Chapter Title : ഫിദ [Anamika]
വേണ്ടി ജീവിക്കാൻ നോക്ക്..അവള് ചാവാൻ ഇറങ്ങിയേക്കുന്നു “
അവൻ ആ കുട നീട്ടിപിടിച്ചു.അതിനുള്ളിലായി റോഡിലേക്ക് നടക്കുമ്പോൾ അവളവനെ ഒന്നു പാളിനോക്കി..വൈകിട്ട് സ്റ്റേഷനിൽ വച്ച കണ്ടപ്പോൾ തീരെ ശ്രദ്ധിച്ചിരുന്നില്ല..പക്ഷെ ഇടക്കെപ്പോളോ ആ കുട്ടിക്ക് അവളുടെ വീട്ടിൽ കഴിയാൻ മാറ്റാരുടെയും അനുവാദം ആവശ്യമില്ലെന്ന് പറഞ്ഞവനെ അവളൊന്നു തലയുയർത്തി നോക്കി..തനിക്കുവേണ്ടി ഒരുവാക്കെങ്കിലും പറഞ്ഞ ഒരേ ഒരാൾ..
പോലീസ് കട്ട് ചെയ്‌ത മുടിയും കട്ടി മീശയും…മുഖത്തു ഗൗരവം മാത്രം..മുന്നോട്ട് നോക്കിനടന്നിരുന്നവൻ ഇടക്കൊന്നു ചെരിഞ്ഞു നോക്കിയതും അവൾ മുഖം താഴ്ത്തി…
അവൾ നടത്തം നിർത്തി..എന്തേ എന്നാ ഭാവത്തിൽ അവളെ നോക്കിയതും..
“ എന്നെ കൂടെ കൊണ്ടോകാമോ..ഇവിടെ എനിക്കു പേടിയാ..”
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു..മിനിട്ടുകൾ മാത്രം പരിചയമുള്ളവനോട് ഇങ്ങനെ ചോദിക്കാൻ മാത്രം എന്ത് സുരക്ഷിതത്വ ബോധമാണവൻ നൽകിയതെന്ന് അവൾ ചിന്തിച്ചുകൂടെയില്ല….
“നിനക്കെന്താ ഭ്രാന്ത് പിടിച്ചോ..ഞാനെന്താ കാണുന്നോർക്കൊക്കെ അഭയം കൊടുക്കാൻ നടക്കുവാണെന്ന് തോന്നുന്നോ..അല്ലാ ഇത്രയൊക്കെ ഒപ്പിക്കാൻ നേരത്ത് ഈ ധൈര്യം ഒക്കെ എവിടന്ന് വന്നു? ” ചെറുതല്ലാത്ത ഒരു ഞെട്ടൽ ഉണ്ടായെങ്കിലും മറച്ചുവച്ചുകൊണ്ട് അവൻ ചോദിച്ചു….
അത് കേട്ടതും അവളുടെ കണ്ണുകൾ താഴ്ന്നു..ചുണ്ടുകൾ വിതുമ്പി മൂക്കിൻതുമ്പ് വിറക്കാൻ തുടങ്ങി..
“ദേ പിന്നേം ഇതെന്തോന്ന് കൊച്ചെ ഡാമോ ഇങ്ങനെ തുറന്ന് വിടാൻ..ഞാൻ കൊണ്ടോയി വല്ല ഹോസ്റ്റലിലും ആക്കിത്തരാം എന്നിട്ടെനിക്ക് ഇടുക്കി എത്തേണ്ടതാണ്..നീ കയറിക്കെ” അവളുടെ ഏങ്ങൽ കേട്ടതും അവനൊന്നു മയപെടുത്തി…
“ 8 മാസമായെനിക്ക്..കുറച്ചു ദിവസം… വാവയോന്ന് പുറത്ത് വരുന്നതുവരെ കഴിയാനൊരിടം തന്നാൽ മതി…അതിനു മുമ്പേ അവനെന്നെ കണ്ടെത്തിയാൽ പിന്നെന്റെ വാവയെ എനിക്ക് ജീവനോടെ കിട്ടില്ല” പറഞ്ഞതുമവൾ പൊട്ടികരഞ്ഞിരുന്നു..ഊർന്നവന്റെ കാലിലേക്ക് വീഴാണൊരുങ്ങിയവളെ അവൻ
💬 Comments
View all comments