0%

Chapter Title : ഫിദ [Anamika]

Author : Anamika Read All Parts 299.5K

അടുത്തേക്ക്….കുറച്ചു നേരം കുഞ്ഞിനോട് കൊഞ്ചി അവളുടെ ഉമ്മിയോടൊന്നോട്ടി വരുമ്പോളേക്ക് മേരിയമ്മച്ചി മുറിവാതിൽക്കൽ പ്രത്യക്ഷപെടും…

“അപാര ടൈമിംഗ് തന്നെ..ഡാകിനിക്ക്..” പിറുപിറുത്തുകൊണ്ടവൻ ഇറങ്ങിപോകുന്നതും നോക്കി ചിരിക്കുന്നവളെ അവരൊന്നും ഇരുത്തിനോക്കി

“കൊച്ചേ…സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം”

അവരങ്ങനെ നിധി കാക്കുന്ന ഭൂതത്തെ പോലെ കാത്തുസൂക്ഷിക്കുകയാണവളെ…

“കൊച്ചേ….കല്ലിച്ചിരിക്കുന്നല്ലോ…കുഞ്ഞിപ്പെണ്ണ് കുടിക്കുന്നില്ലേ….” കുളിപ്പിക്കുന്നതിനിടെ അവർ ചോദിച്ചു…

“ഇല്ലമ്മച്ചീ….അവളിച്ചിരെ കുടിക്കും പിന്നേം ഉറങ്ങും…ഞെട്ട് വച്ചുകൊടുത്താലും ഉറങ്ങിയാൽപ്പിന്നെ കുടിക്കില്ല…”

“എങ്കിൽ പിഴിഞ്ഞ് കളയ്…കെട്ടികിടക്കാൻ പാടില്ല”

അന്ന് രാത്രി അവൾക്കൊന്നു പനിച്ചു…അവനാ രാത്രിക്ക് രാത്രി അവളെയും കൊണ്ട് പോയി ഹോസ്പിറ്റലിലേക്ക്…..

“ബ്രെസ്റ്റിൽ പാല് കെട്ടിയിട്ടാണ്…കൃത്യമായി ഫീഡ് ചെയ്യുകയോ എക്സ്പ്രസ്സ്‌ ചെയ്തു കളയുകയോ ചെയ്‌തില്ലെങ്കിൽ പഴുപ്പുണ്ടാകും…പിന്നെ സർജറി ചെയ്യേണ്ടി വരും” ഡ്യൂട്ടി ഡോക്ടർ പറഞ്ഞു നിർത്തി…

“കുഞ്ഞു കുടിക്കുന്നില്ലേഡീ…”തിരികെ വരുന്ന വഴി ശബരി ചോദിച്ചു…

“മ്മ്മ്….”

“പിന്നെന്താ ഇങ്ങനെ…..”

അവളുടെ നേരെ പോലും നോക്കാതെ റോഡിൽ ശ്രദ്ധിച്ചാണ് ചോദ്യം എങ്കിലും അവൾക്കൊരു ചമ്മൽ പോലെ…

“അത്….ഹൈപ്പർ ലാക്റ്റേഷനാ എനിക്ക്…കുറെ ഉണ്ടാവും…അവൾക്കിച്ചിരി മതി…”

മടിയിലുറങ്ങുന്ന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയവൾ പറഞ്ഞു…

“മ്മ്….” ശബരിയൊന്ന് മൂളി…

പിറ്റേന്ന് രാവിലേ ആയപ്പോൾ വേദനയും കല്ലിപ്പും കൂടി…. മുൻപ് ലീകാവുന്നെങ്കിലും ഉണ്ടായിരുന്നു ഇപ്പൊ അതും ഇല്ലാ…കല്ലിച്ചിരിക്കുന്നു…അവൾക്കാകെ പേടിയായി…കൈ കൊണ്ടും പമ്പ് കൊണ്ടും പിഴിഞ്ഞ് നോക്കി…വേദനിച്ചിട്ട് തൊടാൻ പറ്റുന്നില്ല….

അവളുടെ നിസഹായാവസ്ഥ കണ്ടതും അമ്മച്ചിക്ക് സങ്കടമായി…കൂടെ ഓപ്പറേഷൻ ചെയ്യുമൊന്നൊള്ള പേടിയും….

“അമ്മച്ചിയൊരു കാര്യം പറയട്ടെ…..ഇങ്ങനെ വേദനിക്കുവാണേൽ എന്നാ ചെയ്യാനാ….എങ്ങനേലും പിഴിഞ്ഞ് കളയണ്ടേ…ഓപ്പറേഷനൊക്കെ ചെയ്‌താൽ….ഇതൊക്കെ ഇനിം വേണ്ടതല്ലേ കൊച്ചേ….”

“ഹേയ് അങ്ങനൊന്നും അല്ലമ്മച്ചി…ഇതിനൊന്നും പറ്റില്ല…” അവരുടെ അറിവില്ലായ്മ ഓർത്തവൾ പറഞ്ഞുകൊടുക്കാനാഞ്ഞു….

“ എങ്ങനാണേലും എനിക്ക് പേടിയാ…

നല്ലൊരു ചന്തൊള്ള തുടുപ്പുള്ള ദേഹാ…അതങ്ങനെ

💬 Comments

View all comments