഡ്യൂട്ടിയിൽ ആണ്…വൈകിട്ട് വരുന്ന വഴി കുളിച്ചിട്ടാണവൻ അകത്തു കയറുന്നത്…നേരെ കുഞ്ഞിമണിയുടെ
💬 Comments
View all comments